Top

‘ലോകായുക്ത വിധിയില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കും’; കെ ടി ജലീലിന്റെ രാജി ആവശ്യത്തില്‍ പ്രതികരിക്കാതെ കാനം

തിരുവനന്തപുരം: കെ ടി ജലീലിനെതിരായ ലോകായുക്ത വിധിയില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിധിയെക്കുറിച്ച് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും വിധിയുടെ ഔദ്യോഗിക രൂപം ലഭിച്ചതിനുശേഷം ഉചിതമായ തീരുമാനമുണ്ടാകുമെന്നും കാനം മാതൃഭൂമിയോട് പറഞ്ഞു. ജലീലിനെതിരെ ഉയരുന്ന രാജി ആവശ്യത്തില്‍ പ്രതികരിക്കാതെയായിരുന്നു കാനത്തിന്റെ പ്രതികരണം. അതേസമയം, നിയമനവിവാദവുമായി ബന്ധപ്പെട്ട രേഖകളില്‍ മുഖ്യമന്ത്രിയും ഒപ്പുവെച്ചെന്ന് കാണിക്കുന്ന പുതിയ രേഖകള്‍ കൂടി പുറത്തുവന്നിട്ടുണ്ട്. മാനദണ്ഡങ്ങളില്‍ ഇളവു വരുത്തിയുള്ള നിയമനത്തെ അഡീഷണല്‍ സെക്രട്ടറി എതിര്‍ത്തിരുന്നുവെന്നും എന്നാല്‍ ഈ […]

11 April 2021 5:29 AM GMT

‘ലോകായുക്ത വിധിയില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കും’; കെ ടി ജലീലിന്റെ രാജി ആവശ്യത്തില്‍ പ്രതികരിക്കാതെ കാനം
X

തിരുവനന്തപുരം: കെ ടി ജലീലിനെതിരായ ലോകായുക്ത വിധിയില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിധിയെക്കുറിച്ച് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും വിധിയുടെ ഔദ്യോഗിക രൂപം ലഭിച്ചതിനുശേഷം ഉചിതമായ തീരുമാനമുണ്ടാകുമെന്നും കാനം മാതൃഭൂമിയോട് പറഞ്ഞു. ജലീലിനെതിരെ ഉയരുന്ന രാജി ആവശ്യത്തില്‍ പ്രതികരിക്കാതെയായിരുന്നു കാനത്തിന്റെ പ്രതികരണം.

അതേസമയം, നിയമനവിവാദവുമായി ബന്ധപ്പെട്ട രേഖകളില്‍ മുഖ്യമന്ത്രിയും ഒപ്പുവെച്ചെന്ന് കാണിക്കുന്ന പുതിയ രേഖകള്‍ കൂടി പുറത്തുവന്നിട്ടുണ്ട്. മാനദണ്ഡങ്ങളില്‍ ഇളവു വരുത്തിയുള്ള നിയമനത്തെ അഡീഷണല്‍ സെക്രട്ടറി എതിര്‍ത്തിരുന്നുവെന്നും എന്നാല്‍ ഈ എതിര്‍പ്പ് അവഗണിച്ച് ഉത്തരവിറക്കാന്‍ മന്ത്രി ജലീല്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയെന്നുമാണ് റിപ്പോര്‍ട്ട്. 2016 ഓഗസ്റ്റ് ഒമ്പതിന് മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ടെന്ന് തെളിയിക്കുന്നതാണ് രേഖകള്‍.

മുന്‍പ് അദീപിന്റെ നിയമനത്തിനായി യോഗ്യതാ മാനദണ്ഡം മാറ്റാന്‍ ആവശ്യപ്പെട്ട് മന്ത്രി നല്‍കിയ കത്തും ഇത്തരത്തില്‍ പുറത്തു വന്നിരുന്നു. മന്ത്രിയുടെ കീഴിലുള്ള ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനിലെ നിയമനത്തിലുള്ള യോഗ്യതയില്‍ മാറ്റം വരുത്താനാണ് കത്ത് നല്‍കിയത്. കെടി അദീപ് എന്ന ബന്ധുവിന്റെ യോഗ്യതയ്ക്ക് അനുസരിച്ച് ഈ തസ്തിക മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. മന്ത്രിയായി ചുമതലയേറ്റ് രണ്ട് മാസത്തിനുശേഷമാണ്‌ കെടി ജലീല്‍ 26-7-2016 ല്‍ ജിഐഡി സെക്രട്ടറിക്ക് കത്ത് നല്‍കിയത്.

ജനറല്‍ മാനേജരുടെ യോഗ്യത ബിടെക് വിത്ത് പിജിഡിബിഎ എന്ന് കൂടി മാറ്റി യോഗ്യത നിശ്ചയിക്കാനാണ് കെടി ജലീല്‍ ആവശ്യപ്പെട്ടത്. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ യോഗ്യത മാറ്റി നിശ്ചയിച്ചു സെക്രട്ടറി ഉത്തരവിറക്കുകയും ചെയ്തു. കെടി അദീബിന്റെ യോഗ്യത് ബിടെക്കും പിജിഡിബിഎയുമായിരുന്നു. ന്യൂനപക്ഷ വികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരെ നിയമിക്കുന്നതിന് നേരത്തെ അഭിമുഖം നടന്നിരുന്നു. ഈ അഭിമുഖത്തില്‍ ജലീലിന്റെ ബന്ധു അദീപ് ഹാജരായിരുന്നില്ല. പിന്നീട് ഈ പോസ്റ്റിന് പുതിയോ യോഗ്യത നിശ്ചയിക്കുകയായിരുന്നു.

ന്യൂനപക്ഷ കോര്‍പ്പറേഷനിലെ ബന്ധുനിയമനത്തിലൂടെ മന്ത്രി കെ ടി ജലീല്‍ കുറ്റക്കാരനാണെന്നും സ്വജനപക്ഷപാതത്തിലൂടെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നുമായിരുന്നു ലോകായുക്ത റിപ്പോര്‍ട്ട്. അതേസമയം, ലോകായുക്താ നിലപാടിനെ തള്ളിയ മന്ത്രി എകെ ബാലനും സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവനും അടക്കമുള്ളവര്‍ കെ ടി ജലീലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

Next Story