Top

‘ഈ അക്രമികളെ പിന്തുണയ്ക്കുന്ന ഇന്ത്യക്കാര്‍ രാജ്യദ്രോഹികള്‍’; കര്‍ഷകര്‍ ചെങ്കോട്ടയ്ക്ക് മുകളില്‍ പതാക ഉയര്‍ത്തിയതിനെതിരെ കങ്കണ റണാവത്ത്

ജനദ്രോഹ കര്‍ഷക നിയമങ്ങള്‍ക്കെതിരെ പിതിഷേധം നടത്തുന്ന കര്‍ഷകസംഘടനാപ്രതിനിധികള്‍ ചൊങ്കോട്ടയ്ക്ക് മുകളില്‍ കര്‍ഷകസംഘടന പതാക ഉയര്‍ത്തി. ഇതിനെതിരെ വിമര്‍ശനവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത് രംഗത്തെത്തിയിരിക്കുകയാണ്. കര്‍ഷകരെ തീവ്രവാദികളെന്ന് വിളിച്ചതിന് കങ്കണയെ ബ്രാന്‍ഡ് അംബാസിഡര്‍ ആ്ക്കാന്‍ കഴിയില്ലെന്ന് പലരും പറഞ്ഞു. ഇപ്പോള്‍ കര്‍ഷകര്‍ ചെയ്യുന്ന അതിക്രമങ്ങളെ പിന്തുണയ്ക്കുന്നവരും രാജ്യദ്രേഹികളാണെന്ന് കങ്കണ ട്വിറ്ററില്‍ കുറിച്ചു. ആറ് ബ്രാന്‍ഡുകളാണ് ഞാന്‍ കര്‍ഷകരെ തീവ്രവാദികളെന്ന്് വിളിച്ചെന്ന് പറഞ്ഞ് കരാര്‍ പിന്‍വലിച്ചത്. കര്‍ഷകരെ തീവ്രവാദി എന്ന് വിളിച്ചവരെ ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ സാധിക്കില്ലെന്നായിരുന്നു അവരുടെ വാദം. […]

26 Jan 2021 4:50 AM GMT
ഫിൽമി റിപ്പോർട്ടർ

‘ഈ അക്രമികളെ പിന്തുണയ്ക്കുന്ന ഇന്ത്യക്കാര്‍  രാജ്യദ്രോഹികള്‍’; കര്‍ഷകര്‍ ചെങ്കോട്ടയ്ക്ക് മുകളില്‍ പതാക ഉയര്‍ത്തിയതിനെതിരെ കങ്കണ റണാവത്ത്
X

ജനദ്രോഹ കര്‍ഷക നിയമങ്ങള്‍ക്കെതിരെ പിതിഷേധം നടത്തുന്ന കര്‍ഷകസംഘടനാപ്രതിനിധികള്‍ ചൊങ്കോട്ടയ്ക്ക് മുകളില്‍ കര്‍ഷകസംഘടന പതാക ഉയര്‍ത്തി. ഇതിനെതിരെ വിമര്‍ശനവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത് രംഗത്തെത്തിയിരിക്കുകയാണ്. കര്‍ഷകരെ തീവ്രവാദികളെന്ന് വിളിച്ചതിന് കങ്കണയെ ബ്രാന്‍ഡ് അംബാസിഡര്‍ ആ്ക്കാന്‍ കഴിയില്ലെന്ന് പലരും പറഞ്ഞു. ഇപ്പോള്‍ കര്‍ഷകര്‍ ചെയ്യുന്ന അതിക്രമങ്ങളെ പിന്തുണയ്ക്കുന്നവരും രാജ്യദ്രേഹികളാണെന്ന് കങ്കണ ട്വിറ്ററില്‍ കുറിച്ചു.

ആറ് ബ്രാന്‍ഡുകളാണ് ഞാന്‍ കര്‍ഷകരെ തീവ്രവാദികളെന്ന്് വിളിച്ചെന്ന് പറഞ്ഞ് കരാര്‍ പിന്‍വലിച്ചത്. കര്‍ഷകരെ തീവ്രവാദി എന്ന് വിളിച്ചവരെ ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ സാധിക്കില്ലെന്നായിരുന്നു അവരുടെ വാദം. ഇപ്പോള്‍ നടക്കുന്ന അതിക്രമങ്ങളെ പിന്തുണയ്ക്കുന്ന ഓരോ ഇന്ത്യക്കാരും രാജ്യദ്രോഹികളാണെന്നാണ് എനിക്ക് പറയാനുള്ളത്.

