‘കീറിയ ജീന്‍സ് ഇതുപോലെ ധരിക്കൂ, ഭിക്ഷക്കാരെ പോലെയല്ല’; ഓണ്‍ലൈന്‍ പ്രതിഷേധങ്ങള്‍ക്കിടെ കങ്കണ
പെണ്‍കുട്ടികള്‍ കീറിയ ജീന്‍സ് ധരിക്കുന്നതിനെതിരെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിംഗ് നടത്തിയ പ്രസ്താവന വലിയ വിവാദമാവുകയും സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധ ക്യാമ്പയിനുകള്‍ നടക്കുന്നതിനുമിടയില് വിഷയത്തില്‍ പ്രതികരണവുമായി നടി കങ്കണ റണൗത്ത്. കീറിയ ജീന്‍സ് ധരിച്ച തന്റെ ചിത്രങ്ങള്‍ പങ്കു വെച്ചു കൊണ്ടാണ് നടിയുടെ പ്രതികരണം. ‘നിങ്ങള്‍ക്ക് കീറിപ്പറഞ്ഞ ജീന്‍സ് ധരിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ഈ ചിത്രങ്ങളിലെ പോലെയുള്ള കൂള്‍നെസ് ഉറപ്പ് വരുത്തുക. അപ്പോള്‍ മാത്രമേ അത് നിങ്ങളുടെ സ്റ്റൈല്‍ ആണെന്ന് തോന്നുകയുള്ളു. അല്ലാതെ വീട്ടുകാരില്‍ നിന്നും ഈ മാസം […]

പെണ്‍കുട്ടികള്‍ കീറിയ ജീന്‍സ് ധരിക്കുന്നതിനെതിരെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിംഗ് നടത്തിയ പ്രസ്താവന വലിയ വിവാദമാവുകയും സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധ ക്യാമ്പയിനുകള്‍ നടക്കുന്നതിനുമിടയില് വിഷയത്തില്‍ പ്രതികരണവുമായി നടി കങ്കണ റണൗത്ത്. കീറിയ ജീന്‍സ് ധരിച്ച തന്റെ ചിത്രങ്ങള്‍ പങ്കു വെച്ചു കൊണ്ടാണ് നടിയുടെ പ്രതികരണം.
‘നിങ്ങള്‍ക്ക് കീറിപ്പറഞ്ഞ ജീന്‍സ് ധരിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ഈ ചിത്രങ്ങളിലെ പോലെയുള്ള കൂള്‍നെസ് ഉറപ്പ് വരുത്തുക. അപ്പോള്‍ മാത്രമേ അത് നിങ്ങളുടെ സ്റ്റൈല്‍ ആണെന്ന് തോന്നുകയുള്ളു. അല്ലാതെ വീട്ടുകാരില്‍ നിന്നും ഈ മാസം ഒന്നും ലഭിക്കാത്ത ഒരു ഭിക്ഷക്കാരനെ പോലെയല്ല. മിക്ക യുവാക്കളെയും ഇങ്ങനെയാണ് ഇപ്പോള്‍ കാണുന്നത്,’ കങ്കണ ട്വീറ്റ് ചെയ്തു.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ റിപ്പ്ഡ്ജീന്സ് എന്ന ഹാഷ്ടാഗില് പ്രതിഷേധം നടക്കവെയാണ് കങ്കണയുടെ പ്രതികരണം. പുതിയ ട്രെന്‍ഡുകള്‍ അന്ധമായി പിന്തുടരുന്ന സ്ത്രീകള്‍ കീറിയ ജീന്‍സ് ധരിക്കുന്നതിലൂടെ അവരുടെ കുട്ടികള്‍ക്ക് എന്ത് മൂല്യമാണ് പകര്‍ന്നു നല്‍കുന്നതെന്നായിരുന്നു ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിംഗ് റാവത്ത് ചോദിച്ചത്. മുട്ടുവരെ കീറിയ ജീന്‍സിടുമ്പോള്‍ വലിയ ആളുകളായി എന്നാണ് ഈ സ്ത്രീകള്‍ സ്വയം വിചാരിക്കുന്നതെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.