Top

ഉപജാതി സംവരണം സംവരണത്തെ തന്നെ കൊല്ലുമോ?

22 Dec 2020 2:17 AM GMT
കൈലാഷ് ജീൻഗർ

ഉപജാതി സംവരണം സംവരണത്തെ തന്നെ കൊല്ലുമോ?
X

പഞ്ചാബ് സര്‍ക്കാരടങ്ങുന്ന കക്ഷികള്‍ ഒരു വശത്തും ദേവീന്ദര്‍ സിംഗടങ്ങുന്ന കക്ഷികള്‍ മറുവശത്തുമായി 2020 ഓഗസ്റ്റ് 27 ന് പരിഗണിച്ച കേസില്‍ പട്ടിക ജാതി വിഭാഗത്തിനുള്ളിലെ ജാതി ഉപവിഭാഗങ്ങളെ പിന്നോക്കക്കാരെന്നും അതീവ പിന്നോക്കക്കാരെന്നും മുന്‍ഗണനാക്രമം നിര്‍ണ്ണയിച്ച് സംവരണം നല്‍കുന്നതിനെ റിട്ട. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് അനുകൂലിച്ചു.

എന്നാല്‍ ഈ ആവശ്യത്തെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ച ബെഞ്ച് അന്തിമ തീരുമാനത്തിനായി 11 അംഗ ബെഞ്ചിന് കേസ് വിട്ടു. 1992 ലെ ഇന്ദിര സാഹ്നി വേഴ്സസ് യൂണിയന്‍ ഓഫ് ഇന്ത്യയും മറ്റ് കക്ഷികളും അടങ്ങുന്ന കേസ് പരിഗണിച്ച ഒമ്പതംഗ ബെഞ്ച് പട്ടിക ജാതിവിഭാഗങ്ങളിലെ ഉപവര്‍ഗ്ഗീകരണം അനുവദനീയമാണെന്ന് നിരീക്ഷിച്ചപ്പോള്‍, 2004 ലെ ഇ വി ചിന്നയ്യ വേഴ്സസ് ആന്ധ്രാ പ്രദേശ് കേസില്‍ ഇന്ദിര സാഹ്നി കേസ് തെറ്റായിവായിക്കപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് ഈ നീക്കത്തിലേക്ക് കടന്നത്.

ഇന്ദിര സാഹ്നി കേസിലെ അവ്യക്തതകള്‍

പ്രാരംഭ നിരീക്ഷണത്തില്‍, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 16(4) പ്രകാരം അടയാളപ്പെടുത്തിയിരിക്കുന്ന പൗരന്മാരിലെ പിന്നോക്കവിഭാഗങ്ങളിലാണ് പിന്നോക്കവിഭാഗമെന്നും അതീവ പിന്നോക്കവിഭാഗമെന്നും വര്‍ഗ്ഗീകരണത്തിന് സാധ്യതയുണ്ടെങ്കില്‍ തന്നെ അതു നടത്തേണ്ടത്. അതിനുപുറത്ത് സംവരണത്തിന് വേണ്ടി മാത്രമായി ഒരു ഉപവര്‍ഗ്ഗീകരണം സാധ്യമല്ല. അതിനാലാണ് വിധിപ്രസ്താവനയുടെ 92ാം ഖണ്ഡിക ഈ വിഷയത്തെ പരിഗണിക്കുമ്പോള്‍ അവ്യക്തമാകുന്നത്.

കേസിന് ആസ്പദമായ ചോദ്യം ഉള്‍ക്കൊള്ളുന്ന 26ാം ഖണ്ഡിക നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഉപവര്‍ഗ്ഗീകരണം പിന്നോക്കവിഭാഗങ്ങള്‍ എന്ന വിശാലമായ ഒന്നിന്റെ ഉപവര്‍ഗ്ഗീകരണത്തെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നതെന്ന് വ്യക്തമാക്കുന്നു. ഇതിന് പുറമെ ഈ വര്‍ഗ്ഗീകരണത്തില്‍ പിന്നോക്ക വിഭാഗങ്ങളും അതീവ പിന്നോക്കവിഭാഗങ്ങളും തമ്മിലെ അന്തരം നിരന്തരമായി തുടരുന്നുണ്ടോ എന്നു പരിഗണിച്ചാവണമെന്നും 92അ വിശദീകരിക്കുന്നു.

