Top

രാജസ്ഥാന്‍ തലപ്പത്തേക്കില്ല; സോണിയയെ കണ്ടത് പഞ്ചാബ് വിഷയത്തിലെന്ന് കമല്‍നാഥ്

രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരിച്ചുവരവിനെ തള്ളി മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുമായുള്ള കൂടികാഴ്ച്ചക്ക് പിന്നാലെയായിരുന്നു കമല്‍നാഥ് അധ്യക്ഷസ്ഥാനത്തേക്ക് തിരിച്ചെത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. എന്നാല്‍ ഇത്തരം പ്രചാരണങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണെന്നും മറ്റു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സോണിയാ ഗാന്ധിയുമായി കൂടികാഴ്ച്ച നടത്തിയതെന്നും കമല്‍നാഥ് വിശദീകരിച്ചു. കിഴക്കന്‍ യൂറോപ്പില്‍ പ്രളയം, എഴുപത് മരണം; നിരവധി പേരെ കാണാതായി പഞ്ചാബിലെ പാര്‍ട്ടി പ്രതിസന്ധിയാണ് ഇരുനേതാക്കളും ചര്‍ച്ച ചെയ്തതെന്നാണ് സൂചന. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായി അടുത്ത […]

15 July 2021 9:28 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാജസ്ഥാന്‍ തലപ്പത്തേക്കില്ല; സോണിയയെ കണ്ടത് പഞ്ചാബ് വിഷയത്തിലെന്ന് കമല്‍നാഥ്
X

രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരിച്ചുവരവിനെ തള്ളി മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുമായുള്ള കൂടികാഴ്ച്ചക്ക് പിന്നാലെയായിരുന്നു കമല്‍നാഥ് അധ്യക്ഷസ്ഥാനത്തേക്ക് തിരിച്ചെത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. എന്നാല്‍ ഇത്തരം പ്രചാരണങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണെന്നും മറ്റു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സോണിയാ ഗാന്ധിയുമായി കൂടികാഴ്ച്ച നടത്തിയതെന്നും കമല്‍നാഥ് വിശദീകരിച്ചു.

കിഴക്കന്‍ യൂറോപ്പില്‍ പ്രളയം, എഴുപത് മരണം; നിരവധി പേരെ കാണാതായി

പഞ്ചാബിലെ പാര്‍ട്ടി പ്രതിസന്ധിയാണ് ഇരുനേതാക്കളും ചര്‍ച്ച ചെയ്തതെന്നാണ് സൂചന. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായി അടുത്ത ബന്ധമുള്ള നേതാവാണ് കമല്‍നാഥ്. നിലവില്‍ അമരീന്ദറും സിദ്ദുവും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പാര്‍ട്ടിക്ക് പുറത്തേക്കും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. നവജ്യോത് സിംഗ് സിദ്ദു സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായേക്കും എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയായിരുന്നു കമല്‍നാഥ്- സോണിയാഗാന്ധി കൂടികാഴ്ച്ച.

എന്നാല്‍ അധ്യക്ഷസ്ഥാനത്തേക്ക് നിലവില്‍ ആരേയും പരിഗണിക്കുന്നില്ലായെന്നാണ് സംസ്ഥാനത്ത് നിന്നുള്ള കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. സംഘടനാ തെരഞ്ഞെടുപ്പിലൂടെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുമെന്നും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളെ ഉടന്‍ പ്രഖ്യാപിക്കുമെന്നുമാണ് ഇവര്‍ പറയുന്നത്.

അപകീര്‍ത്തിപ്പെടുത്തി; ആരോപണ വിധേയന്റെ പരാതിയില്‍ മയൂഖ ജോണിക്കെതിരെ കേസ്

അരീന്ദര്‍ സിങ് മുഖ്യമന്ത്രിയായി തുടരുകയും സിദ്ദുവിനെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനൊപ്പം സാമുദായിക സമവാക്യം ഉറപ്പാക്കുന്നതിന് രണ്ട് പിസിസി വര്‍ക്കിങ് അധ്യക്ഷന്മാരെ ഹിന്ദു, ദളിത് വിഭാഗങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കും എന്നുമായിരുന്നു റിപ്പോര്‍ട്ട്. അതിനിടെ നവജ്യോത് സിംങ് സിദ്ദു പ്രിയങ്കഗാന്ധിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തി. പ്രിയങ്കയുമായി ഒന്നിച്ച് നില്ക്കുന്ന ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സിദ്ദു കൂടിക്കാഴ്ച്ച ദീര്‍ഘനേരം നീണ്ടു നിന്നതായി വ്യക്തമാക്കുന്നുണ്ട്. നാലുമണിക്കൂര്‍ കൂടിക്കാഴ്ച്ച നീണ്ടതായാണ് സിദ്ദുവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചത്. അതേസമയം സിദ്ദുവുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന വാര്‍ത്ത രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു. ഇതിനിടെ പഞ്ചാബില്‍ നിന്നുള്ള പ്രധാന നേതാക്കളുമായി രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം നേരിട്ട് ചര്‍ച്ച നടത്തിയിരുന്നു. സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ സുനില്‍ ഝാക്കര്‍ , ധനകാര്യമന്ത്രി മന്‍പ്രീത് സിങ്ങ് ബാദല്‍, മുതിര്‍ന്ന നേതാവ് ഹരീഷ് റാവുത്തുമാണ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്.

Next Story