കളമശേരി നഗരസഭയില്‍ യുഡിഎഫ്; നറുക്കെടുപ്പില്‍ ജയം
കളമശ്ശേരി നഗരസഭയില്‍ യുഡിഎഫ് ജയിച്ചു. ഇവിടെ നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുപ്പ് നടന്നത്.യുഡിഎഫ് വിമതനായി ജയിച്ച അംഗം എല്‍ഡിഎഫിനൊപ്പം കൂടിയതോടെയായിരുന്നു ഇവിടെ നഗരസഭ അധ്യക്ഷസ്ഥാന തെരഞ്ഞെടുപ്പില്‍ തുല്യനിലയായത്. പിന്നാലെ നറുക്കെടുപ്പ് തീരുമാനിക്കുകയായിരുന്നു. 42 അംഗ നഗരസഭയില്‍ ഒരിടത്ത് തെരഞ്ഞെടുപ്പ് നീട്ടിവെച്ചതിനാല്‍ 41 ഇടത്താണ് തെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫ് 19, എല്‍ഡിഎഫ് 18, യുഡിഎഫ് വിമതര്‍ -രണ്ട്, എല്‍ഡിഎഫ് വിമത, ബിജെപി -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. യുഡിഎഫ് വിമതര്‍ യു.ഡി.എഫിനൊപ്പമെന്നാണ് പറഞ്ഞിരുന്നതെങ്കിലും കെഎസ്യു മുന്‍ ജില്ല സെക്രട്ടറി എകെ. നിഷാദ് മാത്രമാണ് […]

കളമശ്ശേരി നഗരസഭയില്‍ യുഡിഎഫ് ജയിച്ചു. ഇവിടെ നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുപ്പ് നടന്നത്.
യുഡിഎഫ് വിമതനായി ജയിച്ച അംഗം എല്‍ഡിഎഫിനൊപ്പം കൂടിയതോടെയായിരുന്നു ഇവിടെ നഗരസഭ അധ്യക്ഷസ്ഥാന തെരഞ്ഞെടുപ്പില്‍ തുല്യനിലയായത്. പിന്നാലെ നറുക്കെടുപ്പ് തീരുമാനിക്കുകയായിരുന്നു.
42 അംഗ നഗരസഭയില്‍ ഒരിടത്ത് തെരഞ്ഞെടുപ്പ് നീട്ടിവെച്ചതിനാല്‍ 41 ഇടത്താണ് തെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫ് 19, എല്‍ഡിഎഫ് 18, യുഡിഎഫ് വിമതര്‍ -രണ്ട്, എല്‍ഡിഎഫ് വിമത, ബിജെപി -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. യുഡിഎഫ് വിമതര്‍ യു.ഡി.എഫിനൊപ്പമെന്നാണ് പറഞ്ഞിരുന്നതെങ്കിലും കെഎസ്യു മുന്‍ ജില്ല സെക്രട്ടറി എകെ. നിഷാദ് മാത്രമാണ് അവസാന നിമിഷം യുഡിഎഫിനൊപ്പമുണ്ടായിരുന്നത്. വൈസ് ചെയര്മാന് സ്ഥാനം ഉറപ്പുനല്കിയതോടെ മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന കെ.എച്ച്. സുബൈര്‍ എല്‍.ഡി.എഫിനൊപ്പം ചേര്‍ന്നു.
എല്‍.ഡി.എഫ് വിമതയായി മത്സരിച്ച ബിന്ദു മനോഹറും ഇടതുപക്ഷത്തിനൊപ്പമാണ്. ഇതോടെ ഇരുമുന്നണികള്‍ക്കും 20 വീതം അംഗങ്ങളായി. ബി.ജെ.പി അംഗത്തിന്റെ പിന്തുണ ഇരുകൂട്ടരും സ്വീകരിക്കാനിടയില്ലാത്ത സ്ഥിതിക്ക് മറ്റ് കാലുവാരല്‍ നടന്നില്ലെങ്കില്‍ നറുക്കെടുപ്പാണ് മുന്നിലുള്ളത്. ഇരുവിഭാഗവും അസാധുവിനെയും ഭയപ്പെടുന്നുണ്ട്.
- TAGS:
- Kalamassery
- UDF