ഇന്ദിര സാഹ്നി കേസിലെ ഈ അവ്യക്തതയെ മുന്‍നിര്‍ത്തിയാണ് പിന്നോക്ക ( ഒബിസി) വിഭാഗങ്ങളുടെ ഉപവര്‍ഗ്ഗീകരണം പ്രത്യാഘാതങ്ങളില്ലെങ്കില്‍ സാധ്യമാണെന്ന് ചിന്നയ്യ കേസില്‍ നിരീക്ഷിക്കപ്പെട്ടത്.

അതുംകൂടാതെയാണ് പട്ടികജാതി വിഭാഗത്തിലെയും ഉപ വര്‍ഗ്ഗീകരണവിഷയത്തിലും ഇന്ദിര സാഹ്നി സൂചിപ്പിക്കപ്പെട്ടത്. ഇതിന് പട്ടികജാതി വിഭാഗത്തിനകത്തെ വ്യത്യസ്ത ജാതികളിലുള്ളവര്‍ നേരിടുന്ന സാമൂഹിക പിന്നോക്ക അവസ്ഥയുടെ തോത് കണക്കിലെടുക്കണമെന്നായിരുന്നു നിരീക്ഷണം. എന്നാല്‍ പല തരത്തിലുള്ള വിവേചനങ്ങളുടെ ഫലമായി പട്ടികജാതി വിഭാഗം ഇപ്പോള്‍ നേരിടുന്ന
പിന്നോക്കാവസ്ഥയ്ക്ക് കാരണമെന്നിരിക്കെ ഇത്തരമൊരു ഉപവര്‍ഗ്ഗീകരണത്തിന് സാധുതയില്ല. ഇത് എസ് സി വിഭാഗത്തിന്റെ ഏകജാതീയതയെക്കുറിച്ചുള്ള കൂടുതല്‍ ചര്‍ച്ചകളിലേക്കാണ് നയിക്കുന്നു.

You don't look Dalit' & other things 'upper castes' must stop telling Dalits

പട്ടികജാതി വിഭാഗം ഒരു ഏകജാതീയ വിഭാഗമാണോ?

ചിന്നയ്യ കേസില്‍ അഞ്ചംഗം ബെഞ്ച് മുന്നോട്ടുവെച്ച നിരീക്ഷണങ്ങള്‍ പട്ടികജാതി വിഭാഗത്തിന്റെ ഏകജാതീയ സ്വഭാവത്തെ താത്വിക അടിസ്ഥാനത്തില്‍ വിശദീകരിക്കുകയും അവര്‍ക്കിടയിലെ ഉപവര്‍ഗ്ഗീകരണം സമത്വം വാഗ്ദാനം ചെയ്യുന്ന ആര്‍ട്ടിക്കിള്‍ 14 ന്റെ ലംഘനമാകുമെന്ന് വ്യക്തമാക്കുകയും ചെയ്തു. പട്ടികജാതി വിഭാഗത്തിന്റെ ഏകജാതീയ സ്വഭാവത്തെ സൂചിപ്പിക്കുന്ന ചില പ്രായോഗിക ഘടകങ്ങളുണ്ട്.

