‘ഇന്ത്യൻ ജനത പട്ടിണിയോട് പൊരുതുമ്പോൾ 1000 കോടിയുടെ പാര്‍ലമെന്റ് മന്ദിരം ആർക്ക് വേണ്ടി?’ കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ കമൽ ഹാസൻ

കേന്ദ്ര സർക്കാരിന്റെ പുതിയ പാര്‍ലമെന്റ് കെട്ടിട നിർമ്മാണത്തിനെതിരെ രൂക്ഷ വിമർശനവുമായി കമൽ ഹാസൻ. ഇന്ത്യയിലെ പകുതിയിലേറെ ജനങ്ങളും പട്ടിണിയോട് പൊരുതുമ്പോൾ ആർക്കു വേണ്ടിയാണ് 1000 കോടിയുടെ പാര്‍ലമെന്റ് കെട്ടിട നിർമാണം ആർക്കു വേണ്ടിയാണെന്ന് താരം ചോദിച്ചു. ട്വിറ്ററിലൂടെയാണ് കമൽ ഹാസന്റെ രൂക്ഷ വിമർശനം.

‘ചൈന വന്‍മതില്‍ നിർമിക്കുന്നതിനിടയിൽ ആയിരക്കണക്കിനുപേരാണ് മരിച്ചു വീണത്. ഈ മതിൽ നിങ്ങളെ സംരക്ഷിക്കാനാണ് എന്നാണ് രാജാവ് അന്ന് നൽകിയ മറുപടി. ഇന്ത്യൻ ജനതയിൽ പകുതിയിലേറെപേരും കൊറോണ മൂലം പട്ടിണി കിടക്കുമ്പോൾ 1000 കോടിയുടെ പാര്‍ലമെന്റ് കെട്ടിടം നിർമിക്കുന്നത് ആർക്കുവേണ്ടി?’, കമൽ ഹാസൻ ട്വിറ്ററിൽ കുറിച്ചു.

തെരഞ്ഞെടുക്കപെട്ട പ്രിയ പ്രധാനമന്ത്രി ഇതിനു ദയവായി ഒരു മറുപടി നൽകൂ

കമൽ ഹാസൻ

ഇന്ത്യാ ഗേറ്റ് മുതല്‍ രാഷ്ട്രപതി ഭവന്‍ വരെയുള്ള മൂന്ന് കിലോ മീറ്റര്‍ വരെയുള്ള ദൂരപരിധിയിലാണ് സെന്‍ട്രല്‍ വിസ്ത പ്രൊജക്ട് വിഭാവനം ചെയ്തിരിക്കുന്നത്. 971 കോടി രൂപ ചെലവു വരുന്ന നിര്‍മാണത്തിനെതിരെ പ്രതിപക്ഷവും സാമ്പത്തിക വിദഗ്ധരും നേരത്തെ രംഗത്തെത്തിയിരുന്നു. കൊവിഡ് പ്രതിസന്ധിക്കിടയില്‍ ഇത്തരമൊരു പദ്ധതി അനുചിതമാണെന്നായിരുന്നു ഇവരുടെ വിമര്‍ശനം.

2022 ല്‍ പുതിയ പാര്‍ലമെന്റ് മന്ദിര നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. ലോക്സഭയില്‍ 888 അംഗങ്ങള്‍ക്കും രാജ്യസഭയില്‍ 384 അംഗങ്ങള്‍ക്കുമുള്ള ഇരിപ്പിടം ഇവിടെ ഉണ്ടാവും. നിലവില്‍ ലോക്സഭയി 543 അംഗങ്ങളും രാജ്യസഭയില്‍ 245 അംഗങ്ങളുമാണ് ഉള്ളത്. ഭാവിയിലുണ്ടാവുന്ന വര്‍ധന കണക്കിലെടുത്താണ് ഇത്രയധികം സീറ്റുകള്‍ ഒരുക്കുന്നത്. ടാറ്റാ പ്രോജക്ട്സ് ലിമിറ്റഡാണ് 861.9 കോടി രൂപയ്ക്ക് പാര്‍ലമെന്റ് മന്ദിര നിര്‍മആണത്തിന്റെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.

Latest News