‘നാട്ടുകാരും തല്ലി പൊലീസും, ഇവമ്മാര് ഭക്ഷണം പോലും തന്നില്ല, അമ്മ വന്നില്ലെങ്കില്‍ ചത്തേനെ…’; കളമശേരിയില്‍ പതിനേഴുകാരനെ മര്‍ദിച്ച സംഘത്തിലെ കുട്ടി പറയുന്നു
പൊലീസിനെതിരേയും ചൈല്‍ഡ് ലൈനിനിനെതിരേയും ഗുരുതര ആരോപണവുമായി കളമശേരിയില്‍ പതിനേഴുകാരനെ മര്‍ദിച്ച സംഭവത്തിലെ ഒരു കുട്ടി. പൊലീസില്‍ നിന്നും വലിയ മര്‍ദനമാണ് ഉണ്ടായതെന്നും സ്റ്റേഷനില്‍ കൊണ്ട് പോയി വൈകുന്നേരം വരെ ഭക്ഷണം പോലും തരാതെ തല്ലുകയായിരുന്നുവെന്നും കുട്ടി പറയുന്നു. മാതൃഭൂമി ന്യൂസിനോടായിരുന്നു പ്രതികരണം. കൂട്ടുകാരനെ മര്‍ദിച്ചത് തന്റെ പെങ്ങളെ നോക്കിയതിന്റെ അടിസ്ഥാനത്തിലാണെന്നും ചൈല്‍ഡ് ലൈനിനെ ബന്ധപ്പെട്ടപ്പോള്‍ പ്രതികരിച്ചില്ലെന്നും കുട്ടി പറയുന്നു. കുട്ടിയുടെ പ്രതികരണം പ്രകാരം; ‘നാട്ടുകാരും തല്ലി. പൊലീസുകാര്‍ ഇങ്ങനെ തല്ലുമെന്ന് വിചാരിച്ചില്ല. നന്നായി തല്ലി. ചെകിടത്തൊക്കെ അടിച്ചു. […]

പൊലീസിനെതിരേയും ചൈല്‍ഡ് ലൈനിനിനെതിരേയും ഗുരുതര ആരോപണവുമായി കളമശേരിയില്‍ പതിനേഴുകാരനെ മര്‍ദിച്ച സംഭവത്തിലെ ഒരു കുട്ടി. പൊലീസില്‍ നിന്നും വലിയ മര്‍ദനമാണ് ഉണ്ടായതെന്നും സ്റ്റേഷനില്‍ കൊണ്ട് പോയി വൈകുന്നേരം വരെ ഭക്ഷണം പോലും തരാതെ തല്ലുകയായിരുന്നുവെന്നും കുട്ടി പറയുന്നു. മാതൃഭൂമി ന്യൂസിനോടായിരുന്നു പ്രതികരണം. കൂട്ടുകാരനെ മര്‍ദിച്ചത് തന്റെ പെങ്ങളെ നോക്കിയതിന്റെ അടിസ്ഥാനത്തിലാണെന്നും ചൈല്‍ഡ് ലൈനിനെ ബന്ധപ്പെട്ടപ്പോള്‍ പ്രതികരിച്ചില്ലെന്നും കുട്ടി പറയുന്നു.
കുട്ടിയുടെ പ്രതികരണം പ്രകാരം;
‘നാട്ടുകാരും തല്ലി. പൊലീസുകാര്‍ ഇങ്ങനെ തല്ലുമെന്ന് വിചാരിച്ചില്ല. നന്നായി തല്ലി. ചെകിടത്തൊക്കെ അടിച്ചു. ഭക്ഷണമൊന്നും തന്നില്ല ഇവമ്മാര്. രാവിലെ 11 മണിക്ക് കൊണ്ടുപോയതാണ്. അവിടുന്ന് തുടങ്ങിയതാണ് തല്ല്. വൈകുന്നേരം ആയപ്പോഴും നിര്‍ത്തുന്നുണ്ടായിരുന്നില്ല ഇവമ്മാര്. അമ്മയും അച്ഛനും വന്നെന്ന് വൈകുന്നരം ആയപ്പോഴാണ് അറിഞ്ഞത്. അപ്പോഴാണ് വിട്ടത്. അതുവരെ തല്ലുകയായിരുന്നു. ഇപ്പോള്‍ ശരീരത്തിനൊക്കെ നല്ല വേദനയാണ്. ഇരിക്കാന്‍ പറ്റുന്നില്ല. ചാവാന്‍ തോന്നിപോയി. അമ്മ വന്നില്ലെങ്കില്‍ ചത്തേനെ.
