‘സിപിഐയെ എകെജി സെന്ററില്‍ കൊണ്ട് കെട്ടി’; കാനം രാജേന്ദ്രനെതിരെ പാര്‍ട്ടിയില്‍ വിമര്‍ശനം
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം. ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തിലടക്കം പാര്‍ട്ടിയെ എകെജി സെന്ററില്‍ കൊണ്ടുപോയി കെട്ടിയെന്നാണ് പ്രധാന വിമര്‍ശനം. ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തെ ആദ്യമെതിര്ത്ത കാനം രാജേന്ദ്രന് പിന്നീട് നിലപാടില്‍ നിന്ന് പിന്നോട്ട് പോയി. സ്വര്‍ണ്ണകടത്തിലും സമാനമായ നിലപാടാണ് സ്വീകരിച്ചതെന്നും ആക്ഷേപമുയര്‍ന്നു. മുന്നണിയില്‍ തിരുത്തല്‍ ശക്തിയായി നിന്ന സിപിഐ ഇപ്പോള്‍ സിപിഐഎമ്മിന് വിധേയപ്പെടുന്നുവെന്ന് വിമര്‍ശനമുയര്‍ന്നു. കൊല്ലം ജില്ലയിലെ പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങളില്‍ സ്വീകരിച്ച നടപടിയില്‍ […]

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം. ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തിലടക്കം പാര്‍ട്ടിയെ എകെജി സെന്ററില്‍ കൊണ്ടുപോയി കെട്ടിയെന്നാണ് പ്രധാന വിമര്‍ശനം.
ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തെ ആദ്യമെതിര്ത്ത കാനം രാജേന്ദ്രന് പിന്നീട് നിലപാടില്‍ നിന്ന് പിന്നോട്ട് പോയി. സ്വര്‍ണ്ണകടത്തിലും സമാനമായ നിലപാടാണ് സ്വീകരിച്ചതെന്നും ആക്ഷേപമുയര്‍ന്നു.
മുന്നണിയില്‍ തിരുത്തല്‍ ശക്തിയായി നിന്ന സിപിഐ ഇപ്പോള്‍ സിപിഐഎമ്മിന് വിധേയപ്പെടുന്നുവെന്ന് വിമര്‍ശനമുയര്‍ന്നു. കൊല്ലം ജില്ലയിലെ പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങളില്‍ സ്വീകരിച്ച നടപടിയില്‍ മന്ത്രി വിഎസ് സുനില്‍കുമാര്‍ കാനത്തെ വിമര്‍ശിച്ചു.
ജില്ലാ യോഗത്തില്‍ നേതാക്കള്‍ പരസ്പരം പോര് വിളിച്ച സംഭവത്തില്‍ പിഎസ് സുപാലിന് സസ്പെന്‍ഷനും എം രാജേന്ദ്രന് താക്കീതുമാണ് നടപടിയായി സ്വീകരിച്ചത്. ഒരാള്‍ക്കെതിരെ മാത്രം കടുത്ത നടപടി സ്വീകരിച്ചതിലാണ് സുനില്‍കുമാറിന്റെ കാനം വിമര്‍ശനം.
മാവോയിസ്റ്റിനെ പൊലീസ് വെടിവെച്ചു കൊന്നതില്‍ സിപിഐ പ്രതിഷേധം രേഖപ്പെടുത്തി.
പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയാത്ത നടപടിയാണെന്നും തണ്ടര്‍ബോള്‍ട്ടിന്റെ ആവശ്യം ഇപ്പോള്‍ സംസ്ഥാനത്തില്ല. മജിസ്ട്രേറ്റ് അന്വേഷണം പൂര്‍ത്തിയാക്കി നടപടികള്‍ സ്വീകരിക്കണമെന്നും സിപിഐ നിലപാടെടുത്തു.
- TAGS:
- CPI
- Kanam Rajendran