Top

ഹാരിസിന്റെ മരണം ഹൃദയഘാതം മൂലമല്ല, തെളിവുകള്‍ പുറത്ത്; മൊഴിയെടുപ്പ് തുടരുന്നു

കളമശ്ശേരി മെഡിക്കല്‍ കൊളേജില്‍ കൊവിഡ് ചികിത്സയിലിരിക്കെ സികെ ഹാരിസ് മരിച്ചത് ഹൃദയാഘാതം മൂലം എന്ന ആശുപത്രി അധികൃതരുടെ വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. രേഖയുടെ പകര്‍പ്പ് റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു. മരണസര്‍ട്ടിഫിക്കറ്റ് പ്രകാരംമരണകാരണം പറയുന്നത് കൊവിഡ്, നിമോണിയ, ഹൈപ്പര്‍ ടെന്‍ഷന്‍, പ്രമേഹം എന്നിവയാണ്. എന്നാല്‍ മരണകാരണം ഹൃദയാഘാതം ആണെന്നായിരുന്നു ആശുപത്രി അധികൃതരുടെ വാദം. ഈ വാദമാണ് ഇപ്പോള്‍ പൊളിഞ്ഞത്. കളമശ്ശേരി നഗരസഭയ്ക്ക് ആശുപത്രിയില്‍ നിന്നും നല്‍കിയ ഡെത്ത് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഹാരിസിന്റെ മരണം ഓക്‌സിജന്‍ […]

23 Oct 2020 9:14 AM GMT

ഹാരിസിന്റെ മരണം ഹൃദയഘാതം മൂലമല്ല,  തെളിവുകള്‍ പുറത്ത്; മൊഴിയെടുപ്പ് തുടരുന്നു
X

കളമശ്ശേരി മെഡിക്കല്‍ കൊളേജില്‍ കൊവിഡ് ചികിത്സയിലിരിക്കെ സികെ ഹാരിസ് മരിച്ചത് ഹൃദയാഘാതം മൂലം എന്ന ആശുപത്രി അധികൃതരുടെ വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. രേഖയുടെ പകര്‍പ്പ് റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു. മരണസര്‍ട്ടിഫിക്കറ്റ് പ്രകാരം
മരണകാരണം പറയുന്നത് കൊവിഡ്, നിമോണിയ, ഹൈപ്പര്‍ ടെന്‍ഷന്‍, പ്രമേഹം എന്നിവയാണ്.

എന്നാല്‍ മരണകാരണം ഹൃദയാഘാതം ആണെന്നായിരുന്നു ആശുപത്രി അധികൃതരുടെ വാദം. ഈ വാദമാണ് ഇപ്പോള്‍ പൊളിഞ്ഞത്. കളമശ്ശേരി നഗരസഭയ്ക്ക് ആശുപത്രിയില്‍ നിന്നും നല്‍കിയ ഡെത്ത് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഹാരിസിന്റെ മരണം ഓക്‌സിജന്‍ ട്യൂബ് മാറിയതിനാല്‍ അല്ലന്നും ഹൃദയാഘാതം മൂലമാണെന്നും നോഡല്‍ ഓഫീസര്‍ ഫത്താഹുദീനും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലും കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

കളമശ്ശേരി സിഐയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കൊളേജ് സൂപ്രണ്ട്, ആര്‍എംഒ ഡോക്ടര്‍മാര്‍ തുടങ്ങിയവരുടെ മൊഴി എടുത്തുവരികെയാണ്. ഒപ്പം ഡോ.നജ്മയുടെ മൊഴിയും രേഖപ്പെടുത്തും.ഹാരിസ് മരിച്ച ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരുടെയും മൊഴി എടുക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ആശുപത്രി ജീവനക്കാരുടെ വീഴ്ച വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായ നഴ്‌സിങ് ഓഫീസര്‍ ജലജാ ദേവിയുടെ മൊഴി ഇന്നലെ അന്വേഷണസംഘം എടുത്തിരുന്നു.

Next Story