Top

‘സര്‍വ്വകലാശാല നിയമന വിവാദം അസംബന്ധം’; സ്ഥിരപ്പെടുത്തുന്നത് ഇനിയൊരു ജോലിക്ക് പോകാന്‍ കഴിയാത്തവരെയെന്ന് ഡിവൈഎഫ്‌ഐ

കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ എംബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയെ അസിസ്റ്റന്റ് പ്രൊഫസറായി നിയമച്ചതിനേച്ചൊല്ലിയുള്ള വിവാദം ശുദ്ധ അസംബന്ധമാണെന്ന് ഡിവൈഎഫ്‌ഐ. ഇന്റര്‍വ്യൂ ബോര്‍ഡില്‍ യുജിസി നിര്‍ദ്ദേശിച്ച വിദഗ്ധരാണുള്ളതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു. ആരോപണം ഉന്നയിച്ച വിദഗ്ധന് രാഷ്ട്രീയം കാണും. ഇന്‍ര്‍വ്യൂ ചെയ്ത ഓരോരുത്തരും എഴുതിയത് രേഖകളിലുണ്ടാകും. ഏത് കോടതിയും ഇത് പരിശോധിക്കട്ടെയെന്ന് കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ആരോപണങ്ങളും വിവാദങ്ങളും പുകമറ മാത്രമാണെന്നും എ എ റഹീം ആരോപിച്ചു. […]

5 Feb 2021 6:10 AM GMT

‘സര്‍വ്വകലാശാല നിയമന വിവാദം അസംബന്ധം’; സ്ഥിരപ്പെടുത്തുന്നത് ഇനിയൊരു ജോലിക്ക് പോകാന്‍ കഴിയാത്തവരെയെന്ന് ഡിവൈഎഫ്‌ഐ
X

കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ എംബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയെ അസിസ്റ്റന്റ് പ്രൊഫസറായി നിയമച്ചതിനേച്ചൊല്ലിയുള്ള വിവാദം ശുദ്ധ അസംബന്ധമാണെന്ന് ഡിവൈഎഫ്‌ഐ. ഇന്റര്‍വ്യൂ ബോര്‍ഡില്‍ യുജിസി നിര്‍ദ്ദേശിച്ച വിദഗ്ധരാണുള്ളതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു. ആരോപണം ഉന്നയിച്ച വിദഗ്ധന് രാഷ്ട്രീയം കാണും. ഇന്‍ര്‍വ്യൂ ചെയ്ത ഓരോരുത്തരും എഴുതിയത് രേഖകളിലുണ്ടാകും. ഏത് കോടതിയും ഇത് പരിശോധിക്കട്ടെയെന്ന് കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ആരോപണങ്ങളും വിവാദങ്ങളും പുകമറ മാത്രമാണെന്നും എ എ റഹീം ആരോപിച്ചു.

സര്‍ക്കാരിന്റെ കൂട്ട സ്ഥിരപ്പെടുത്തലിനേയും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ന്യായീകരിച്ചു. ഇനിയൊരു ജോലിക്ക് പോകാന്‍ കഴിയാത്ത ജീവനക്കാരേയും നിയമനം പിഎസ്‌സിക്ക് വിടാത്ത സ്ഥാപനങ്ങളിലെ ജീവനക്കാരെയുമാണ് സ്ഥിരപ്പെടുത്തുന്നത്. ഇവര്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയവരാണ്. ഇതിനെ മാനുഷികമായി പരിഗണിക്കണം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയിട്ടുണ്ടെന്നും റഹീം കൂട്ടിച്ചേര്‍ത്തു.

കാലടി സര്‍വ്വകലാശാലയിലെ മലയാളം വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി സിപിഐഎം സംസ്ഥാന സമിതിയംഗം എംബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയെ നിയമിച്ചത് വിവാദമായിരുന്നു. അര്‍ഹരായ ഒട്ടേറെപ്പേരെ തഴഞ്ഞാണ് നിനിതയെ നിയമിച്ചതെന്നാണ് ആരോപണം. ലിസ്റ്റ് അട്ടിമറിച്ചെന്നും നിനിന കണിച്ചേരി പട്ടികയില്‍ ഉണ്ടായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഇന്റര്‍വ്യൂ ബോര്‍ഡിലെ സബ്ജക്ട് എക്‌സ്‌പേര്‍ട്ടുകളായ ഡോ. ഉമര്‍ തറമേല്‍, കെ എം ഭരതന്‍, പി പവിത്രന്‍ എന്നിവര്‍ വിസിക്കും രജിസ്ട്രാര്‍ക്കും കത്ത് നല്‍കി.

Also Read: ‘ഒന്നാം റാങ്കുകാരന്‍ ഹിക്മത്തുല്ലയ്ക്ക് നീതി നിഷേധിക്കരുത്’; നിയമന വിവാദത്തില്‍ പ്രതികരിച്ച് സംവിധായകന്‍ സക്കരിയ

കോഴിക്കോട് ഫാറൂഖ് കോളേജ് മലയാളം വിഭാഗം അദ്ധ്യാപകനായ ഡോ. വി ഹിക്മത്തുല്ല മലയാള നാടകത്തിലെ ആധുനികാനന്തര പ്രവണതകളെക്കുറിച്ച് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പിഎച്ച്ഡി നേടിയ ആളാണ്. ഗവ: കോളേജ്, യൂണിവേഴ്‌സിറ്റി തലത്തില്‍ ആറു വര്‍ഷത്തെ അധ്യാപനം അടക്കം 15 ലധികം വര്‍ഷത്തെ കോളേജ് അധ്യാപന പരിചയമുണ്ട്. ഹൈസ്‌കൂള്‍ അധ്യാപനം പരിചയം മാത്രമാണ് നിനിതയ്ക്കുള്ളതെന്നും സ്വാധീനം ഉപയോഗിച്ചാണ് കൂടുതല്‍ അര്‍ഹരായവരെ പിന്തള്ളിയതെന്നുമാണ് വിമര്‍ശകരുടെ ആരോപണം.

നിയമനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. കാലടി സര്‍വ്വകലാശാലയിലേക്ക് യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും പ്രതിഷേധ മാര്‍ച്ച് നടത്തി. വിവാദത്തില്‍ പ്രതികരിക്കാന്‍ എം ബി രാജേഷ് തയ്യാറായിട്ടില്ല. വി സി എല്ലാം പറയുമെന്നാണ് മുന്‍ എംപിയുടെ പ്രതികരണം.

Next Story