‘ഇവരുടെ ഒക്കെ ജോലി എന്താണ്?; കിം കര്ദാഷിനെതിരെയും കങ്കണ
അമേരിക്കന്‍ എന്റെര്ടെയ്ന്മെന്റ് താരങ്ങള്‍ക്കെതിരെ വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി ബോളിവുഡ് നടി കങ്കണ റണൗത്ത്. കര്‍ഷക സമരത്തിന് പോപ് ഗായിക റിഹാന പിന്തുണയറിയച്ചതിനെ വിമര്‍ശിച്ചു കൊണ്ടാണ് നടിയുടെ പരാമര്‍ശം. റിഹാനയ്ക്ക് ക്ലാസിക്കല്‍ അറിവുകളൊന്നുമില്ലെന്നും ഒരു പോണ് സിംഗര്‍ മാത്രമാണെന്നും കങ്കണ ആക്ഷേപിച്ചു. ഒപ്പം അമേരിക്കയിലെ മുന്‍നിര സെലിബ്രറ്റിയായ കിം കര്ദാഷിനെയും കങ്കണ പരിഹസിച്ചു ‘ റിഹാന ഒരു പോണ് സിംഗറാണ്. ക്ലാസിക്കല്സിനെക്കുറിച്ച് ഒരു അറിവുമില്ല. പ്രത്യേകതയുള്ള ശബ്ദവും അവര്‍ക്കില്ല. പത്ത് പ്രഗല്ഭരായ ക്ലാസിക്കല്‍ സംഗീതജ്ഞര്‍ ഒരുമിച്ചിരുന്നാല്‍ റിഹാനയ്ക്ക് എങ്ങനെയാണ് […]

അമേരിക്കന്‍ എന്റെര്ടെയ്ന്മെന്റ് താരങ്ങള്‍ക്കെതിരെ വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി ബോളിവുഡ് നടി കങ്കണ റണൗത്ത്. കര്‍ഷക സമരത്തിന് പോപ് ഗായിക റിഹാന പിന്തുണയറിയച്ചതിനെ വിമര്‍ശിച്ചു കൊണ്ടാണ് നടിയുടെ പരാമര്‍ശം. റിഹാനയ്ക്ക് ക്ലാസിക്കല്‍ അറിവുകളൊന്നുമില്ലെന്നും ഒരു പോണ് സിംഗര്‍ മാത്രമാണെന്നും കങ്കണ ആക്ഷേപിച്ചു. ഒപ്പം അമേരിക്കയിലെ മുന്‍നിര സെലിബ്രറ്റിയായ കിം കര്ദാഷിനെയും കങ്കണ പരിഹസിച്ചു
‘ റിഹാന ഒരു പോണ് സിംഗറാണ്. ക്ലാസിക്കല്സിനെക്കുറിച്ച് ഒരു അറിവുമില്ല. പ്രത്യേകതയുള്ള ശബ്ദവും അവര്‍ക്കില്ല. പത്ത് പ്രഗല്ഭരായ ക്ലാസിക്കല്‍ സംഗീതജ്ഞര്‍ ഒരുമിച്ചിരുന്നാല്‍ റിഹാനയ്ക്ക് എങ്ങനെയാണ് പാടേണ്ടതു പോലും അറിയില്ലെന്ന് അവര്‍ പറയും. അമേരിക്കന്‍ സംസ്കാരത്തില്‍ തിരിച്ചറിയാന്‍ പറ്റാത്ത കരിയറുകളാണുള്ള കിം കര്‍ദാഷിനെ പോലെയുള്ളവരാണ് റോള്‍ മോഡലുകള്‍,’
‘അവര്‍ എന്തു ജോലിയാണ് ചെയ്യുന്നതെന്ന് ആര്‍ക്കും അറിയില്ല. യുവത്വത്തെ കണ്ഫ്യൂസ് ചെയ്യിക്കുന്ന കാപ്പിലസിത്തിന്റെ റാക്കറ്റാണിവര്. അതേപോലെ റിഹാന ഒരു യഥാര്‍ത്ഥ കലാകാരിയല്ല. അവര്‍ ഒരു പോണ് സിംഗറാണ്,’ കങ്കണ പറഞ്ഞു. റിപബ്ലിക് ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് നടിയിടെ പരാമര്‍ശം.
നേരത്തയും റിഹാനയ്ക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ കങ്കണ നടത്തിയിരുന്നു.റിഹാനെക്കെതിരെ നിരന്തരമായി കങ്കണ ട്വീറ്റ് ചെയ്യുന്നുണ്ട്. ‘ പോണ് സിംഗര്‍’ എന്നാണ് ട്വീറ്റുകളിലൊല്ലാം കങ്കണ റിഹാനയെ അധിക്ഷേപിക്കുന്നത്. ശരീരം ഭാഗം പ്രദര്‍ശിപ്പിക്കാതെ സ്വന്തം ഗാനം വില്ക്കാന് കഴിവില്ലാത്തയാള്‍ എന്ന് ഒരു ട്വീറ്റില്‍ കങ്കണ റിഹാനയെ അപഹസിച്ചു.
കര്‍ഷക സമരത്തെ അനുകൂലിച്ച് കൊണ്ട് റിഹാന ഇട്ട ട്വീറ്റാണ് കങ്കണയെ പ്രകോപിപ്പിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് വിലക്കിയ വാര്‍ത്തയോടൊപ്പമായിരുന്നു റിഹാന ട്വീറ്റ് പങ്കുവെച്ചത്. ‘എന്താണ് നമ്മള് ഇതേ പറ്റി സംസാരിക്കാത്ത്’ എന്ന ചോദ്യമാണ് താരം ഉയര്‍ത്തിയത്. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള നാലാമത്തെ വ്യക്തികൂടിയാണ് റിഹാന. പങ്കുവെച്ച് നിമഷങ്ങള്‍ക്കകം തന്നെ ട്വീറ്റ് ട്രെന്റിങ് ആയിരുന്നു.