‘ഇന്ത്യയിലേക്ക് വാക്സിന് എത്തിക്കും’; മോദിയെ വിളിച്ച് കമലാ ഹാരിസ്
ഇന്ത്യയിലേക്ക് കൊവിഡ് വാക്സിന് നല്‍കുമെന്നും ഇന്ത്യയിലെ വാക്സിന് ഉല്പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് കമല ഹാരിസ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയില്‍ നിന്നും ആസ്ട്രസെനക, നൊവാക്സ് എന്നീ കൊവിഡ് വാക്സിനുകള്‍ ലഭ്യമാക്കുമെന്നും ഒപ്പം വാക്സിന് ഉല്പാദനത്തിനുള്ള അസംസ്കൃത വസ്തുക്കള്‍ കയറ്റി അയക്കുമെന്നുമാണ് കമല ഹാരിസ് അറിയിച്ചിരിക്കുന്നത്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് 25 മില്യണ്‍ ഡോസ് കൊവിഡ് വാക്സിന് ചെയ്യാനാണ് അമേരിക്കയുടെ തീരുമാനം. ഏഴ് മില്യണോളം ഡോസ് […]
3 Jun 2021 11:10 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇന്ത്യയിലേക്ക് കൊവിഡ് വാക്സിന് നല്‍കുമെന്നും ഇന്ത്യയിലെ വാക്സിന് ഉല്പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് കമല ഹാരിസ് ഇക്കാര്യം വ്യക്തമാക്കിയത്.
അമേരിക്കയില്‍ നിന്നും ആസ്ട്രസെനക, നൊവാക്സ് എന്നീ കൊവിഡ് വാക്സിനുകള്‍ ലഭ്യമാക്കുമെന്നും ഒപ്പം വാക്സിന് ഉല്പാദനത്തിനുള്ള അസംസ്കൃത വസ്തുക്കള്‍ കയറ്റി അയക്കുമെന്നുമാണ് കമല ഹാരിസ് അറിയിച്ചിരിക്കുന്നത്.
ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് 25 മില്യണ്‍ ഡോസ് കൊവിഡ് വാക്സിന് ചെയ്യാനാണ് അമേരിക്കയുടെ തീരുമാനം. ഏഴ് മില്യണോളം ഡോസ് വാക്സിനാണ് ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്നത്. ഇന്ത്യയില്‍ വാക്സിന് ഉല്പാദിപ്പിക്കുന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ വാക്സിന് ഉല്പാദന ക്ഷമത കൂട്ടാനും അമേരിക്ക സഹായിക്കും. നിലവില്‍ 65 മില്യണ്‍ ഡോസ് വാക്സിനാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഒരു മാസം ഉല്പാദിപ്പിക്കുന്നത്. അംസംസ്കൃത വസ്തുക്കളുടെ ലഭ്യത കൂടുന്നതോടു കൂടി ഇത് മാസത്തില്‍ 100 മില്യണ്‍ ആയി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയ്ക്ക് വാക്സിന് വിതരണം ഉറപ്പു നല്‍കിയതില്‍ പ്രധാനമന്ത്രി കമലാ ഹാരിസിനോട് നന്ദി അറിയിക്കുകയും ചെയ്തു.
- TAGS:
- Kamala Harris
- PM Modi