കങ്കണയുടെ അക്കൗണ്ട് പൂട്ടലും തപ്‌സിയുടെ ഡാൻസും; ട്രോൾ വീഡിയോയുമായി കുനാൽ കമ്ര

ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പന്റ് ചെയ്ത വിഷയത്തിൽ ട്രോളുമായി സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. തന്റെ ട്വിറ്റർ പേജിലൂടെയാണ് കുനാൽ കമ്ര ട്രോൾ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വളരെ രസകരമായാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. കങ്കണയുടെ വാക്കുകൾ സ്‌ക്രീനിലൂടെ ജനങ്ങൾ കാണുന്നതും ഉടൻ തന്നെ താരത്തിന്റെ ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്തു എന്ന വാർത്ത വരുന്നു. ഉടൻ താനെന്ന കണ്ടുകൊണ്ടിരുന്ന ജനങ്ങൾ ആവേശത്തിൽ ആർപ്പുവിളിക്കുന്നു. തൊട്ടുപിന്നാലെ തപ്‌സിയുടെ ഡാൻസും എത്തുന്നു. ഹൃതിക് റോഷന്റെ കഹോന പ്യാർ ഹൈ എന്ന ചിത്രത്തിലെ രംഗത്തിൽ തപ്‌സിയുടെ തല ചേർത്തുവെച്ചാണ് ഡാൻസ്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായികഴിഞ്ഞു.

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബംഗാളിലെ ആക്രമണത്തെ കുറിച്ച് കങ്കണ ട്വീറ്റ് ചെയ്തത് മൂലമാണ് അക്കൗണ്ട് ട്വിറ്റര്‍ സസ്പന്റ് ചെയ്തത്. ബംഗാളില്‍ രാഷ്ട്രപതിയുടെ ഭരണമാക്കണമെന്നും കങ്കണ പറഞ്ഞു. അതിന് പുറമെ ബംഗാളില്‍ ആക്രമണങ്ങള്‍ നടക്കുന്നു എന്ന പ്രചരിപ്പിക്കുന്നതിനായുള്ള ഹാഷ്ടാഗ് ബംഗാള്‍ ബേണിങ്ങ് എന്ന സൈബര്‍ ക്യാപെയിനിന്റെ ഭാഗമായിരുന്നു കങ്കണ.

ആയിരക്കണക്കിന് പേര്‍ മരണപ്പെടുന്നു. എന്നാലും മോദി ഫാസിസ്റ്റും മമത ബാനര്‍ജി മതേതരവാദിയും. ഇതിനൊരു അറുതി വേണം. ബംഗാളില്‍ രാഷ്ട്രപതിയുടെ ഭരണം വരണം’ എന്നാണ് ക്യാപെയിനിന്റെ ഭാഗമായി കങ്കണ ട്വീറ്റ് ചെയ്തത്. ജനാധിപത്യത്തിന്റെ മരണം എന്ന പേരില്‍ ഇതേ വിഷയങ്ങള്‍ സംസാരിക്കുന്ന വിഡിയോയും താരം പങ്കുവെച്ചിരുന്നു.

ഇതാദ്യമായല്ല കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്റ് ചെയ്യപ്പെടുന്നത്. താണ്ടവ് എന്ന ആമസോണ്‍ പ്രൈം സീരീസുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയപ്പോഴും ഇത്തരത്തില്‍ ട്വിറ്റര്‍ കങ്കണയെ താത്കാലികമായി പുറത്താക്കിയിരുന്നു. ഇത് ട്വിറ്ററിന്റെ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതിനാലാണ് താരത്തെ പുറത്താക്കിയത്.

Covid 19 updates

Latest News