Top

കൈനകരി പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് സിപിഐഎമ്മിന് സ്വന്തം; കാരണമിതാണ്

ആലപ്പുഴ: കുട്ടനാട്ടിലെ കൈനകരി പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് എതിരില്ലാതെ സ്വന്തമാക്കിയിരിക്കുകയാണ് സിപിഐഎം. എതിര്‍ സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ തള്ളിയതോടെയാണ് വിജയം സിപിഐഎമ്മിന്റെ കെഎ പ്രമോദിന് സ്വന്തമായത്. കോണ്‍ഗ്രസ്, ബിജെപി സ്ഥാനാര്‍ത്ഥികളുടെ പത്രികയാണ് തള്ളിയത്. ആറാം വാര്‍ഡിലെ ഷിബുവും മൂന്നാം വാര്‍ഡില്‍നിന്നുള്ള അജേഷുമായിരുന്നു ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ബിജെപി-കൈനകരി വികസന സമിതിക്കായി മൂന്നാം വാര്‍ഡിലെ ബികെ വിനോദും. ഇവര്‍ മൂവരും മറ്റ് വാര്‍ഡില്‍നിന്നുള്ളവരായതിനാല്‍ വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് നല്‍കണമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. ഇവര്‍ നല്‍കിയ പകര്‍പ്പില്‍ […]

20 Nov 2020 11:10 PM GMT

കൈനകരി പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് സിപിഐഎമ്മിന് സ്വന്തം; കാരണമിതാണ്
X

ആലപ്പുഴ: കുട്ടനാട്ടിലെ കൈനകരി പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് എതിരില്ലാതെ സ്വന്തമാക്കിയിരിക്കുകയാണ് സിപിഐഎം. എതിര്‍ സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ തള്ളിയതോടെയാണ് വിജയം സിപിഐഎമ്മിന്റെ കെഎ പ്രമോദിന് സ്വന്തമായത്.

കോണ്‍ഗ്രസ്, ബിജെപി സ്ഥാനാര്‍ത്ഥികളുടെ പത്രികയാണ് തള്ളിയത്. ആറാം വാര്‍ഡിലെ ഷിബുവും മൂന്നാം വാര്‍ഡില്‍നിന്നുള്ള അജേഷുമായിരുന്നു ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ബിജെപി-കൈനകരി വികസന സമിതിക്കായി മൂന്നാം വാര്‍ഡിലെ ബികെ വിനോദും.

ഇവര്‍ മൂവരും മറ്റ് വാര്‍ഡില്‍നിന്നുള്ളവരായതിനാല്‍ വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് നല്‍കണമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. ഇവര്‍ നല്‍കിയ പകര്‍പ്പില്‍ പക്ഷേ, ഗസറ്റഡ് ഉദ്യോഗസ്ഥന്റെ സാക്ഷ്യപ്പെടുത്തലുണ്ടായിരുന്നില്ല. ഇതോടെയാണ് മൂന്നുപേരുടെയും പത്രിക തള്ളിയത്. സിപിഐഎമ്മിന്റെ പ്രമോദ് രണ്ടാം വാര്‍ഡില്‍നിന്നുതന്നെയുള്ള സ്ഥാനാര്‍ത്ഥിയാണ്.

പാര്‍ട്ടിയുടെ ഡമ്മി പത്രിക മാത്രമാണ് ഇനി പ്രമോദിനൊപ്പം ശേഷിക്കുന്നത്. ഇത് പിന്‍വലിക്കുന്നതോടെ പ്രമോദി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. വലിയ ആവേശകരമായ മത്സരം നടക്കാറുള്ള വാര്‍ഡാണ് ഇത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നാം വാര്‍ഡില്‍ നിന്നും മത്സരിച്ച പ്രമോദിനെ കൈനകരി വികസന സമിതിയുടെ വിനോച് പരാജയപ്പെടുത്തിയിരുന്നു.

Next Story