ഇവന് ഞങ്ങളുടെ കൂട്ടുകാരന് തന്നെയാണ്. ക്രിസ്തുമസിന് മുമ്പാണ്ടായ സംഭവത്തിന് പുറത്താണ് ഇവനെ തല്ലിയത്. അവന് എന്റെ പെങ്ങളെ നോക്കുന്നുണ്ടായിരുന്നു. എന്റെ കൂടെ നിന്നിട്ടാണ് അവന് അത് ചെയ്തത്. അപ്പോള്‍ ഞാന്‍ അവന്റെ കമ്പനി വിട്ടു. പിന്നെ അവന് പെങ്ങളെ ഫോണില്‍ വിളിച്ചു. ഞാന്‍ അത് അച്ഛനെ അറിയിച്ചു. പിന്നെ ഞാന്‍ ഫോണില്‍ നിന്നും ബ്ലോക്ക് ചെയ്തു. എന്നാല്‍ അവന്റെ അച്ഛന് അവന് പുതിയ ഫോണും സിമ്മും വാങ്ങി കൊടുത്തു. വേറെ നമ്പര്‍ കണ്ടപ്പോള്‍ ഇവനാണെന്ന് മനസിലായി. ഇത് ചോദിക്കാന്‍ ചെന്നപ്പോള്‍ സമ്മതിച്ച് തന്നില്ല. പിന്നാലെ തല്ലുകയായിരുന്നു. എന്നാല്‍ ഇങ്ങനെയൊന്നും ആവുന്ന് പ്രതീക്ഷിച്ചില്ല. എന്നാല്‍ അവന്റെ അച്ഛന് ഞങ്ങളെ കള്ളകേസില്‍ കുടുക്കുകയായിരുന്നു. ഞങ്ങള്‍ കഞ്ചാവാണെന്ന് പറഞ്ഞു. ശരിക്കും അവന്റെ അനിയനാണ് കഞ്ചാവ്. ഇവനാണ് ഞങ്ങള്‍ക്ക് കൊണ്ട തന്നത്. ഇപ്പോള്‍ ഞങ്ങള്‍ മാത്രമായി. ഇവനാണ് എനിക്ക് ആദ്യമായി വലിക്കാന്‍ തന്നത്. ഇവന്റെ അച്ഛന് വലിയ കൂതറയാണ്. അവന്റെ കസിനും അവിടെയുണ്ടായിരുന്നു. അവര്‍ ഞങ്ങളെ തെറിവിളിച്ചു. അവരുടെ മോനെ കൊണ്ട് ഞങ്ങളെ തല്ലിച്ചു. എന്നാല്‍ ഇതൊന്നും പറഞ്ഞിട്ട് പൊലീസ് വിശ്വസിച്ചില്ല. വീണ്ടും തല്ലുകയായിരുന്നു. അവസാനം കേസെല്ലാം ഒതുക്കി, ഈ കഞ്ചാവ് കേസ് മാത്രമായി.
ഇത്രയും ദിവസം വീട്ടില്‍ കിടക്കുകയായിരുന്നു. പേടിച്ചിട്ടാണ് പൊലീസിനെതിരെ പരാതി കൊടുക്കാതിരുന്നത്. ചൈല്‍ഡ് ലൈനില്‍ വിളിച്ചിട്ടും പ്രതികരണം ഉണ്ടായിരുന്നില്ല. ഒരാള്‍ മാത്രമെ 18 വയസ് കഴിഞ്ഞതുള്ളു. ഞങ്ങള്‍ പിള്ളേരാണെന്ന് പോലും നോക്കാതെ തല്ലി. കിടന്ന കഴിഞ്ഞാല്‍ ശ്വാസം കിട്ടില്ല.’ മര്‍ദിച്ച സംഘത്തിലെ കുട്ടി പറഞ്ഞു.
മര്‍ദിച്ച സംഭവത്തില്‍ സംഘത്തിലെ ഒരു കുട്ടി ജീവനൊടുക്കിയിരുന്നു. കുട്ടി ജീവനൊടുക്കാന്‍ കാരണം പൊലീസ് മര്‍ദിച്ചതിലെ മനോവിഷമമാണെന്നാണ് ബന്ധുക്കള്‍ ആരോപിച്ചത്. വലിയ മാനസിക സമ്മര്‍ദത്തിലായിരുന്ന കുട്ടിയെ കൗണ്‍സിലിങിനായി സമീപിച്ചപ്പോള്‍ ചൈല് ലൈന്‍ അധികൃതര്‍ ഒഴിഞ്ഞുമാറിയെന്നും ബന്ധുക്കള്‍ പറയുന്നു.
കേസില്‍ ജാമ്യത്തില്‍ വിട്ട പ്രായപൂര്‍ത്തിയാവാത്ത കുട്ടിയായിരുന്നു ജീവനൊടുക്കിയത്. പാട്ടുപറമ്പില്‍ നിഖില്‍ പോളാണ് ആത്മഹത്യ ചെയ്തത്.
അതേസമയം ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്ന് ആരോപിച്ചായിരുന്നു 17കാരനെ സംഘം മര്‍ദ്ദിച്ചതെന്നായിരുന്നു പ്രാഥമിക വിവരം. ഇവരില്‍ ഒരാള്‍ക്ക് മാത്രമാണ് പ്രായപൂര്‍ത്തിയായത്. ഈ പ്രതികളുടെ അച്ഛനമ്മമാരെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയിട്ടുണ്ടെന്ന് സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെ പൊലീസ് അറിയിച്ചു.
ക്രൂര മര്‍ദനമാണ് പതിനേഴുകാരന് സുഹൃത്തുക്കളില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നത്. മെറ്റലില്‍ മുട്ടുകുത്തി നിര്‍ത്തിയായിരുന്നു മര്‍ദനം. നഗ്നനാക്കി നിര്‍ത്തിയ ശേഷം വടിയും മറ്റും ഉപയോഗിച്ച് തലയിലടക്കം അടിച്ചാണ് പ്രതികള്‍ ദേഷ്യം തീര്‍ത്തത്. കുഴഞ്ഞു വീണ കുട്ടിയെ വലിച്ചെടുത്തു നിര്‍ത്തി നൃത്തം ചെയ്പ്പിച്ചും ക്രൂരത തുടര്‍ന്നു. അവശനായ കുട്ടി ചികില്‍സ തേടിയതിനെ തുടര്‍ന്നാണ് വിവരം പുറത്തറിഞ്ഞത്.
പ്രതികളിരൊരാള്‍ തന്നെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ബാലനിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. പരുക്കേറ്റ കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
- TAGS:
- Child Crime
- Kalamassery