ചരിത്രപരമായി, പട്ടികജാതി വിഭാഗത്തിന്റെ ഏജാതീയത അല്ലെങ്കില്‍ ഏകത്വത്തെ നിര്‍ണയിക്കുന്നത് സ്വയം പ്രഖ്യാപിത ഉന്നതജാതീയരില്‍ നിന്നവര്‍ പൊതുവായി നേരിട്ട അടിച്ചമര്‍ത്തലുകളുടെയും പീഢനങ്ങളുടെയും അനുഭവത്തിലും അതുവഴി ഇരുട്ടിലായ അവരുടെ സാമൂഹിക സാമ്പത്തിക അവസ്ഥകളുടെ അടിസ്ഥാനത്തിലുമാണ്. പിന്നെ ഏതെങ്കിലും തരത്തില്‍ ഈ ഏകത്വത്തെ അവഗണിക്കാനാവുമെങ്കില്‍ അത് വിഭാഗത്തിനകത്തെ പല ജാതികള്‍ നേരിട്ട ദൂരനുഭവങ്ങളുടെ മാത്രം അടിസ്ഥാനത്തിലായിരിക്കരുത്, പകരം അവരില്‍ ചിലര്‍ക്കുനേരെ ഇക്കാലയളവുകൊണ്ട് മാറിയ മുന്നോക്കവിഭാഗക്കാരുടെ സമീപനത്തെ കൂടി പരിഗണിച്ചായിരിക്കണം.

സംവരണവിഷയത്തിലെ ഏകജാതീയതയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ നിയമനിര്‍മ്മാണസഭകളിലെ ചര്‍ച്ചകള്‍ പരിഗണിക്കേണ്ടത് ആവശ്യമാണ്. ഇന്റര്‍വ്യൂ ബോര്‍ഡിന്റെ തലപ്പത്തിരിക്കുന്ന മുന്നോക്കവിഭാഗക്കാരാല്‍ വര്‍ഗ്ഗപക്ഷാപാതത്തിന് വിധേയമായി തെരഞ്ഞെടുക്കപ്പെടാതെ പോകുന്ന അടിച്ചമര്‍ത്തപ്പെട്ട ജനങ്ങള്‍ക്കുവേണ്ടിയാണ് സംവരണം നിലനില്‍ക്കുന്നത്.

ഹരിജന്‍ അംഗങ്ങളായ ആര്‍എം നലവാഡെയുടെടെയും കെ ജെ ഖാന്‍ഡേക്കറുടെയും സഭയിലെ പ്രസ്താവനകള്‍ ഇതിന് തെളിവുനല്‍കുന്നു. സംവരണം സംബന്ധിച്ച വ്യവസ്ഥകള്‍ ഇല്ലാതാക്കാനോ 10 വര്‍ഷത്തെക്കായി നിയന്ത്രിക്കാനോ ഉള്ള നിര്‍ദ്ദേശങ്ങള്‍ സഭയ്ക്ക് മുന്നില്‍ നിരാകരിക്കപ്പെട്ടതിന്റെ പിന്നിലെ കാരണവും അതുതന്നെയായിരുന്നു. സംവരണം കേവലം ദാരിദ്ര നിര്‍മ്മാര്‍ജനത്തിനുള്ള പദ്ധതിയല്ലെന്നുമാണ് ഇത് ഉറപ്പിക്കുന്നത്.

ഇന്നും പട്ടികജാതി വിഭാഗം ഒന്നാകെ തന്നെ സര്‍ക്കാര്‍ ജോലികളില്‍ തുടങ്ങി ജീവിതത്തിന്റെ എല്ലാ തലങ്ങളിലും വിവേചനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നു എന്നതുകൊണ്ടാണ് ഈ ചര്‍ച്ചകള്‍ പ്രസക്തമായി തുടരുന്നത്. അതിനാല്‍ ഇപ്പോഴത്തെ അതേ പൂര്‍ണാവസ്ഥയില്‍ തന്നെ സംവരണം തുടരേണ്ടതുണ്ട്.

Caste' to a corner- The New Indian Express

സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ നേരിടുന്ന വിവേചനം

സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ അവര്‍ നേരിട്ടുവരുന്ന വിവേചനത്തിന്റെ ഏറ്റവും നല്ല ഉദാഹരണം പട്ടികജാതി വിഭാഗത്തില്‍പ്പെടിന്നവര്‍ അത്തരം ഉദ്യോഗങ്ങളുടെ തലപ്പത്തെ സ്ഥാനങ്ങളിലേക്ക് നിയമപ്പെടുന്നില്ല എന്നുള്ളതാണ്. മിക്കവാറും നിയമനത്തിന് പേര് നിര്‍ദ്ദേശിക്കപ്പെടേണ്ട സ്ഥാനങ്ങളിലാണ് അവര്‍ക്ക് ഈ അവസരനിഷേധം നേരിടേണ്ടി വരിക.