കങ്കണ റണാവത്ത്

പ്രതിഷേധത്തെ തുടര്‍ന്ന് ചൊങ്കോട്ടയ്ക്ക് മുകളില്‍ കര്‍ഷകസംഘടന പതാക ഉയര്‍ത്തുന്ന വീഡിയോ പങ്കുവെച്ചാണ് കങ്കണ ട്വീറ്റ് ചെയ്തത്. കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്ര, ജില്‍ജിത്ത് എന്നിവര്‍ക്കെതിരെയും കങ്കണ ട്വീറ്റ് ചെയ്തിട്ടുണ്ട്. ലോകം മുഴുവന്‍ ഇന്ത്യയെ നോക്കി ചിരിക്കുകയാണ്. ഇതാണോ നിങ്ങള്‍ ആഗ്രഹിച്ചിരുന്നത്. ഇതിന് മറുപടി പറയേണ്ടി വരും പ്രിയങ്കയും, ദില്‍ജിത്തും എന്നാണ് ട്വീറ്റ്.

കര്‍ശകരുടെ ട്രാക്ടര്‍ റാലിക്കെതിരെ നടന്ന പൊലീസ് വെടിവെപ്പില്‍ ഉത്തരാഖണ്ഡ് സ്വദേശിയായ ഒരു കര്‍ഷകന്‍ മരിച്ചു. കര്‍ഷകര്‍ക്കെതിരെ പൊലീസ് വ്യാപക അതിക്രമമാണ് അഴിച്ചുവിട്ടിരിക്കുന്നത്. ഇതിനെയെല്ലാം പ്രതിരോധിച്ചാണ് കര്‍ഷകരുടെ മുന്നേറ്റം.

പ്രതിഷേധം നടക്കുന്ന പലയിടത്തും പൊലീസ് ലാത്തി വീശി. കര്‍ഷകരുടെ ട്രാക്ടറുകളുടെ ടയറിന്റെ കാറ്റ് പൊലീസ് അഴിച്ചുവിട്ടു. നിര്‍ത്തിയിട്ടിരിക്കുന്ന എല്ലാ ട്രാക്ടറുകളുടെയും കാറ്റ് അഴിച്ചുവിടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. പലയിടത്തും കര്‍ഷകര്‍ക്കും പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഡല്‍ഹിയില്‍ പലയിടത്തും പൊലീസിന്റെ ഭാഗത്തുനിന്നും സംഘര്‍ഷം തുടരുകയാണ്.

പൊലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ത്താണ് അതിര്‍ത്തില്‍നിന്നും കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രവേശിച്ചത്. ആയിരക്കണക്കിന് കര്‍ഷകരാണ് ട്രാക്ടറുകളിലും മറ്റുമായി കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നത്. പൊലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ത്താണ് കര്‍ഷകരുടെ മുന്നേറ്റം. പൊലീസ് വാഹനങ്ങള്‍ കര്‍ഷകര്‍ നീക്കി മാറ്റി. ബാരിക്കേഡുകളും ക്രെയിനുകളും തള്ളി നീക്കി.

റിപബ്ലിക് ഡേ പരേഡിന് ശേഷം പ്രതിഷേധം സംഘടിപ്പിക്കാനാണ് കര്‍ഷകര്‍ക്ക് പൊലീസ് അനുമതി നല്‍കിയിരുന്നത്. ഇത് ലംഘിച്ചാണ് കര്‍ഷകര്‍ വമ്പിച്ച പ്രതിഷേധ റാലി സംഘടിപ്പിച്ചിരിക്കുന്നത്. 12 മണിക്ക് ട്രാക്ടര്‍ റാലി നടത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും എട്ടുമണിയോടെ കര്‍ഷകര്‍ സംഘമായി എത്തുകയായിരുന്നു. സിംഘു, തിക്രി അതിര്‍ത്തികളിലൂടെയാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രവേശിച്ചത്. കര്‍ഷകര്‍ പ്രതിഷേധവുമായി എത്തുന്നതിന്റെ വീഡിയോകളും ദൃശ്യങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

Next Story