
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കര്‍ഷക ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കര്‍ഷകര്‍ നടത്തുന്ന ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്ഹാസന്. മക്കള്‍ നീതി മയ്യം കര്‍ഷകര്‍ക്കൊപ്പമാണെന്നും കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച് ഒരുസംഘം മക്കള്‍ നീതി മയ്യം പ്രവര്‍ത്തകര്‍ സമരവേദിയില്‍ എത്തിയെന്നും കമല്ഹാസന് പറഞ്ഞു.
തമിഴ്നാട്ടില്‍ നിന്നുള്ള കര്‍ഷക വിഭാഗം സെക്രട്ടറിമാരുടെ ഒരു സംഘം ഇവിടെയുണ്ട്. ഹരിയാനയിലെയും പഞ്ചാബിലെയും കര്‍ഷകര്‍ക്ക് ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. പാര്‍ട്ടിയുടെയും തമിഴ്നാട്ടിലെ കര്‍ഷകരുടെയും പിന്തുണ അറിയിക്കാനാണ് ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത്’,എംഎന്‍എം വനിത, ശിശു ക്ഷേമ വിഭാഗം സംസ്ഥാന സെക്രട്ടറി മൂകാമ്പിക രത്നം പറഞ്ഞു.
ബില്ലുകള്‍ നീക്കംചെയ്യണമെന്നും എംഎന്‍എം ആഗ്രഹിക്കുന്നത്. കൃഷിക്കാര്‍ ഇതില്‍ തൃപ്തരല്ല സര്‍ക്കാര്‍ കര്‍ഷകരുമായി സംസാരിക്കണം. പ്രധാനമന്ത്രി ഇറങ്ങി കര്‍ഷകരുമായി ചര്‍ച്ച നടത്തി മൂന്ന് കാര്‍ഷിക ബില്ലുകളും പിന്‍വലിക്കണമെന്നും മൂകാമ്പിക രത്നം അഭിപ്രായപ്പെട്ടു.
- TAGS:
- Farmers Protest