Top

‘കമറുദ്ദീനെതിരായ അന്വേഷണം യുഡിഎഫിനെ ബാധിക്കില്ല’; ബിസിനസ് തകര്‍ന്നതിന് പാര്‍ട്ടി എങ്ങനെ ഉത്തരവാദിയാകുമെന്ന് കെ സുധാകരന്‍

കമറുദ്ദീനെതിരായ അന്വേഷണം തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ബാധിക്കില്ലെന്ന് കെ സുധാകരന്‍ എംപി. ഒരു വ്യക്തിയുടെ ബിസിനസ് തകര്‍ന്നതിന് യുഡിഎഫ് എങ്ങനെ ഉത്തരവാദിയാകും എന്നും അദ്ദേഹം ചോദിച്ചു. കമറുദ്ദീന്‍ വിഷയം രാഷ്ട്രീയ ആയുധമാക്കുന്നത് സിപിഎമ്മിന്റെ പാപ്പരത്തമാണെന്നും സുധാകരന്‍ എംപി ആരോപിച്ചു. കെ എം ഷാജി എംഎല്‍എക്കെതിരായുള്ള അന്വേഷണം നടക്കട്ടെ എന്നും ഏത് അന്വേഷണത്തെയും ഷാജി സ്വാഗതം ചെയ്തിരുന്നു എന്നും കെ സുധാകരന്‍ വ്യക്തമാക്കി. അന്വേഷണ ഏജന്‍സികളെ കുറ്റപ്പെടുത്തി സര്‍ക്കാരിന് രക്ഷപ്പെടാനാകില്ലെന്നും പ്രതിപക്ഷ എംഎല്‍എമാരെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചിരുന്നു. […]

9 Nov 2020 1:17 AM GMT

‘കമറുദ്ദീനെതിരായ അന്വേഷണം യുഡിഎഫിനെ ബാധിക്കില്ല’; ബിസിനസ് തകര്‍ന്നതിന് പാര്‍ട്ടി എങ്ങനെ ഉത്തരവാദിയാകുമെന്ന് കെ സുധാകരന്‍
X

കമറുദ്ദീനെതിരായ അന്വേഷണം തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ബാധിക്കില്ലെന്ന് കെ സുധാകരന്‍ എംപി. ഒരു വ്യക്തിയുടെ ബിസിനസ് തകര്‍ന്നതിന് യുഡിഎഫ് എങ്ങനെ ഉത്തരവാദിയാകും എന്നും അദ്ദേഹം ചോദിച്ചു.

കമറുദ്ദീന്‍ വിഷയം രാഷ്ട്രീയ ആയുധമാക്കുന്നത് സിപിഎമ്മിന്റെ പാപ്പരത്തമാണെന്നും സുധാകരന്‍ എംപി ആരോപിച്ചു. കെ എം ഷാജി എംഎല്‍എക്കെതിരായുള്ള അന്വേഷണം നടക്കട്ടെ എന്നും ഏത് അന്വേഷണത്തെയും ഷാജി സ്വാഗതം ചെയ്തിരുന്നു എന്നും കെ സുധാകരന്‍ വ്യക്തമാക്കി.

അന്വേഷണ ഏജന്‍സികളെ കുറ്റപ്പെടുത്തി സര്‍ക്കാരിന് രക്ഷപ്പെടാനാകില്ലെന്നും പ്രതിപക്ഷ എംഎല്‍എമാരെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചിരുന്നു. കെഎം ഷാജി, പിടി തോമസ്, വിഡി സതീശന്‍ എന്നിവര്‍ക്കെതിരായ സര്‍ക്കാരിന്റെ നീക്കം ഭയം കൊണ്ടാണെന്നും ഇവര്‍ക്കെതിരായ ഒരു അഴിമതിയും കൊണ്ട് വരാന്‍ സര്‍ക്കാരിനായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എംസി കമറുദ്ദീനെ ന്യായീകരിച്ച് നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. കമറുദ്ദീന്‍ അഴിമതി നടത്തിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ ബിസിനസ് പൊളിഞ്ഞു പോയതാണെന്നുമായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്. സര്‍ക്കാര്‍ കമറുദ്ദീനെതിരെ കള്ളക്കേസെടുത്തതാണെന്നും രമേശ് ചെന്നിത്തല മുന്‍പ് ആരോപിച്ചിരുന്നു. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച രജിസ്റ്റര്‍ ചെയ്ത കേസ് അടക്കം 112 വഞ്ചനാ കേസുകളാണ് കമറുദ്ദീനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Next Story