Top

‘പ്രോസിക്യൂട്ടറുടെ രാജിയില്‍ നഷ്ടം ഇരയ്ക്ക്’; സാമൂഹിക പ്രതിബന്ധതയുള്ളവര്‍ക്ക് ചേര്‍ന്നതല്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റി നല്‍കാത്തതിന്റെ പേരിലുള്ള രാജി സാമൂഹിക പ്രതിബന്ധതയുള്ള ഒരു പ്രോസിക്യൂട്ടര്‍ക്ക് ചേര്‍ന്നതല്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. സമൂഹത്തോട് കാണിക്കേണ്ട ഉത്തരവാദിത്തം അതല്ല, ഇവിടെ ദുരഭിമാനമാണ് പ്രശ്‌നമെന്നാണ് മനസിലാക്കുന്നതെന്ന് കെമാല്‍പാഷ പറഞ്ഞു. ‘ഇതുകൊണ്ട് ഇരക്കാണ് നഷ്ടം. എന്നാല്‍ ഒരാള്‍ രാജിവെച്ചത് കൊണ്ട് കേസ് തീര്‍ന്നു പോവുകയോ നിതീ ന്യായ വ്യവസ്ഥ തകര്‍ന്ന് പോവുകയോ ഇല്ലെന്നും ‘അദ്ദേഹം പറഞ്ഞു. ്‌പ്രോസിക്യൂട്ടറുടെ ജോലി കോടതിയില്‍ സത്യം കണ്ടെത്താന്‍ സഹായിക്കലാണ്. ഏതെങ്കിലും ഒരു വ്യക്തിക്ക് […]

24 Nov 2020 5:04 AM GMT

‘പ്രോസിക്യൂട്ടറുടെ രാജിയില്‍ നഷ്ടം ഇരയ്ക്ക്’; സാമൂഹിക പ്രതിബന്ധതയുള്ളവര്‍ക്ക് ചേര്‍ന്നതല്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ
X

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റി നല്‍കാത്തതിന്റെ പേരിലുള്ള രാജി സാമൂഹിക പ്രതിബന്ധതയുള്ള ഒരു പ്രോസിക്യൂട്ടര്‍ക്ക് ചേര്‍ന്നതല്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. സമൂഹത്തോട് കാണിക്കേണ്ട ഉത്തരവാദിത്തം അതല്ല, ഇവിടെ ദുരഭിമാനമാണ് പ്രശ്‌നമെന്നാണ് മനസിലാക്കുന്നതെന്ന് കെമാല്‍പാഷ പറഞ്ഞു.

‘ഇതുകൊണ്ട് ഇരക്കാണ് നഷ്ടം. എന്നാല്‍ ഒരാള്‍ രാജിവെച്ചത് കൊണ്ട് കേസ് തീര്‍ന്നു പോവുകയോ നിതീ ന്യായ വ്യവസ്ഥ തകര്‍ന്ന് പോവുകയോ ഇല്ലെന്നും ‘അദ്ദേഹം പറഞ്ഞു.

്‌പ്രോസിക്യൂട്ടറുടെ ജോലി കോടതിയില്‍ സത്യം കണ്ടെത്താന്‍ സഹായിക്കലാണ്. ഏതെങ്കിലും ഒരു വ്യക്തിക്ക് ശിക്ഷ നേടികൊടുക്കുക പ്രോസിക്യൂട്ടറുടെ ജോലിയല്ല. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടല്‍ വിചാരിച്ചത് പോലെയുള്ള ഒരു വിധി ഹൈക്കോടതിയില്‍ നിന്നും വന്നില്ല. ഇക്കാരണം കൊണ്ട് പ്രതിഷേധമെന്ന പോലെ രാജിവെച്ച് പോവുകയെന്നത് പ്രതിബദ്ധതയുള്ള പ്രോസിക്യൂട്ടര്‍ക്ക് ചേര്‍ന്നതല്ല. ഇവിടെ സമൂഹത്തിന്റെ താല്‍പര്യമാണ് നോക്കേണ്ടെതെന്നും കമാല്‍ പാഷ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു നടിയെ ആക്രമിച്ച കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ രാജി വെച്ചത്. രാജി കത്ത് ഹോം ചീഫ് സെക്രട്ടറിക്ക് മെയില്‍ വഴിയാണ് കൈമാറിയത്.
കേസില്‍ നിലവിലെ കോടതി മുമ്പാകെ വിചാരണ തുടര്‍ന്നാല്‍ ഇരക്ക് നീതി കിട്ടില്ലെന്നും പക്ഷപാതിത്വപരമായാണ് പെരുമാറുന്നതെന്നും നേരത്തെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പരാതിപ്പെട്ടിരുന്നു. പ്രത്യേക കോടതി ജഡ്ജ് ഹണി എം വര്‍ഗീസിനെതിരെയാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ സുരേശന്‍ ഹരജി നല്‍കിയത്.

Next Story