Top

മുല്ലപ്പള്ളിയുടെ ‘സ്ഥാനാര്‍ത്ഥി’ നേടിയത് 368 വോട്ടുകള്‍; കല്ലാമല ഫലം ഇങ്ങനെ

കോഴിക്കോട്: വടകര ബ്ലോക്ക് പഞ്ചായത്തിലെ കല്ലാമല ഡിവിഷന്‍ ഇക്കുറി ഏറെ ശ്രദ്ധ നേടിയ ഡിവിഷനായിരുന്നു. വടകരയിലെ കോണ്‍ഗ്രസും ലീഗും ആര്‍എംപിയും ചേര്‍ന്നുണ്ടാക്കിയ ജനമുന്നണിയ്ക്കായിരുന്നു ഈ സീറ്റ് നല്‍കിയിരുന്നത്. എന്നാല്‍ ഈ സീറ്റില്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ അനുഗ്രാശിസ്സുകളോടെ കോണ്‍ഗ്രസ് നേതാവായ കെപി ജയകുമാര്‍ പത്രിക നല്‍കി. ജയകുമാറിന് കൈപ്പത്തി ചിഹ്നവും മുല്ലപ്പള്ളി രാമചന്ദ്രന്‍ നല്‍കി. ഇതിനെ തുടര്‍ന്ന് കെ മുരളീധരന്‍ എംപിയും മറ്റ് നേതാക്കളും മുല്ലപ്പള്ളിക്കെതിരെ തിരിഞ്ഞിരുന്നു. അതിനെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ കെപിസിസി ജയകുമാറിനോട് ആവശ്യപ്പെട്ടിരുന്നു. […]

16 Dec 2020 7:04 AM GMT

മുല്ലപ്പള്ളിയുടെ ‘സ്ഥാനാര്‍ത്ഥി’ നേടിയത് 368 വോട്ടുകള്‍; കല്ലാമല ഫലം ഇങ്ങനെ
X

കോഴിക്കോട്: വടകര ബ്ലോക്ക് പഞ്ചായത്തിലെ കല്ലാമല ഡിവിഷന്‍ ഇക്കുറി ഏറെ ശ്രദ്ധ നേടിയ ഡിവിഷനായിരുന്നു. വടകരയിലെ കോണ്‍ഗ്രസും ലീഗും ആര്‍എംപിയും ചേര്‍ന്നുണ്ടാക്കിയ ജനമുന്നണിയ്ക്കായിരുന്നു ഈ സീറ്റ് നല്‍കിയിരുന്നത്.

എന്നാല്‍ ഈ സീറ്റില്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ അനുഗ്രാശിസ്സുകളോടെ കോണ്‍ഗ്രസ് നേതാവായ കെപി ജയകുമാര്‍ പത്രിക നല്‍കി. ജയകുമാറിന് കൈപ്പത്തി ചിഹ്നവും മുല്ലപ്പള്ളി രാമചന്ദ്രന്‍ നല്‍കി.

ഇതിനെ തുടര്‍ന്ന് കെ മുരളീധരന്‍ എംപിയും മറ്റ് നേതാക്കളും മുല്ലപ്പള്ളിക്കെതിരെ തിരിഞ്ഞിരുന്നു. അതിനെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ കെപിസിസി ജയകുമാറിനോട് ആവശ്യപ്പെട്ടിരുന്നു. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് ജയകുമാര്‍ പ്രഖ്യാപിച്ചെങ്കിലും നാമനിര്‍ദേശ പത്രിക പിന്‍വലിക്കേണ്ട ദിവസം കഴിഞ്ഞതിനാല്‍ പേരും ചിഹ്നവും വോട്ടിംഗ് യന്ത്രത്തില്‍ ഇടം നേടി.

ഫലം വന്നപ്പോള്‍ ജനമുന്നണിയുടെ സ്ഥാനാര്‍ത്ഥി സി സുഗതന്‍മാസ്റ്റര്‍ പരാജയപ്പെട്ടു. സിപിഐഎമ്മിന്റെ അഡ്വ ആശിഷാണ് വിജയിച്ചത്. ജയകുമാറിന് 368 വോട്ടുകളാണ് ലഭിച്ചത്.

Next Story