Top

‘ഞാനൊരു തോല്‍വിയായി’; നാണക്കേടു കൊണ്ട് തലയുയര്‍ത്താന്‍ പറ്റുന്നില്ലെന്ന് കങ്കണ

കര്‍ഷക പ്രക്ഷോഭത്തില്‍ ഉണ്ടായ സംഘര്‍ഷത്തെ തടുക്കാന്‍ കഴിയാത്തതില്‍ തനിക്ക് ലജ്ജ തോന്നുന്നെന്നും തോറ്റു പോയതായി തോന്നുന്നെന്നും നടി കങ്കണ റണൗത്ത്. തന്റെ രാജ്യത്തിന്റെ സത്യസന്ധത സംരക്ഷിക്കാന്‍ പറ്റാത്തതില്‍ ലജ്ജിച്ച് തല താഴ്ത്തുകയാണെന്നാണ് കങ്കണ പറയുന്നത്. ‘ ഇതൊഴിവാക്കന്‍ ഞാനെന്റെ പരമാവധി ശ്രമിച്ചു. എന്റെ പരാജയം വലുതാണ്. കുറഞ്ഞപക്ഷം എനിക്ക് അങ്ങനെ തോന്നുകയെങ്കിലും ചെയ്യുന്നു. ഞാന്‍ ലജ്ജിച്ച് തല താഴ്ത്തുന്നു. എനിക്കെന്റെ രാജ്യത്തിന്റെ സമഗ്രതയെ സംരക്ഷിക്കാനായില്ല. ഞാനാരുമല്ല. പക്ഷെ ഞാനെല്ലാവരുമാണ്. ഞാനിന്നൊരു തോല്‍വിയാണ്,’ കങ്കണ ട്വിറ്ററില്‍ കുറിച്ചു. ഒപ്പം […]

28 Jan 2021 10:13 AM GMT

‘ഞാനൊരു തോല്‍വിയായി’; നാണക്കേടു കൊണ്ട് തലയുയര്‍ത്താന്‍ പറ്റുന്നില്ലെന്ന് കങ്കണ
X

കര്‍ഷക പ്രക്ഷോഭത്തില്‍ ഉണ്ടായ സംഘര്‍ഷത്തെ തടുക്കാന്‍ കഴിയാത്തതില്‍ തനിക്ക് ലജ്ജ തോന്നുന്നെന്നും തോറ്റു പോയതായി തോന്നുന്നെന്നും നടി കങ്കണ റണൗത്ത്. തന്റെ രാജ്യത്തിന്റെ സത്യസന്ധത സംരക്ഷിക്കാന്‍ പറ്റാത്തതില്‍ ലജ്ജിച്ച് തല താഴ്ത്തുകയാണെന്നാണ് കങ്കണ പറയുന്നത്.

‘ ഇതൊഴിവാക്കന്‍ ഞാനെന്റെ പരമാവധി ശ്രമിച്ചു. എന്റെ പരാജയം വലുതാണ്. കുറഞ്ഞപക്ഷം എനിക്ക് അങ്ങനെ തോന്നുകയെങ്കിലും ചെയ്യുന്നു. ഞാന്‍ ലജ്ജിച്ച് തല താഴ്ത്തുന്നു. എനിക്കെന്റെ രാജ്യത്തിന്റെ സമഗ്രതയെ സംരക്ഷിക്കാനായില്ല. ഞാനാരുമല്ല. പക്ഷെ ഞാനെല്ലാവരുമാണ്. ഞാനിന്നൊരു തോല്‍വിയാണ്,’ കങ്കണ ട്വിറ്ററില്‍ കുറിച്ചു.

ഒപ്പം കര്‍ഷക പ്രക്ഷോഭത്തിലെ സംഘര്‍ഷങ്ങളുടെ ദൃശ്യവും നടി പങ്കുവെച്ചിട്ടുണ്ട്. കര്‍ഷക പ്രക്ഷോഭങ്ങള്‍ക്കെതിരെ നേരത്തെ പല തവണ കങ്കണ രംഗത്തു വന്നിരുന്നു.

ചെങ്കോട്ടയില്‍ പ്രക്ഷോഭം നടത്തിയ കര്‍ഷകരെ രാജ്യദ്രോഹികള്‍ എന്നായിരുന്നു കങ്കണ വിളിച്ചത്. ഇതിനു പിന്നാലെ നിരവധി പേര്‍ കങ്കണയ്‌ക്കെതിരെ വിമര്‍ശനവുമാചയി രംഗത്തു വന്നിരുന്നു. കങ്കണയുമായി പരസ്യത്തിന് കരാര്‍ ഒപ്പു വെച്ച ആറു കമ്പനികള്‍ നടിയുമായുള്ള കരാര്‍ പിന്‍വലിച്ചിരുന്നു. കര്‍ഷകരെ തീവ്രവാദികളെന്ന് വിളിച്ചതാണ് ഇതിന് കാരണമായി പറഞ്ഞത്.

ഇതിനിടെ സിഎഎ നിയമം മാറ്റിവെച്ചത് പോലെ സമരങ്ങള്‍ കണ്ട് കര്‍ഷക ബില്ലുകള്‍ ഉപേക്ഷിക്കരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് കങ്കണ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അക്രമ സംഭവങ്ങള്‍ക്ക് ശേഷവും കര്‍ഷകരെ പിന്തുണക്കുന്നവരെ നടി ട്വിറ്ററിലൂടെ ചോദ്യം ചെയ്തു.

‘വളരെയധികം ഭീകരതകള്‍ക്ക് ശേഷം സിഐഎ തടഞ്ഞുവെച്ചിരിക്കുന്നു. ഇങ്ങിനെ പോയാല്‍ കര്‍ഷക ബില്ലും പിന്‍വലിക്കാനാണ് സാധ്യത. ഒരു ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഞങ്ങള്‍ ദേശീയ സര്‍ക്കാരിനെ തെരഞ്ഞെടുത്തു. പക്ഷെ ദേശീയത വിരുദ്ധരാണ് എല്ലായിടത്തും വിജയിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് കറുത്ത നാളുകളാണ്. ദയവായി ഈ നിയമങ്ങള്‍ നടപ്പിലാക്കുകയും ജനാധിപത്യത്തെ വിജയിപ്പിക്കുകയും ചെയ്യുക’, കങ്കണ ട്വിറ്ററില്‍ കുറിച്ചു.

Next Story