Top

പട്ടയഭൂമിയിലെ മരം മുറിക്കാന്‍ അനുമതി തേടിയവരില്‍ സിപിഐഎം മുന്‍ എംഎല്‍എയും

റവന്യൂ ഭൂമിയിലെ റിസര്‍വ് ചെയ്ത ഈട്ടിമരം മുറിക്കാനുള്ള പ്രത്യേക ഉത്തരവ് നല്‍കണമെന്നാവശ്യപ്പെട്ട് കല്‍പ്പറ്റ മുന്‍ എം. എല്‍. എ സി.കെ.ശശീന്ദ്രന്‍ കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിക്ക് നല്‍കിയ രേഖകള്‍ പുറത്ത്. 2020 ഫെബ്രുവരി 12 ന് നല്‍കിയ കത്ത് 19 ന് മുഖ്യമന്ത്രിയുടെ ഓഫീസ് സ്വീകരിച്ച് മേല്‍ നടപടികള്‍ക്കായി റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടിക്കും വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും കൈമാറിയതായും വിവരമുണ്ട്. ‘ഒരു മരത്തില്‍ മാവും കവുങ്ങും ചാഞ്ഞാല്‍ ആദ്യം മാവ് മുറിക്കും’; സിപിഐഎമ്മിനെകുറിച്ച് സുധാകരന്‍ വയനാട്ടിലെ […]

15 Jun 2021 5:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പട്ടയഭൂമിയിലെ മരം മുറിക്കാന്‍ അനുമതി തേടിയവരില്‍ സിപിഐഎം മുന്‍ എംഎല്‍എയും
X

റവന്യൂ ഭൂമിയിലെ റിസര്‍വ് ചെയ്ത ഈട്ടിമരം മുറിക്കാനുള്ള പ്രത്യേക ഉത്തരവ് നല്‍കണമെന്നാവശ്യപ്പെട്ട് കല്‍പ്പറ്റ മുന്‍ എം. എല്‍. എ സി.കെ.ശശീന്ദ്രന്‍ കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിക്ക് നല്‍കിയ രേഖകള്‍ പുറത്ത്. 2020 ഫെബ്രുവരി 12 ന് നല്‍കിയ കത്ത് 19 ന് മുഖ്യമന്ത്രിയുടെ ഓഫീസ് സ്വീകരിച്ച് മേല്‍ നടപടികള്‍ക്കായി റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടിക്കും വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും കൈമാറിയതായും വിവരമുണ്ട്.

‘ഒരു മരത്തില്‍ മാവും കവുങ്ങും ചാഞ്ഞാല്‍ ആദ്യം മാവ് മുറിക്കും’; സിപിഐഎമ്മിനെകുറിച്ച് സുധാകരന്‍

വയനാട്ടിലെ റവന്യൂ പട്ടയഭൂമി സംരക്ഷണസമിതിയുടെ ഈട്ടിമരം മുറിക്കാനുള്ള അനുവാദം നല്‍കണമെന്ന നിവേദനത്തെ തുടര്‍ന്നാണ് എംഎല്‍എ മുഖ്യമന്ത്രിക്ക് ഇത്തരത്തില്‍ കത്തു നല്‍കിയത്. പൊതു ഫയലില്‍ അല്ലാതെ പ്രത്യേക പാക്കേജ് ആയി വീട്ടി മരങ്ങള്‍ മുറിക്കുന്നതിനുള്ള പ്രത്യേക ഉത്തരവ് ഇറക്കണം എന്നാണ് എംഎല്‍എയുടെ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്

Next Story