Top

‘ഇതെനിക്ക് മാത്രമെ സംവിധാനം ചെയ്യാനാവൂ’; ഇന്ദിരാ ഗാന്ധിയെ തിരശ്ശീലയിലെത്തിക്കാന്‍ കങ്കണ

മണികര്‍ണ്ണികയ്ക്ക് ശേഷം വീണ്ടും സംവിധായികയുടെ വേഷമണിയാന്‍ ഒരുങ്ങി ബോളിവുഡ് താരം കങ്കണ റണാവത്ത്. ഇന്ദിരാ ഗാന്ധി കേന്ദ്ര കഥാപാത്രമാവുന്ന ചിത്രമാണ് കങ്കണ സംവിധാനം ചെയ്യുന്നത്. എമര്‍ജെന്‍സി എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തില്‍ കങ്കണ തന്നെയാണ് ഇന്ദിരാ ഗാന്ധിയുടെ വേഷം ചെയ്യുന്നത്. കൂ ആപ്പിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ‘വീണ്ടും സംവിധായികയുടെ വേഷം അണിയാന്‍ കഴിഞ്ഞതില്‍ സന്തോഷം. എമെര്‍ജെന്‍സി എന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികളിലൂടെ ഈ സിനിമ സംവിധാനം ചെയ്യാന്‍ […]

24 Jun 2021 2:36 AM GMT
ഫിൽമി റിപ്പോർട്ടർ

‘ഇതെനിക്ക് മാത്രമെ സംവിധാനം ചെയ്യാനാവൂ’; ഇന്ദിരാ ഗാന്ധിയെ തിരശ്ശീലയിലെത്തിക്കാന്‍ കങ്കണ
X

മണികര്‍ണ്ണികയ്ക്ക് ശേഷം വീണ്ടും സംവിധായികയുടെ വേഷമണിയാന്‍ ഒരുങ്ങി ബോളിവുഡ് താരം കങ്കണ റണാവത്ത്. ഇന്ദിരാ ഗാന്ധി കേന്ദ്ര കഥാപാത്രമാവുന്ന ചിത്രമാണ് കങ്കണ സംവിധാനം ചെയ്യുന്നത്. എമര്‍ജെന്‍സി എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തില്‍ കങ്കണ തന്നെയാണ് ഇന്ദിരാ ഗാന്ധിയുടെ വേഷം ചെയ്യുന്നത്. കൂ ആപ്പിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

‘വീണ്ടും സംവിധായികയുടെ വേഷം അണിയാന്‍ കഴിഞ്ഞതില്‍ സന്തോഷം. എമെര്‍ജെന്‍സി എന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികളിലൂടെ ഈ സിനിമ സംവിധാനം ചെയ്യാന്‍ എനിക്ക് മാത്രമെ സാധിക്കു എന്ന ഞാന്‍ മനസിലാക്കി. റിതേഷ് ഷായാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. അഭിനയത്തിന്റെ ചില വര്‍ക്ക് ഷോ്പ്പുകള്‍ ഒഴിവാക്കേണ്ടി വന്നാലും ഈ സിനിമ സംവിധാനം ചെയ്യുന്നതില്‍ സന്തോഷമാണ് ഉള്ളത്. ഇത് നല്ലൊരു യാത്രയായിരിക്കും എന്നതില്‍ എനിക്ക് ഉറപ്പുണ്ട്.’

കങ്കണ റണാവത്ത്

ഇത് തന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ്. ഇന്ദിരാ ഗാന്ധിയുടെ ജീവിതം സ്‌ക്രീനിലെത്തിക്കാന്‍ തനിക്ക് വലിയ ആഗ്രഹകമായിരുന്നു. ഒരിക്കലും അവരുടെ ജീവിതത്തെ കുറിച്ച് സനിമ ഉണ്ടായിട്ടില്ല. അതിനാല്‍ ഈ സിനിമ ചെയ്യുന്നതില്‍ വലിയ സന്തോഷമുണ്ട്. നല്ലൊരു സിനിമ സ്‌ക്രീനിലെത്തിക്കാന്‍ സാധിക്കുമെന്ന വിശ്വാസമുണ്ടെന്ന് താരം പിങ്ക്‌വില്ലയോട് പറഞ്ഞു.

സിനിമ പ്രഖ്യാപിച്ച സമയത്ത് സായ് കബീര്‍ ആയിരുന്നു സംവിധായകന്‍. നിലവില്‍ സായി ടികു വെഡ്‌സ് ഷേറു എന്ന ചിത്രത്തിന്റെ അണിയറയിലാണ്. ഒടിടി പ്ലാറ്റഫോമിന് വേണ്ടിയുള്ള ചിത്രത്തിന്റെ നിര്‍മ്മാണ് കങ്കണയുടെ മണികര്‍ണിക ഫിലീംസാണ് നിര്‍വ്വഹിക്കുന്നത്.

അതേസമയം എമര്‍ജെന്‍സി ഇന്ദിരാ ഗാന്ധിയുടെ ജീവചരിത്രമല്ലെന്ന് കങ്കണ ചിത്രം പ്രഖ്യാപിച്ച സമയത്ത് തന്നെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ സാമൂഹ്യ രാഷ്ട്രീയ സ്ഥിതിയെ വ്യക്തമായി മനസിലാക്കാന്‍ ഈ ചിത്രത്തിലൂടെ സാധിക്കും. നിരവധി പ്രമുഖ താരങ്ങള്‍ ഈ ചിത്രത്തില്‍ ഉണ്ടാവും. ഈ ചിത്രം ഒരു പുസ്തകത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നതെന്നും കങ്കണ പറഞ്ഞിരുന്നു.

Next Story