ഉദാഹരണത്തിന് ഹൈക്കോടതി- സുപ്രിം കോടതി ജഡ്ജിമാര്‍ ഉന്നതതല ഉദ്യോഗസ്ഥര്‍, കാബിനറ്റ് മന്ത്രിസ്ഥാനങ്ങള്‍ , ഡയറക്ടര്‍മാര്‍, ചാന്‍സലര്‍മാര്‍, പ്രൊഫസര്‍മാര്‍. ചെയര്‍പേഴ്സണര്‍മാര്‍, അറ്റോര്‍ണി ജനറല്‍മാര്‍, സോളിസിറ്റര്‍ ജനറല്‍മാര്‍ എന്നീ സ്ഥാനങ്ങള്‍ അവയില്‍ ചിലതാണെന്ന് പറയാം.

എല്ലാ അര്‍ഹതയുമുണ്ടെങ്കില്‍ തന്നെ ഒരു വ്യക്തിക്ക് ഇത്തരം സ്ഥാനങ്ങളിലേക്ക് സ്വയം അപേക്ഷിക്കാനാകില്ല. സംവരണമില്ലാത്ത അത്തരം പോസ്റ്റുകളിലേക്ക് പേര് നിര്‍ദ്ദേശിക്കാനുള്ള അവകാശം കൈയില്‍വെച്ചിരിക്കുന്നവര്‍ക്ക് ജാതി വിദ്വേഷത്തെ പരിപോഷിക്കാനുള്ള അവസരം വര്‍ദ്ധിപ്പിക്കുന്നതാണ് ഇത്. കാരണം പേര് നിര്‍ദ്ദേശിക്കാനുള്ള അവകാശം കൈവെച്ചിരിക്കുന്നവരുടെ കൂട്ടത്തിലെ പട്ടികജാതി വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ പ്രാധിനിധ്യം വളരെക്കുറവാണ്. അത്തരം സാഹചര്യങ്ങളില്‍ ജാതി ചിലരുടെ അര്‍ഹതയാകുമ്പോള്‍ അത് മറ്റുചിലരുടെ അനര്‍ഹതയാകുന്നു.

ഇതിന്റെയെല്ലാം അനന്തരഫലമായി സംവരണത്തിന്റെ ആനുകൂല്യവും പട്ടികജാതി വിഭാഗങ്ങളുടെ പ്രാധിനിധ്യവും കേവലം താഴെതട്ടിലെയോ മധ്യനിരയിലെയോ സര്‍ക്കാര്‍ ജോലികളിലേക്ക് മാത്രമായി നിയന്ത്രിക്കപ്പെടുന്നു. സാമൂഹിക സാമ്പത്തിക തലങ്ങളില്‍ മാറ്റത്തിന് സാധ്യതയുണ്ടാക്കാന്‍ ശേഷിയുള്ള ഉന്നത സ്ഥാനങ്ങളിന്നും മുന്നോക്ക വിഭാഗങ്ങളുടെ കുത്തകാവകാശമായി തുടരുന്നു.

ഇവിടെ ശ്രദ്ധിക്കേണ്ട വിഷയമെന്തെന്നാല്‍ ഇത്തരം ഉന്നത സ്ഥാനങ്ങളില്‍ നിന്നുള്ള മാറ്റിനിര്‍ത്തല്‍ പട്ടികജാതി വിഭാഗത്തിന്റെ മാറ്റിനിര്‍ത്തല്‍ പിന്നോക്കവിഭാഗത്തിലെ ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രമായല്ല, എല്ലാ വിഭാഗങ്ങളേയും ആകമാനമായാണ് ബാധിക്കുന്നത്. പട്ടികജാതി എന്ന വിശാലമായ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത് തന്നെ അവിടെ അനര്‍ഹതയ്ക്കും ഒഴിവാക്കലിനുമുള്ള യോഗ്യതയാകും. അങ്ങനെ പരിഗണിക്കുമ്പോള്‍ വിവേചനത്തിന്റെ വിതരണം 'ഉചിതമായ' നിലയിലാണ്.

