Top

മാവോയിസ്റ്റ് വേട്ട ഇടതുനയമല്ല, മീന്‍മുട്ടിയിലേത് ഏറ്റുമുട്ടലുമല്ല; വെടിവെച്ച് കൊന്നതാണെന്ന് കാനം രാജേന്ദ്രന്‍; ‘തണ്ടര്‍ബോള്‍ട്ട് കേരളത്തിലെ കാടുകളില്‍ വേണ്ട’

തിരുവനന്തപുരം: വയനാട്ടിലെ മീന്‍മുട്ടിയില്‍ മാവോയിസ്റ്റ് തീവ്രവാദി കൊല്ലപ്പെട്ടെന്ന് ഏറ്റുമുട്ടലിലൂടെയല്ലെന്ന് ജനപ്രതിനിധികള്‍ക്ക് ബോധ്യപ്പെട്ടതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ശരീരത്തിലേറ്റ വെടികളുടെ എണ്ണവും സംഘത്തിലുണ്ടായിരുന്ന പൊലീസുകാര്‍ക്കും പരിക്കേല്‍ക്കാത്തതും ഏറ്റുമുട്ടല്‍ നടന്നെന്ന പൊലീസിന്റെ വാദത്തെ സംശയത്തിലാക്കുന്നു. മാവോയിസ്റ്റുകളെ വെടിവെച്ചുകൊല്ലാം എന്നതല്ല എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം. മുമ്പ് നടന്ന സംഭവങ്ങളിലും ഇത്തരം സംശയങ്ങളുയര്‍ന്നിട്ടുണ്ടെന്നും കാനം പറഞ്ഞു. കേരളത്തില്‍ യഥാര്‍ത്ഥത്തില്‍ മാവോയിസ്റ്റ് ഭീഷണിയില്ല. അവരെ ഭീഷണിയായി നിലനിര്‍ത്തേണ്ടത് പൊലീസിന്റെ മാത്രം ആവശ്യമാണ്. കേരളത്തിലെ കാടുകളില്‍ കഴിയുന്നവര്‍ ജനാധിപത്യ വ്യവസ്ഥയിലേക്ക് മാറാന്‍ താല്‍പര്യമുള്ളവരാണ്. […]

6 Nov 2020 1:11 AM GMT

മാവോയിസ്റ്റ് വേട്ട ഇടതുനയമല്ല, മീന്‍മുട്ടിയിലേത് ഏറ്റുമുട്ടലുമല്ല; വെടിവെച്ച് കൊന്നതാണെന്ന് കാനം രാജേന്ദ്രന്‍; ‘തണ്ടര്‍ബോള്‍ട്ട് കേരളത്തിലെ കാടുകളില്‍ വേണ്ട’
X

തിരുവനന്തപുരം: വയനാട്ടിലെ മീന്‍മുട്ടിയില്‍ മാവോയിസ്റ്റ് തീവ്രവാദി കൊല്ലപ്പെട്ടെന്ന് ഏറ്റുമുട്ടലിലൂടെയല്ലെന്ന് ജനപ്രതിനിധികള്‍ക്ക് ബോധ്യപ്പെട്ടതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ശരീരത്തിലേറ്റ വെടികളുടെ എണ്ണവും സംഘത്തിലുണ്ടായിരുന്ന പൊലീസുകാര്‍ക്കും പരിക്കേല്‍ക്കാത്തതും ഏറ്റുമുട്ടല്‍ നടന്നെന്ന പൊലീസിന്റെ വാദത്തെ സംശയത്തിലാക്കുന്നു. മാവോയിസ്റ്റുകളെ വെടിവെച്ചുകൊല്ലാം എന്നതല്ല എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം. മുമ്പ് നടന്ന സംഭവങ്ങളിലും ഇത്തരം സംശയങ്ങളുയര്‍ന്നിട്ടുണ്ടെന്നും കാനം പറഞ്ഞു.

കേരളത്തില്‍ യഥാര്‍ത്ഥത്തില്‍ മാവോയിസ്റ്റ് ഭീഷണിയില്ല. അവരെ ഭീഷണിയായി നിലനിര്‍ത്തേണ്ടത് പൊലീസിന്റെ മാത്രം ആവശ്യമാണ്. കേരളത്തിലെ കാടുകളില്‍ കഴിയുന്നവര്‍ ജനാധിപത്യ വ്യവസ്ഥയിലേക്ക് മാറാന്‍ താല്‍പര്യമുള്ളവരാണ്. അവരെ വെടിവെച്ച് കൊന്നുതുടച്ചുനീക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും കാനം വ്യക്തമാക്കി.

നക്‌സലസത്തെ വെടിവെച്ച് കൊന്നുകൊണ്ട് ഇല്ലാതാക്കാം എന്ന തെറ്റിദ്ധരിക്കരുത്. ഇത് പൊലീസിന്റെ മാത്രം ചിന്തയാണ്. എല്‍ഡിഎഫിന്റെ രാഷ്ട്രീയ നയം ഇതല്ലെന്നും കാനം പറഞ്ഞു. ഇടക്കിടെ ഇവരെ വെടിവെച്ചുകൊല്ലുന്നത് ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ മുഖത്ത് കരിവാരി തേക്കുന്ന തരത്തിലുള്ള നടപടിയാണ് ഇത്. ഏറ്റുമുട്ടല്‍ കൊലപാതക നീക്കങ്ങളില്‍നിന്നും തണ്ടര്‍ബോള്‍ട്ട് പിന്‍വാങ്ങണം. കേരളത്തിലെ വനത്തില്‍ തണ്ടര്‍ബോള്‍ട്ടിന്റെ ആവശ്യമില്ലെന്നാണ് തോന്നുന്നത്. ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഐയ്ക്കുകൂടി പങ്കാളിത്തമുള്ള സര്‍ക്കാരല്ലേ ഇത്, മന്ത്രിസഭയിലെ നാല് മന്ത്രിമാര്‍ക്കും ഇതിന് ഉത്തരവാദിത്തമില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഇത്തരം കാര്യങ്ങളിലെ നിസഹായാവസ്ഥ നേരത്തെ ചൂണ്ടിക്കാണിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

Next Story