Top

‘മോദിജി പ്രധാനമന്ത്രി മാത്രമല്ല പ്രൈം ഫെമിനിസ്റ്റ് കൂടി’; രണ്ടാം മന്ത്രിസഭയില്‍ 11 വനിതകളെ ഉള്‍പെടുത്തിയതിനെ പ്രശംസിച്ച് കങ്കണ

നരേന്ദ്ര മോദിയുടെ രണ്ടാം മന്ത്രിസഭയില്‍ 11 വനിതകളെ മന്ത്രിമാരാക്കിയതില്‍ അഭിപ്രായം വ്യക്തമാക്കി ബോളിവുഡ് താരം കങ്കണ റണാവത്ത്. ഫെമിനിസം എന്നത് യാഥാര്‍ത്ഥ്യമാവേണ്ട ഒന്നാണ്. പുതിയ മന്ത്രി സഭയിലൂടെ മോദി ഒരു ഫെമിനിസ്റ്റാണെന്ന് തെളിയിച്ചിരിക്കുകയാണെന്നാണ് കങ്കണ പറയുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലായിരുന്നു താരത്തിന്റെ പ്രതികരണം. ‘ഫെമിനിസം ഒരു തീയറി മാത്രമല്ല യാഥാര്‍ത്ഥ്യം കൂടിയാവണം. അതുപോലെ മോദിജി നമ്മുടെ പ്രധാനമന്ത്രി മാത്രമല്ല നമ്മുടെ പ്രൈം ഫെമിനിസ്റ്റ് കൂടിയാണ്.’ കങ്കണ റണാവത്ത് ഇന്നലെയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ നടന്നത്. വൈകീട്ട് ആറ് മണിയോടെ ആരംഭിച്ച […]

8 July 2021 3:10 AM GMT
ഫിൽമി റിപ്പോർട്ടർ

‘മോദിജി പ്രധാനമന്ത്രി മാത്രമല്ല പ്രൈം ഫെമിനിസ്റ്റ് കൂടി’; രണ്ടാം മന്ത്രിസഭയില്‍ 11 വനിതകളെ ഉള്‍പെടുത്തിയതിനെ പ്രശംസിച്ച് കങ്കണ
X

നരേന്ദ്ര മോദിയുടെ രണ്ടാം മന്ത്രിസഭയില്‍ 11 വനിതകളെ മന്ത്രിമാരാക്കിയതില്‍ അഭിപ്രായം വ്യക്തമാക്കി ബോളിവുഡ് താരം കങ്കണ റണാവത്ത്. ഫെമിനിസം എന്നത് യാഥാര്‍ത്ഥ്യമാവേണ്ട ഒന്നാണ്. പുതിയ മന്ത്രി സഭയിലൂടെ മോദി ഒരു ഫെമിനിസ്റ്റാണെന്ന് തെളിയിച്ചിരിക്കുകയാണെന്നാണ് കങ്കണ പറയുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലായിരുന്നു താരത്തിന്റെ പ്രതികരണം.

‘ഫെമിനിസം ഒരു തീയറി മാത്രമല്ല യാഥാര്‍ത്ഥ്യം കൂടിയാവണം. അതുപോലെ മോദിജി നമ്മുടെ പ്രധാനമന്ത്രി മാത്രമല്ല നമ്മുടെ പ്രൈം ഫെമിനിസ്റ്റ് കൂടിയാണ്.’

കങ്കണ റണാവത്ത്

ഇന്നലെയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ നടന്നത്. വൈകീട്ട് ആറ് മണിയോടെ ആരംഭിച്ച ചടങ്ങ് 7.30 ഓടെയാണ് പൂര്‍ത്തിയായത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങ്. നിയുക്ത മന്ത്രിമാര്‍ അടക്കം ആകെ 77 മന്ത്രിമാരാണ് മോദി മന്ത്രിസഭയില്‍ നിലവിലുള്ളത്.

പുതിയ മന്ത്രിസഭയില്‍ 11 മന്ത്രിമാര്‍ വനിതകളാണ്. ഒബിസി വിഭാഗത്തില്‍നിന്ന് 27 പേരും എസ്.ടി. വിഭാഗത്തില്‍നിന്ന് എട്ടുപേരും എസ്.സി. വിഭാഗത്തില്‍നിന്ന് 12 പേരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പുതിയ മന്ത്രിമാരില്‍ 15 പേര്‍ക്ക് കാബിനറ്റ് പദവിയുണ്ട്.

നിലവിലെ കാബിനറ്റില്‍ നിന്നും നിലവില്‍ 14 മന്ത്രിമാരാണ് രണ്ടാം മോദി സര്‍ക്കാറിനിന്നും പുറത്തേക്ക് പോവുന്നത്. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്രിയാല്‍, തൊഴില്‍മന്ത്രി സന്തോഷ് ഗംഗ്വാര്‍ പ്രമുഖര്‍ ഉള്‍പ്പെടെയാണ് ആദ്യം രാജിവച്ചത്. പിന്നീട് കേന്ദ്ര ടെലകോം മന്ത്രി രവിശങ്കര്‍ പ്രസാദും, കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറും പുറത്തായി. കേന്ദ്ര സാമൂഹിക മന്ത്രി താവര്‍ ചന്ദ് ഗഹ്ലോത്തിനെ കഴിഞ്ഞദിവസം കര്‍ണ്ണാടക ഗവര്‍ണ്ണറായും നിയമിച്ചിരുന്നു.

മന്ത്രിപദവികളിലെ അഴിച്ചുപണികളുടെ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരാനിരിക്കെ വനിത ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെയും രാജിയുണ്ടാകുമെന്നാണ് സൂചന. സദാനന്ദ ഗൗഡ, സന്തോഷ് ഗംഗ്വാര്‍, ദേബശ്രീ ചൗധരി, സഞ്ജയ് ധോത്ത്രേ, റാവു സാഹിബ് ധന്‍വേ, പ്രതാപ് സാരംഗി, ബാബുല്‍ സുപ്രിയോ, അശ്വിനി ചൗബേ എന്നിവര്‍ക്കാണ് ഇപ്പോള്‍ പുറത്തേക്കുള്ള വഴിതുറന്നത്.

Next Story

Popular Stories