‘സത്താറിനെ സ്വീകരിച്ചതിന് നന്ദി’; സന്തോഷമറിയിച്ച് കാളിദാസ് ജയറാം

തമിഴിലെ മുൻ നിര സംവിധായകർ അണിനിരക്കുന്ന ആന്തോളജി സിനിമയായ ‘പാവ കഥൈകള്‍’ റിലീസ് ചെയ്തു. ആന്തോളജിയിലെ സുധ കൊങ്കര സംവിധാനം ചെയ്ത ‘തങ്കം’ എന്ന ചിത്രത്തില്‍ കാളിദാസ് ജയറാമാണ് കേന്ദ്ര കഥാപാത്രം. ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് നിരവധി പേരാണ് അഭിനന്ദനമറിയിച്ചിരിക്കുന്നത്. സത്താർ എന്ന കഥാപാത്രത്തെ സ്വീകരിച്ചതിനു കാളിദാസ് ജയറാം പ്രേക്ഷകരോട് നന്ദി അറിയിച്ചു. ട്വിറ്ററിലൂടെയാണ് താരം നന്ദി അറിയിച്ചത്.
സത്താറിനെ സ്വീകരിച്ചതിൽ പ്രേക്ഷകർക്ക് നന്ദി
കാളിദാസ്
തമിഴിലെ പ്രശസ്ത സംവിധായകരായ വെട്രിമാരന്, ഗൗതം മേനോന്, സുധ കൊങ്ങര, വിഘ്നേശ് ശിവന് എന്നിവര്‍ ഒരുമിച്ചു സംവിധാനം ചെയ്യുന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രം ‘പാവ കഥൈകള്‍’ ഇന്നലെയാണ് റിലീസ് ചെയ്തത്.
Thank u for accepting sathaar ? pic.twitter.com/VjqPEoxECZ
— kalidas jayaram (@kalidas700) December 19, 2020
ട്വിറ്ററില്‍ കാളിദാസിന് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. കൂടാതെ നിരവധി ഫേസ്ബുക്ക് സിനിമ ഗ്രൂപ്പുകളിലും താരത്തിന്റെ അഭിനയ മികവിനെയും സംവിധാന മികവിനെ പറ്റിയും കുറിപ്പികുകള് വന്നിട്ടുണ്ട്.
കാളിദാസന്റെ അഭിനയ ജീവിത്തിലെ മികച്ച പ്രകടനമാണ് പാവ കഥൈകളിലേതെന്ന് പ്രേക്ഷകരുടെ അഭിപ്രായം. താരങ്ങളായ ദുല്‍ഖര്‍ സല്‍മാനും, സൂര്യയും അഭിനന്ദനങ്ങള്‍ അറിയിച്ച് രംഗത്തെത്തിയിരുന്നു. പാവ കഥൈകളിലെ തങ്കം കണ്ടു. സുധ മാം അതിമനോഹരവും ആര്‍ദ്രവുമായ ഒരു കഥയുമായി കാഴ്ചക്കാരെ വീണ്ടും സ്പര്‍ശിച്ചിരിക്കുന്നു. കാളിദാസിന്റെ പ്രകടനം മികച്ചതും ഹൃദയസ്പര്‍ശിയും ആയിരുന്നു എന്നാണ് ദുല്‍ഖര്‍ ട്വിറ്ററില്‍ കുറിച്ചത്. വീണ്ടും പുതിയൊരു ലോകം, എത്ര മനോഹരമായി കഥ പറഞ്ഞിരിക്കുന്നു സുധായെന്ന് സൂര്യയും ട്വീറ്റ് ചെയ്തു
‘പാവ കഥൈകള്‍’ നാല് സംവിധായകര്‍ ഒരുക്കുന്ന നാല് ഹ്രസ്വചിത്രങ്ങളുടെ ആന്തോളജി ആണ്. സുധ കൊങ്ങര തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘തങ്കം’, വിഘ്നേശ് ശിവന് സംവിധാനം ചെയ്യുന്ന ‘ലവ് പണ്ണ ഉട്രനും’, വെട്രിമാരന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ഊര് ഇരവ്’, ഗൗതം മേനോന് സംവിധാനം ചെയ്തു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘വന്മകള്’ എന്നിവയാണ് നാല് ചിത്രങ്ങള്‍. മാഹാത്മ്യം, പാപം, സ്നേഹം, അഭിമാനം എന്നിവയാണ് സിനിമകളുടെ പ്രമേയം.