റ്റാറ്റാ ബൈ ബൈ ; കങ്കണയുമായുള്ള പ്രോജക്റ്റുകള്‍ ഉപേക്ഷിച്ചു ഫാഷന്‍ ഡിസൈനേര്‍സ്

ട്വിറ്റര്‍ ബാനിനു പിന്നാലെ കങ്കണക്ക് അടുത്ത പ്രഹരം. ഇനിയും വൈകിക്കുന്നതില്‍ കാര്യമില്ലെന്നും കങ്കണയുമായുള്ള പ്രോജക്റ്റുകള്‍ ഉപേക്ഷിക്കുകയാണെന്നും പറഞ്ഞു പ്രമുഖ ഫാഷന്‍ ഡിസൈനേര്‍സായ ആനന്ദ് ഭൂഷനും , റിംസിം ദാദുവും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ പ്രസ്താവിച്ചു.

ഇന്ന് നടന്ന ചില പ്രത്യേക കാര്യങ്ങളുടെ സാഹചര്യത്തില്‍ കങ്കണയുമായുള്ള എല്ലാ സഹകരണവും നിര്‍ത്തുകയാണ് എന്നും, ഇനി ഭാവിയിലും സഹകരിക്കാന്‍ താത്പര്യപെടുന്നില്ല എന്നാണു ആനന്ദ് ഭൂഷന്‍ പറഞ്ഞത്. വിദ്വേഷ പ്രസ്താവനകള്‍ പ്രോത്സാഹിപ്പിക്കാന്‍ തങ്ങളുടെ ബ്രാന്‍ഡ്‌ ആഗ്രഹിക്കുന്നില്ല എന്നും ആനന്ദ് കൂട്ടിച്ചേര്‍ത്തു.

ഇത് പോലെ തന്നെ , റിംസിം ദാദുവും തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ നിന്നും കങ്കണയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു എല്ലാ പ്രോജക്റ്റുകളും ഉപേക്ഷിക്കുകയാണെന്നും ശരിയായ കാര്യം ചെയ്യാന്‍ അല്പം വൈകിയാലും സാരമില്ല എന്നും പറഞ്ഞു. ഇരുവരുടെയും തീരുമാനത്തെ സ്വാഗതം ചെയ്തു കൊണ്ട് ബോളിവുഡ് നടി സ്വര ഭാസ്കറും രംഗത്തെത്തി. വിദ്വേഷ പ്രസ്താവനകളെ നിഷേധിക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ മാതൃകപരമാണെന്നു സ്വര കുറിച്ചു.

കങ്കണയുടെ പേര് ഉപയോഗിച്ച് പ്രശസ്തി നേടാനാണ് ആനന്ദ് ഭൂഷന്‍ ശ്രമിക്കുന്നത് എന്നും , തങ്ങള്‍ ഇത് വരെ ഭൂഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടില്ല എന്ന ആരോപണവുമായി കങ്കണയുടെ മാനേജറും സഹോദരിയുമായ രങ്കോലിയും രംഗത്ത് എത്തിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബംഗാളിലെ ആക്രമണത്തെ കുറിച്ച് കങ്കണ മുന്നേ ട്വീറ്റ് ചെയ്തിരുന്നു. ബംഗാളില്‍ രാഷ്ട്രപതിയുടെ ഭരണമാക്കണമെന്നും കങ്കണ പറഞ്ഞിരുന്നു . അതിന് പുറമെ ബംഗാളില്‍ ആക്രമണങ്ങള്‍ നടക്കുന്നു എന്ന പ്രചരിപ്പിക്കുന്നതിനായുള്ള ഹാഷ്ടാഗ് ബംഗാള്‍ ബേണിങ്ങ് എന്ന സൈബര്‍ ക്യാപെയിനിന്റെ ഭാഗമായിരുന്നു കങ്കണ . ഇതേ തുടര്‍ന്നാണ് കങ്കണയുടെ അക്കൌണ്ട് ട്വിറ്റര്‍ ബാന്‍ ചെയ്തത്.

അതേ സമയം ട്വിറ്റര്‍ അക്കൌണ്ട് പൂട്ടിയതിനു ശേഷം , ഇന്‍സ്റ്റാഗ്രാമില്‍ പുതിയ വീഡിയോ ആയി കങ്കണ രംഗത്ത് വന്നിരുന്നു. ബംഗാളില്‍ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ സത്യസന്ധമായി പറഞ്ഞതിന്‍റെ പേരിലാണ് ട്വിറ്റര്‍ ഇന്ത്യ തന്‍റെ അക്കൌണ്ട് പൂട്ടിയത് എന്നും , ഇത് ജാനധിപത്യത്തിന്‍റെ മരണമാണ് എന്നുമാണ് കങ്കണയുടെ വാദം. സര്‍ക്കാരിനു കേള്‍ക്കാനായി പ്രധാന സന്ദേശം നല്‍കാന്‍ ഉണ്ടെന്നു പറഞ്ഞാണ് കരഞ്ഞു കൊണ്ടുള്ള വീഡിയോ കങ്കണ ഷെയര്‍ ചെയ്തത്.

Covid 19 updates

Latest News