സര്‍ക്കാര്‍ ജോലികളുടെ ഉന്നതസ്ഥാനങ്ങളിലേക്കുള്ള പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള പ്രാതിനിധ്യം കുറയുന്നത് അന്താരാഷ്ട്ര വേദികളുടെയും ശ്രദ്ധയില്‍പ്പെടുന്നുണ്ട്. ഉദാഹരണത്തിന് ഇന്ത്യ അംഗമായ വര്‍ഗ വിവേചനത്തിനെ ഇല്ലാതാക്കാനുള്ള യുഎന്‍ അന്താരാഷ്ട്ര കമ്മിറ്റിയുടെ 2007ലെ നിരീക്ഷണമനുസരിച്ച് എല്ലാ പൊതുമേഖലാ സേവനസ്ഥാനങ്ങളിലും സംവരണം ഏര്‍പ്പെടുത്തണമെന്നും അത് ഏറ്റവും മേല്‍തട്ടുവരെ, ജുഡീഷ്യറി വരെ നീളുന്നതായിരിക്കണമെന്നും നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു.

പിന്നോക്കവിഭാഗങ്ങള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങള്‍

എന്‍സിആര്‍ബി റിപ്പോര്‍ട്ടുകളനുസരിച്ച് പട്ടികജാതി വിഭാഗക്കാര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ നിരക്ക് വര്‍ദ്ധിച്ചുവരികയാണ് ( ഇതില്‍ റിപ്പോര്‍ട്ടുചെയ്യപ്പെടാത്ത കേസുകള്‍ ഉള്‍പ്പെടുന്നില്ല). എസ് സി- എസ് ടി വിഭാഗങ്ങള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ 1989ല്‍ പാര്‍ലമെന്റ് നിയമനിര്‍മ്മാണം നടത്തിയതും 2016ലും 2018ലും ഇടയിലുള്ള അഞ്ച് വര്‍ഷത്തിനിടെ ഇത് ശക്തമാക്കാന്‍ ഭേദഗതികള്‍ അവതരിപ്പിക്കപ്പെട്ടതും ഈ പശ്ചാത്തലത്തിലായിരുന്നു.

ഇതില്‍ ജാതിയുടെ പേരിലെ പീഢനങ്ങളും അവഹേളനങ്ങളും നിരക്ഷരരും ദരിദ്രരുമായവരില്‍ മാത്രമല്ല ഒതുങ്ങി നില്‍ക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍ എന്നിവരടങ്ങുന്ന നഗര ജനസംഖ്യയിലുള്‍പ്പെടുന്ന പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളപ്പെടുന്നവര്‍ പലതരത്തിലുള്ള ആക്രമണങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. ഈ കുറ്റകൃത്യങ്ങള്‍ പിന്നോക്കവിഭാഗത്തിലെ ഏത് ഉപവിഭാഗത്തിലാണവര്‍ ഉള്‍പ്പെടുന്നതെന്ന് നോക്കിയല്ല സംഭവിക്കുന്നത്.

ഇത് ജാതി വിവേചനമോ, കുറ്റകൃത്യങ്ങളോ പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ളിലെ ഏതെങ്കിലും ഉപജാതി വിഭാഗത്തെില്‍പ്പെടുന്നവരെ അടിസ്ഥാനപ്പെടുത്തിയല്ലെന്നതിന് തെളിവാകുന്നു. അതിനാല്‍ പട്ടികജാതി വിഭാഗം ഒരു ഏകജാതീയ വിഭാഗമാണ്. അതുകൊണ്ട് തന്നെ അവര്‍ക്കിടയില്‍ സംവരണത്തിന് ഉപവര്‍ഗ്ഗീകരണം നടത്തുന്നത് തികച്ചും ഭരണഘടനാവിരുദ്ധവും ഭരണഘടന ഉപജ്ഞാതാക്കളുടെ ലക്ഷ്യത്തിന് വിപരീതവുമായിരിക്കും

SC observes sub-classification of SC/ST not unconstitutional | by Mahendra  Pratap Singh | Medium

