‘ജനങ്ങളുടെ ജീവിതം വെച്ച് കളിക്കാനാണ് നിങ്ങള്‍ ശ്രമിക്കുന്നതെങ്കില്‍ നിങ്ങളുടെ രാഷ്ട്രീയ നിലനില്‍പ്പ് ജനങ്ങള്‍ തീരുമാനിക്കും’; എഐഡിഎംകെയുടെ സൗജന്യ വാക്സിന് പ്രചാരണത്തിനെതിരെ കമല്‍ ഹാസന്
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഷ്ട്രി യ പാര്‍ട്ടികള്‍ സൗജന്യ കൊവിഡ് വാക്സിന് വാഗദനം ചെയ്യുന്നതിനെതിരെ പ്രതികരണവുമായി പ്രശസ്ത സിനിമതാരവും മക്കള്‍ നീതിമയം പാര്‍ട്ടി നേ താവുമായ കമല്‍ ഹാസന്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഷ്ട്രി യ പാര്‍ട്ടികള്‍ സൗജന്യ കൊവിഡ് വാക്സിന് വാഗ്ദനം ചെയ്യുന്നതിനെതിരെ പ്രതികരണവുമായി പ്രശസ്ത സിനിമതാരവും മക്കള്‍ നീതിമയം പാര്‍ട്ടി നേതാവുമായ കമല്‍ ഹാസന്. തമിഴ്നാട് മുഖ്യമന്ത്രിയായ ഇ പളനിസ്വാമി കൊവിഡ് വാക്സിന് സൗജന്യമായി വിതരണം ചെയ്യുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് കമല്‍ ഹാസന്റെ പ്രതികരണം.
സൗജന്യ കൊവിഡ് വാക്സിന് പ്രചരണത്തെ ഇല്ലാത്ത ഒരു വാക്സിനെ പറ്റിയുള്ള പൊള്ളയായ വാഗ്ദാനമെന്നാണ് കമല്‍ ഹാസന് ഇതിനെ വിശേഷിപ്പിച്ചത്. ‘വാക്സിന് എന്നത് ഒരു ജീവന് രക്ഷാമാര്‍ഗ്ഗമാണ്. അല്ലാതെ അതൊരു പൊള്ളയായ വാഗ്ദാനമല്ല. ജനങ്ങളുടെ ദാരിദ്ര്യം ആയുധമാക്കാനാണ് നിങ്ങള്‍ ശ്രമിക്കുന്നത്. അവരുടെ ജീവിതം വെച്ച് കളിക്കാനാണ് നിങ്ങള്‍ ശ്രമിക്കുന്നതെങ്കില്‍ നിങ്ങളുടെ രാഷ്ട്രീയ നിലനില്‍പ്പ് ജനങ്ങള്‍ തീരുമാനിക്കും’, കമല്‍ ഹാസന് പറഞ്ഞു.
വ്യാഴാഴ്ച്ചയാണ് മുഖ്യമന്ത്രി ഇപിഎസ് വ്ക്സിന്‍ വിപണിയിലെത്തി ഉടന്‍ തന്നെ തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഉത്തരവാദിത്വത്തോടെ സൗജന്യമായി വാക്സിന് ലഭ്യമാകുമെന്ന പ്രഖ്യാപനം നടത്തുന്നത്. ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പുറത്തിറക്കിയ പ്രകടനപത്രി കയില് ബീഹാറിലെ ജനങ്ങള്‍ സൗജന്യ കൊവിഡ് വാക്സിന് ലഭ്യമാകുമെന്ന വാഗ്ദാനം വിവാദമായതിന് പിന്നാലെയാണ് ഇപിഎസ് സമാന പ്രസ്ഥാവനയുമായി രംഗത്തെത്തിയിരിക്കുന്നത്.