Top

‘പുരസ്‌കാരങ്ങൾ തിരികെ നൽകുന്നില്ലേ?’എന്ന് സ്വര ഭാസ്‌കർ; ‘തെറ്റെങ്കിൽ തിരികെ നൽകാം’ കങ്കണ റണൗത്

റിയ ചക്രബർത്തിക്ക് സിബിഐ ജാമ്യം അനുവദിച്ചതിനെ തുടർന്ന് നടിമാരായ സ്വര ഭാസ്കറും, കങ്കണ റണൗതും തമ്മിലുള്ള ട്വിറ്റർ വാക്-പോരുകൾ മുറുകുന്നു.

9 Oct 2020 2:12 AM GMT

‘പുരസ്‌കാരങ്ങൾ തിരികെ നൽകുന്നില്ലേ?’എന്ന് സ്വര ഭാസ്‌കർ; ‘തെറ്റെങ്കിൽ തിരികെ നൽകാം’ കങ്കണ റണൗത്
X

റിയ ചക്രബർത്തിക്ക് സിബിഐ ജാമ്യം അനുവദിച്ചതിനെ തുടർന്ന് നടിമാരായ സ്വര ഭാസ്കറും, കങ്കണ റണൗതും തമ്മിലുള്ള ട്വിറ്റർ വാക്-പോരുകൾ മുറുകുന്നു. പ്രസ്തുത കേസിനെ പറ്റിയുള്ള അഭ്യൂഹങ്ങൾ പരന്നു കൊണ്ടിരിക്കെ ആണ്, സ്വര ഭാസ്‌കർ ബുധനാഴ്ച ഉച്ചയ്ക്ക് കങ്കണക്ക് നേരെ ട്വിറ്റർ വഴി ഒളിയമ്പ് എയ്തത്.

‘ഇതാ സിബിഐയും, ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷനും സുശാന്തിന്റേത് ആത്മഹത്യയാണെന്ന് തീർച്ചപ്പെടുത്തിയിരിക്കുന്നു. ചിലർ പുരസ്‌കാരങ്ങൾ തിരികെ സർക്കാരിന് നൽകുന്നില്ലേ ആവോ..?’ കങ്കണയെ പേരെടുത്തു പരാമർശിക്കാതെയാണ് സ്വര ഇങ്ങനെ കുറിച്ചത്.

ഇതിനു മറുപടിയായി കങ്കണ ഇങ്ങനെ ട്വീറ്റ് ചെയ്തു, ‘സുശാന്ത് സിംഗ് രാജ്പുത്‌ കേസിൽ എന്റെ ആരോപണങ്ങൾ കള്ളമാണെന്നോ, തെറ്റാണെന്നോ കണ്ടെത്തിയാൽ ഞാൻ അവാർഡ് തിരികെ നൽകാം. ഇതൊരു ക്ഷത്രിയന്റെ വാക്കാണ്. ഞാനൊരു രാമഭക്തയാണ്. പ്രാണൻ പോയാലും, വാക്ക് മാറ്റാത്തവൾ, ജയ് ശ്രീറാം’, കങ്കണ കുറിച്ചു.

റിയക്ക് ജാമ്യം കിട്ടിയ ശേഷം ട്വിറ്ററിൽ, ‘കങ്കണാ അവാർഡ് വാപ്പസ് കർ’ എന്ന ഹാഷ്ടാഗിൽ നിരവധി പ്രതികരണങ്ങളാണ് ഉണ്ടായിട്ടുള്ളത്. അതേസമയം നടൻ സുശാന്തിന്റെ ആത്മഹത്യാ കേസിൽ സിബിഐ രണ്ടാം ഘട്ട അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

നടൻ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ഇടപാടുകളിൽ ഒരു മാസമായി ജയിലിലായിരുന്ന നടി റിയക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. മയക്കുമരുന്നിനുള്ള ധനസഹായം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങൾ പലതും തള്ളിക്കൊണ്ടാണ് ബോംബെ ഹൈക്കോടതി റിയക്ക് സോപാധിക ജാമ്യം അനുവദിച്ചിട്ടുള്ളത്.

Next Story