Top

പുതിയ കരുനീക്കങ്ങളുമായി കമല്‍: രജനിയുമായി കൂടിക്കാഴ്ച ഉടന്‍; ലക്ഷ്യം മൂന്നാം മുന്നണി?

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയ കരുനീക്കങ്ങളുമായി മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍. ഡിസംബര്‍ 31ന് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്താനൊരുങ്ങുന്ന രജനികാന്തുമായി കമല്‍ ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രജനിക്കൊപ്പം ചേര്‍ന്ന് തമിഴ്‌നാട്ടില്‍ മൂന്നാം മുന്നണിക്ക് രൂപം നല്‍കാനാണ് കമല്‍ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ഈ മാസം തന്നെ നടക്കുമെന്നാണ് സൂചന. തമിഴ്‌നാട്ടില്‍ അടുത്ത തെരഞ്ഞടുപ്പില്‍ ഭരണം പിടിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് ഇന്നലെ രജനികാന്ത് പാര്‍ട്ടി രൂപികരിക്കുമെന്ന് പ്രഖ്യാപിച്ചത്. ‘അടുത്ത […]

4 Dec 2020 2:15 AM GMT

പുതിയ കരുനീക്കങ്ങളുമായി കമല്‍: രജനിയുമായി കൂടിക്കാഴ്ച ഉടന്‍; ലക്ഷ്യം മൂന്നാം മുന്നണി?
X

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയ കരുനീക്കങ്ങളുമായി മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍. ഡിസംബര്‍ 31ന് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്താനൊരുങ്ങുന്ന രജനികാന്തുമായി കമല്‍ ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രജനിക്കൊപ്പം ചേര്‍ന്ന് തമിഴ്‌നാട്ടില്‍ മൂന്നാം മുന്നണിക്ക് രൂപം നല്‍കാനാണ് കമല്‍ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ഈ മാസം തന്നെ നടക്കുമെന്നാണ് സൂചന.

തമിഴ്‌നാട്ടില്‍ അടുത്ത തെരഞ്ഞടുപ്പില്‍ ഭരണം പിടിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് ഇന്നലെ രജനികാന്ത് പാര്‍ട്ടി രൂപികരിക്കുമെന്ന് പ്രഖ്യാപിച്ചത്. ‘അടുത്ത തെരഞ്ഞെടുപ്പില്‍ അത്ഭുതങ്ങള്‍ സംഭവിക്കും. തമിഴകത്ത് ആത്മീയ രാഷ്ട്രീയം വിജയം കാണും. സംസ്ഥാനത്ത് സുതാര്യവും അഴിമതിരഹിതവുമായ ഭരണം നടത്തും.’ രജനി പറഞ്ഞു. പുതിയ പാര്‍ട്ടി ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും രജനീകാന്ത് വ്യക്തമാക്കി. 2018 ഫെബ്രുവരിയിലാണ് കമല്‍ഹാസന്‍ മക്കള്‍ നീതി മയ്യം പാര്‍ട്ടി പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തിനുശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയെങ്കിലും ഒരു സീറ്റിലും ജയിച്ചില്ല. ഇരുവരും ചേര്‍ന്നുള്ള താരസഖ്യം യാഥാര്‍ത്ഥ്യമായാല്‍ തമിഴകത്ത് ചലനങ്ങള്‍ സൃഷ്ടിക്കാനാകുമെന്നാണ് വിലയിരുത്തല്‍.

ഇതിനിടെ രജനിയുടെ പാര്‍ട്ടിയുമായി സഖ്യത്തിന് തയ്യാറാണെന്ന് തമിഴ്‌നാട് ബിജെപി നേതൃത്വം അറിയിച്ചു. രജനി മുന്നോട്ടുവച്ച ആശയങ്ങള്‍ ബിജെപിയുമായി യോജിച്ചുപോകുന്നതാണ്. രജനി പിന്തുണയ്ക്കുമെന്നാണ് കരുതുന്നതെന്നും ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നു. രജനിയുമായി സഖ്യം ഉണ്ടാക്കുന്നതിലൂടെ ഹിന്ദുവോട്ടുകള്‍ ഏകീകരിക്കാന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ബിജെപി ദേശീയ നേതാക്കളുമായി അടുത്തബന്ധമുള്ള അര്‍ജുനമൂര്‍ത്തിയാണ് രജനികാന്തിന്റെ പാര്‍ട്ടിയുടെ ചീഫ് കോര്‍ഡിനേറ്റര്‍. ബിജെപിയില്‍ നിന്ന് കഴിഞ്ഞദിവസം രാജിവച്ച അര്‍ജുന മൂര്‍ത്തി ഇന്നലെയാണ് രജനിക്കൊപ്പം ചേര്‍ന്നത്. രജനിയുടെ സോഷ്യല്‍മീഡിയ പേജുകളും അക്കൗണ്ടുകളും ഇനി അര്‍ജുനമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൈകാര്യം ചെയ്യുക. രജനിയുടെ പാര്‍ട്ടിയുടെ ചീഫ് കോര്‍ഡിനേറ്ററായി ചുമതലയേറ്റ വിവരം അര്‍ജുനമൂര്‍ത്തി ട്വിറ്ററിലൂടെ അറിയിച്ചു. രജനികാന്തുമൊത്തുള്ള ഫോട്ടോ പങ്കുവെച്ചാണ് അര്‍ജുനമൂര്‍ത്തി ഇക്കാര്യം അറിയിച്ചത്. ‘പ്രസിഡന്റിന് ആത്മാര്‍ഥമായ നന്ദി അറിയിക്കുന്നു’വെന്നാണ് അര്‍ജുനമൂര്‍ത്തി ട്വിറ്ററില്‍ കുറിച്ചത്. മൂര്‍ത്തിയുടെ പെട്ടെന്നുള്ള പാര്‍ട്ടി മാറ്റവും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കാരു നാഗരാജന്‍ വിശദീകരണങ്ങളില്ലാതെ രാജി സ്വീകരിച്ചതും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചാവിഷയമാണ്.

Next Story