കാമരാജ് കോണ്‍ഗ്രസ് ഇടതുമുന്നണിയെ പിന്തുണക്കുമെന്ന് തിരുവള്ളൂര്‍ മുരളി; ‘ഇടതുമുന്നണിക്കായി പ്രവര്‍ത്തിക്കും’
കോഴിക്കോട്: കേരള കാമരാജ് കോണ്‍ഗ്രസ് എന്‍ഡിഎ മുന്നണി വിടാന്‍ തീരുമാനിച്ചെന്ന് ജനറല്‍ സെക്രട്ടറി തിരുവള്ളൂര്‍ മുരളി. ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാമരാജ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടായിരുന്ന വിഷ്ണുപുരം ചന്ദ്രശേഖരന് കോവളത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി താമര ചിഹ്നത്തില്‍ മത്സരിക്കാന്‍ ഏകപക്ഷീയമായി തീരുമാനിച്ചതാണ്. ആവശ്യപ്പെട്ട സീറ്റുകള്‍ നല്കാന് എന്‍ഡിഎ നേതൃത്വം തയ്യാറായില്ലെന്നും തിരുവള്ളൂര്‍ മുരളി പറഞ്ഞു. കോവളത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ച ക്രിക്കറ്റ് ബാറ്റ് ചിഹ്നം അനുവദിക്കാതെ താമര ചിഹ്നത്തില്‍ മത്സരിക്കാന്‍ നിര്‍ബന്ധിച്ചു. […]

കോഴിക്കോട്: കേരള കാമരാജ് കോണ്‍ഗ്രസ് എന്‍ഡിഎ മുന്നണി വിടാന്‍ തീരുമാനിച്ചെന്ന് ജനറല്‍ സെക്രട്ടറി തിരുവള്ളൂര്‍ മുരളി. ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാമരാജ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടായിരുന്ന വിഷ്ണുപുരം ചന്ദ്രശേഖരന് കോവളത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി താമര ചിഹ്നത്തില്‍ മത്സരിക്കാന്‍ ഏകപക്ഷീയമായി തീരുമാനിച്ചതാണ്. ആവശ്യപ്പെട്ട സീറ്റുകള്‍ നല്കാന് എന്‍ഡിഎ നേതൃത്വം തയ്യാറായില്ലെന്നും തിരുവള്ളൂര്‍ മുരളി പറഞ്ഞു.
കോവളത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ച ക്രിക്കറ്റ് ബാറ്റ് ചിഹ്നം അനുവദിക്കാതെ താമര ചിഹ്നത്തില്‍ മത്സരിക്കാന്‍ നിര്‍ബന്ധിച്ചു. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി മുന്നണി വിട്ട് വ്യക്തിത്വം നിലനിര്‍ത്താന്‍ തീരുമാനിച്ചതെന്നും തിരുവള്ളൂര്‍ മുരളി പറഞ്ഞു.