ഡ്രാമ.. ഫുൾ ലോഡിങ്; ‘കനകം കാമിനി കലഹം’ ടീസർ മേക്കിം​ഗ് വീഡിയോ

നിവിന്‍ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കനകം കാമിനി കലഹം എന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ ടീസറിന്റെ മേക്കിം​ഗ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ടീസറിനായി അണിയറപ്രവർത്തകർ സെറ്റ് ഒരുക്കുന്നതും അഭിനേതാക്കൾ ഒരുങ്ങുന്നതും ടീസറിന്റെ ചിത്രീകരണവുമാണ് വീഡിയോയിൽ ഉള്ളത്. ടീസർ ഒരുക്കുന്നതിനുള്ള അണിയറപ്രവർത്തകരുടെ അധ്വാനം വീഡിയോയിൽ വ്യക്തമാണ്.

രതീഷ് ബാലകൃഷ്ണന്‍ പൊടുവാള്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ഗ്രേസ് ആന്റണിയാണ് നായിക. നിവിന്‍ പോളിയുടെ പോളി ജൂനിയര്‍ പിക്ചര്‍സാണ് നിര്‍മ്മാണം നിര്‍വഹിയ്ക്കുന്നത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്ന ഹിറ്റ് സിനിമയുടെ സംവിധായകനാണ് രതീഷ് ബാലകൃഷ്ണന്‍ പൊടുവാള്‍.

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ പോലെ തന്നെ കറുത്ത ഹാസ്യം തന്നെയാണ് ഈ സിനിമയുടെയും ഹൈലൈറ്റ്. സാധാരണ ജീവിതങ്ങളുടെ കഥയാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. സിനിമയില്‍ വിനയ് ഫോര്‍ട്ടും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് . സിനിമയില്‍ നിവിന്‍ പോളി വ്യത്യസ്തമായ ഒരു ലൂക്കിലായിരിക്കും എത്തുക.

വിഞ്ചി അലോഷ്യസ്, ജാഫ്ഫാര്‍ ഇടുക്കി, ശിവദാസ് കണ്ണൂര്‍, രാജേഷ് മാധവന്‍, തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വിനോദ് ഇല്ലമ്പള്ളിയാണ് ഛായാഗ്രാഹകന്‍. സംഗീതം നേഹ നായര്‍.

Covid 19 updates

Latest News