കോയമ്പത്തൂരില്‍ കമല്ഹാസന് മുന്നില്‍
ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്ഹാസന് മുന്നില്‍. കോയമ്പത്തൂര്‍ സൗത്താണ് അദ്ദേഹത്തില്‍ മണ്ടലം. അതേസമയം തമിഴ്നാട്ടില്‍ നിന്ന് ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ ഡിഎംകെയാണ് മുന്നിട്ടുനില്‍ക്കുന്നത്. ഫലം വന്ന 90 മണ്ഡലങ്ങളില്‍ 59 മണ്ഡലങ്ങളിലും ഡിഎംകെയാണ് ലീഡ് ചെയ്യുന്നത്. എഐഡിഎംകെ 30 സീറ്റുകളും മക്കള്‍ നീതി മയ്യം ഒരു സീറ്റിലും ലീഡി ചെയ്യുന്നു. 234 മണ്ഡലങ്ങളിലാണ് തമിഴ്നാട്ടില്‍ നിയമസഭ മത്സരം നടക്കുന്നത്. കേളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യഫല […]

ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്ഹാസന് മുന്നില്‍. കോയമ്പത്തൂര്‍ സൗത്താണ് അദ്ദേഹത്തില്‍ മണ്ടലം.
അതേസമയം തമിഴ്നാട്ടില്‍ നിന്ന് ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ ഡിഎംകെയാണ് മുന്നിട്ടുനില്‍ക്കുന്നത്. ഫലം വന്ന 90 മണ്ഡലങ്ങളില്‍ 59 മണ്ഡലങ്ങളിലും ഡിഎംകെയാണ് ലീഡ് ചെയ്യുന്നത്. എഐഡിഎംകെ 30 സീറ്റുകളും മക്കള്‍ നീതി മയ്യം ഒരു സീറ്റിലും ലീഡി ചെയ്യുന്നു. 234 മണ്ഡലങ്ങളിലാണ് തമിഴ്നാട്ടില്‍ നിയമസഭ മത്സരം നടക്കുന്നത്.
കേളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യഫല സൂചനകള്‍ എല്‍ഡിഎഫിന് അനുകൂലം. പാലാ, വട്ടിയൂര്‍ക്കാവ്, വൈക്കം, കോഴിക്കോട് നോര്‍ത്ത്, തളപ്പറമ്പ്, ധര്‍മ്മടം, തവനൂര്‍, കളമശേരി, കൊട്ടരക്കര, നിലമ്പൂര്‍, പയ്യന്നൂര്‍, പെരിന്തല്‍മണ്ണ തുടങ്ങിയ മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്.
ആറ്റിങ്ങല്‍, കോവളം, കൊല്ലം, കുണ്ടറ, ആലുവ, ഇരിക്കൂര്‍, പേരാവൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ യുഡിഎഫാണ് മുന്നിട്ട് നില്‍ക്കുന്നത്. നേമത്തും ചാത്തന്നൂരിലും ബിജെപി മുന്നിട്ട് നില്ക്കുന്നു. വടകരയില്‍ കെകെ രമയാണ് മുന്നിട്ട് നില്‍ക്കുന്നത്.