Top

‘മര്യാദയല്ല, സ്ഥാനങ്ങള്‍ രാജിവെച്ച് പോവണമായിരുന്നു’; കാപ്പനെതിരെ കാനം

മുന്നണി മാറ്റത്തില്‍ മാണി സി കാപ്പന്‍ കാണിച്ചത് മര്യാദയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍ഡിഎഫില്‍ നിന്ന് കിട്ടിയ സ്ഥാനങ്ങള്‍ രാജിവെച്ചിട്ട് പോവണമായിരുന്നെന്ന് കാനം പ്രതികരിച്ചു. എന്‍സിപിക്ക് ഒരു സീറ്റും നിഷേധിച്ചതായി തനിക്കറിയില്ലെന്നും സീറ്റ് വിഭജന ചര്‍ച്ച പോലും എല്‍ഡിഎഫില്‍ തുടങ്ങിയിട്ടില്ലെന്നും കാനം പറഞ്ഞു. ‘ ഒരു പാര്‍ട്ടി രൂപീകരിക്കാനുള്ള സ്വാതന്ത്ര്യം ഒക്കെ ഉണ്ട്. അതിനെ നമ്മള്‍ ചോദ്യം ചെയ്യാന്‍ പാടില്ല. പക്ഷെ മര്യാദ എല്‍ഡിഎഫില്‍ നിന്നും സ്ഥാനം രാജിവെച്ചു പോവുക എന്നതായിരുന്നു,’ കാനം മാധ്യമങ്ങളോട് […]

13 Feb 2021 1:27 AM GMT

‘മര്യാദയല്ല, സ്ഥാനങ്ങള്‍ രാജിവെച്ച് പോവണമായിരുന്നു’; കാപ്പനെതിരെ കാനം
X

മുന്നണി മാറ്റത്തില്‍ മാണി സി കാപ്പന്‍ കാണിച്ചത് മര്യാദയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍ഡിഎഫില്‍ നിന്ന് കിട്ടിയ സ്ഥാനങ്ങള്‍ രാജിവെച്ചിട്ട് പോവണമായിരുന്നെന്ന് കാനം പ്രതികരിച്ചു. എന്‍സിപിക്ക് ഒരു സീറ്റും നിഷേധിച്ചതായി തനിക്കറിയില്ലെന്നും സീറ്റ് വിഭജന ചര്‍ച്ച പോലും എല്‍ഡിഎഫില്‍ തുടങ്ങിയിട്ടില്ലെന്നും കാനം പറഞ്ഞു.

‘ ഒരു പാര്‍ട്ടി രൂപീകരിക്കാനുള്ള സ്വാതന്ത്ര്യം ഒക്കെ ഉണ്ട്. അതിനെ നമ്മള്‍ ചോദ്യം ചെയ്യാന്‍ പാടില്ല. പക്ഷെ മര്യാദ എല്‍ഡിഎഫില്‍ നിന്നും സ്ഥാനം രാജിവെച്ചു പോവുക എന്നതായിരുന്നു,’ കാനം മാധ്യമങ്ങളോട് പറഞ്ഞു.

യുഡിഎഫിലേക്കെന്ന മാണി കാപ്പന്റെ നിലപാട് എല്‍ഡിഎഫ് പ്രവര്‍ത്തകരോടുള്ള അനീതിയാണെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രനും പ്രതികരിച്ചിരുന്നു. ദേശീയ നേതൃത്വം നിലപാട് പ്രഖ്യാപിക്കുന്നതിന് മുന്‍പ് തീരുമാനം പ്രഖ്യാപിച്ചത് അനുചിതമാണ്. യുഡിഎഫുമായി നേരത്തെ കരാറുണ്ടാക്കിയെന്ന് ഇതിലൂടെ വ്യക്തമാണെന്നും ശശീന്ദ്രന്‍ പറഞ്ഞു. എന്‍സിപി ഇടതുമുന്നണിയുടെ ഭാഗമാണ്. എല്‍ഡിഎഫ് വിടേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുന്ന ഒന്നും എന്‍സിപി ദേശീയനേതൃത്വം ചെയ്യില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു. ഏഴു ജില്ലാ കമ്മറ്റി കൂടെയുണ്ടെന്നത് കാപ്പന്റെ അവകാശവാദം മാത്രമാണ്. എന്‍സിപിയിലെ ഭൂരിഭാഗം ജില്ലാ കമ്മറ്റികളും എല്‍ഡിഎഫ് ജാഥ വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ്. കാപ്പന്‍ പോകുന്നത് വേദനയുണ്ടാക്കുന്ന കാര്യമാണ്. ഒരാള്‍ പോയാലും ക്ഷീണം തന്നെയാണെന്നും ശശീന്ദ്രന്‍ പറഞ്ഞു

പാലാ സീറ്റ് തര്‍ക്കത്തിലാണ് മാണി സി കാപ്പന്‍ ഇടതുമുന്നണി വിട്ടത്. താനും തന്നോടൊപ്പം നില്‍ക്കുന്നവരും യുഡിഎഫ് ഘടകക്ഷിയായി രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കുമെന്ന് മാണി സി കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു. പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ല. എന്‍സിപിയുടെ ഏഴു ജില്ലാ പ്രസിഡന്റുമാരും 17 സംസ്ഥാന ഭാരവാഹികളില്‍ ഒന്‍പത് പേരും തനിക്കൊപ്പമുണ്ടെന്ന് കാപ്പന്‍ പറഞ്ഞു.

എന്‍സിപി ഏത് മുന്നണിക്കൊപ്പമെന്ന് കേന്ദ്രനേതൃത്വം ഇന്ന് അറിയിക്കും. തീരുമാനം തനിക്ക് അനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷ. മറിച്ചാണെങ്കില്‍ ഭാവികാര്യങ്ങള്‍ അപ്പോള്‍ തീരുമാനിക്കും.
തീരുമാനം അനുകൂലമായില്ലെങ്കിലും ഇപ്പോള്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ലെന്നും മാണി സി കാപ്പന്‍ ് അറിയിച്ചു.

Next Story