Top

കമല്‍ ഹാസന്‍ ഇപ്പോള്‍ തിരക്കിലാണ്; പക്ഷെ ഈ ചിത്രം ചെയ്യാന്‍ ജനുവരിയിലെത്തും

കമല്‍ ഹാസന്റെ ‘ഇന്ത്യന്‍ 2’ന്റെ ചിത്രീകരണം ജനുവരിയില്‍ പുനരാരംഭിക്കും. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ട് ഫെബ്രുവരി അവസാനത്തേടെ പൂര്‍ത്തിയാകുമെന്നാണ് സൂചന. തന്റെ പാര്‍ട്ടിയുമായ ബന്ധപ്പെട്ട തിരക്കുകള്‍ ഉള്ളതിനാല്‍ ഒരു മാസം കൊണ്ട് കമല്‍ ഹാസന്‍ ചിത്രീകരണം പൂര്‍ത്തിയാക്കും. ഇന്ത്യയിലും പുറം രാജ്യങ്ങളിലുമായി നിരവധി ലൊക്കേഷനുകളില്‍ വെച്ചാണ് ചിത്രം ഷൂട്ട് ചെയ്തിട്ടുള്ളത്. ചിത്രീകരണത്തിനായ വലിയ സെറ്റുകളും ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യന്‍ 2വിന്റെ സെറ്റില്‍ വെച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരണപ്പെട്ടിരുന്നു. അതിന് ശേഷം ചിത്രവുമായി […]

10 Dec 2020 4:39 AM GMT
ഫിൽമി റിപ്പോർട്ടർ

കമല്‍ ഹാസന്‍ ഇപ്പോള്‍ തിരക്കിലാണ്; പക്ഷെ ഈ ചിത്രം ചെയ്യാന്‍ ജനുവരിയിലെത്തും
X

കമല്‍ ഹാസന്റെ ‘ഇന്ത്യന്‍ 2’ന്റെ ചിത്രീകരണം ജനുവരിയില്‍ പുനരാരംഭിക്കും. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ട് ഫെബ്രുവരി അവസാനത്തേടെ പൂര്‍ത്തിയാകുമെന്നാണ് സൂചന. തന്റെ പാര്‍ട്ടിയുമായ ബന്ധപ്പെട്ട തിരക്കുകള്‍ ഉള്ളതിനാല്‍ ഒരു മാസം കൊണ്ട് കമല്‍ ഹാസന്‍ ചിത്രീകരണം പൂര്‍ത്തിയാക്കും.

ഇന്ത്യയിലും പുറം രാജ്യങ്ങളിലുമായി നിരവധി ലൊക്കേഷനുകളില്‍ വെച്ചാണ് ചിത്രം ഷൂട്ട് ചെയ്തിട്ടുള്ളത്. ചിത്രീകരണത്തിനായ വലിയ സെറ്റുകളും ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യന്‍ 2വിന്റെ സെറ്റില്‍ വെച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരണപ്പെട്ടിരുന്നു. അതിന് ശേഷം ചിത്രവുമായി ബന്ധപ്പെട്ട വിവങ്ങളൊന്നും തന്നെ പുറത്തുവിട്ടിരുന്നില്ല. ഇന്ത്യന്‍ 2വിന്റെ ചിത്രീകരണം 2017ല്‍ ആരംഭിച്ചെങ്കിലും നിര്‍മ്മാണചിലവിന്റെ അഭാവവും മറ്റ കാരണങ്ങളും മൂലം നീണ്ടു പോവുകായിരുന്നു.

1996ല്‍ പുറത്തിറങ്ങിയ ‘ഇന്ത്യന്‍’ എന്ന ചിത്രത്തിന്റെ സീക്വലാണ് ‘ഇന്ത്യന്‍2’. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ലൈക്കാ പ്രൊഡക്ഷന്‍സാണ്. ആര്‍ രത്‌നവേലുവാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. അനിരുദ്ധ് രവിചന്ദര്‍ സംഗീതം. കമല്‍ ഹാസനൊപ്പം നെടുമുടി വേണുവും ചിത്രത്തിലുണ്ട്. ‘ഇന്ത്യനി’ല്‍ നെടുമുടി വേണു ചെയ്ത അതേ കഥാപാത്രം തന്നെയാണ് ‘ഇന്ത്യന്‍2’വിലും താരം അവതരിപ്പിക്കുന്നത്. സിദ്ധാര്‍ഥ്, ബോബി സംഹ, കാജള്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിങ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

അതേസമയം കമല്‍ ഹാസന്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘വിക്രം’ എന്ന ചിത്രത്തിലും ഉടന്‍ തന്നെ ജോയന്‍ ചെയ്യും. 2021 സമ്മറിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. അനിരുദ്ധ് രവിചന്ദര്‍ സംഗീതം. കമലഹാസന്റെ രാജ് കമല്‍ ഇന്റര്‍നാഷ്ണലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘ഇന്ത്യന്‍2’ന്റെ ചിത്രീകരത്തിനിടയില്‍ തന്നെ ‘വിക്രമും’ കമല്‍ ഹാസന്‍ പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Next Story