Top

ഹാരിസ് മരിച്ചത് ഹൃദയാഘാതം മൂലം; നടന്നത് വ്യാജ പ്രചാരണമെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍

മെഡിക്കല്‍ കോളജിനെതിരെ നടന്നത് വ്യാജ പ്രചാരണമെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ സതീഷ് മാധ്യമങ്ങളോട് പറഞ്ഞു.

20 Oct 2020 7:17 AM GMT

ഹാരിസ് മരിച്ചത് ഹൃദയാഘാതം മൂലം; നടന്നത്  വ്യാജ പ്രചാരണമെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍
X

മെഡിക്കല്‍ കോളജിനെതിരെ നടന്നത് വ്യാജ പ്രചാരണമെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ സതീഷ് മാധ്യമങ്ങളോട് പറഞ്ഞു. മെഡിക്കല്‍ കോളജില്‍ ഇതുവരെ നടന്നത് മികച്ച കൊവിഡ് പ്രതിരോധമെന്നും അദ്ദേഹം പറഞ്ഞു.

ഡോ നജ്മ ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരി മാത്രമാണ്. ഹാരിസ് മരിച്ചത്ഹൃദയാഘാതം മൂലമാണ്. വെന്റിലേറ്റര്‍ മാറ്റിയതല്ല മരണ കാരണമെന്നും അദ്ദേഹം പറഞ്ഞു. നഴ്‌സിംഗ് സൂപ്പറണ്ട് ജലജയേയും രൂക്ഷമായി തന്നെയാണ് പ്രിന്‍സിപ്പല്‍ ഡോ സതീഷ് വിമര്‍ശിച്ചിരിക്കുന്നത്.

അമിത വണ്ണവും പ്രമേഹവുമുള്ള ആളായിരുന്നു ഹാരിസ്. അതുകൊണ്ട് തന്നെ ഓക്സിജന്റെ ലെവല്‍ പൊതുവെ കുറവാണ്. കൊവിഡ് രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലുമായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത. 24 ദിവസം മനുഷ്യസാധ്യമായ എല്ലാ ചികിത്സകളും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. ന്യൂമോണിയ അതീവ ഗുരുതരാവസ്ഥയിലേക്കെത്തി നില്‍ക്കുന്ന ഘട്ടത്തിലാണ് ഹാരിസിന് പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുന്നത്. ഉറക്കത്തില്‍ കൂര്‍ക്കം വലിച്ച് ഓക്സിജന്‍ താഴ്ന്ന് പോകുന്ന അവസ്ഥയുള്ള ആളായിരുന്നു അദ്ദേഹമെന്നും അദ്ദേഹം പറഞ്ഞു. ഓക്സിജന്റെ പിന്തുണയില്ലാത്തത് കൊണ്ടോ വെന്റിലേറ്റര്‍ ട്യൂബ് മാറിയതുകൊണ്ടോ അല്ല ഹാരിസ് മരിച്ചത്. ഹൃദയാഘാതം വന്നിട്ടാണ് മരണം സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കളമശ്ശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗി ഓക്സിജന്‍ കിട്ടാതെ മരിച്ചെന്നാരോപിച്ച് സംഭവത്തില്‍ കളമശ്ശേരി പൊലീസിന് പരാതി നല്‍കി കുടുംബം പരാതി നല്‍കിയിരുന്നു. അതേസമയം സംഭവത്തില്‍ അടിയന്തര അന്വേഷണം പ്രഖ്യാപിച്ച ആരോഗ്യ മന്ത്രി നഴ്സിംഗ് ഓഫീസറെ സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത് ശരിയായില്ലെന്നായിരുന്നു കുടുംബത്തിന്റെ പ്രതികരണം. സത്യം വെളിപ്പെടുത്തിയവര്‍ക്കെതിരെയല്ല യഥാര്‍ഥ കുറ്റക്കാര്‍ക്കെതിരെയാണ് നടപടിയെടുക്കേണ്ടതെന്നാണ്് മരിച്ച സി കെ ഹാരിസിന്റെ ബന്ധു അന്‍വര്‍ ഹനീഫ് പറഞ്ഞത്.

ഹാരിസിന്റെ മരണത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ അന്വേഷണം വേണമെന്നും ശക്തമായ നടപടികള്‍ ആവശ്യമാണെന്നും കുടുംബം പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹാരിസിന്റെ മരണത്തോടെ സാമ്പത്തികമായി തകര്‍ന്ന കുടുംബത്തിന് സര്‍ക്കാര്‍ സഹായം അനുവദിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെടുന്നു.

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ഹാരിസിന്റെ മരണം ഓക്സിജന്‍ കിട്ടാതെയായിരുന്നു എന്നുപറയുന്ന നഴ്സിങ് ഓഫീസറുടെ ശബ്ദരേഖ പുറത്തുവന്നതോടെയാണ് സംഭവം വിവാദമാകുന്നത്. വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറി കിടന്നത് ശ്രദ്ധിക്കാത്താതാണ് മരണകാരണമെന്ന് വെളിപ്പെടുത്തുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.

Next Story