ഇത് വിവേചനത്തിന്റെ ഊക്കന്‍ യാഥാര്‍ഥ്യങ്ങളില്‍ നിന്ന് പുറംതിരിഞ്ഞ് നില്‍ക്കുന്നതാണ്. വാസ്തവത്തില്‍ ഒരട്ടിമറി ശ്രമം എന്നുതന്നെ പറയണം. അത്തരത്തില്‍ പട്ടികജാതി വിഭാഗത്തിന്റെ സംവരണത്തിലേക്ക് 'ക്രീമി ലെയര്‍' ആശയത്തെ പിന്‍വാതില്‍ വഴി എത്തിക്കാനുള്ള ശ്രമമാണ്. അത് പൂര്‍ണമായും ഭരണഘടനാ വിരുദ്ധവും, ഇന്ദ്രോ സാഹ്നി കേസിലെ സുപ്രിം കോടതിയുടെ വിധിയ്ക്ക് കടകവിരുദ്ധവുമാണ്.

തത്വപരമായ നിരീക്ഷണങ്ങളോടൊപ്പം അടിസ്ഥാനപരമായ യാഥാര്‍ഥ്യങ്ങളും പരിഗണിക്കുമ്പോള്‍ ഉപവര്‍ഗ്ഗീകരണമെന്ന ആശയത്തെ നിരാകരിച്ച് ആര്‍ട്ടിക്കിള്‍ 341 ല്‍ നിയമഭേദഗതി വരുത്താനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണം. ഇതിനകം തന്നെ പതിനാല് സംസ്ഥാനങ്ങള്‍ ഈ നീക്കത്തെ എതിര്‍ത്ത് രംഗത്തുവന്നപ്പോള്‍ 7 സംസ്ഥാനങ്ങള്‍ അനുകൂലിക്കുകയും ബാക്കിയുള്ളവര്‍ പ്രതികരിക്കാതിരിക്കുകയുമാണ്. ഇതെല്ലാം മുന്‍നിര്‍ത്തി പരിശോധിക്കുമ്പോള്‍ ആര്‍ട്ടിക്കിള്‍ 342A യില്‍ എസ് സി വിഭാഗത്തെ ഉപവിഭാഗങ്ങളായി തിരിക്കുന്നതുപോലും ന്യായീകരിക്കാവുന്നതല്ല.

അരിച്ചിറങ്ങേണ്ട ആനുകൂല്യങ്ങള്‍

ജസ്റ്റിസ് മിശ്ര ഉയര്‍ത്തിയ വളരെ മൂല്യമുള്ള ചോദ്യം എങ്ങനെയാണ് ആനുകൂല്യങ്ങളെ അരിച്ചിറക്കുക എന്നതാണ്. മാസങ്ങള്‍ക്ക് മുമ്പ് ചെബ്രോളു ലീല പ്രസാദ് കേസില്‍
അദ്ദേഹം തന്നെയിതിന് മുന്‍പ് മറുപടി നല്‍കിയിട്ടുണ്ട് .

അറിയുവാനുള്ള അവകാശം നല്‍കുന്ന സംവിധാനങ്ങള്‍ ഗ്രാമീണ തലമുതല്‍ തന്നെ ശക്തിപ്പെടുത്തേണ്ടതുണ്ട്. വികസനത്തിനെന്ന പേരില്‍ മാറ്റിവെക്കപ്പെട്ട പണം എങ്ങനെ വിനിയോഗിക്കപ്പെട്ടുവെന്ന് അവര്‍ അറിയേണ്ടതുണ്ട്. അഴിമതി ഒഴിവാക്കാന്‍ ഭരണതലത്തിലെ ഈ സുതാര്യത സുപ്രധാനമാണ്. അവരെ അതിന് പ്രചോദിപ്പിക്കേണ്ടതുണ്ട്. അവര്‍ക്കുവേണ്ടി അനുവദിച്ചിട്ടുള്ളത് എങ്ങനെ ചിലവാക്കപ്പെടുന്നു എന്നവര്‍ അറിയണം. അതിന് ഈ വ്യവസ്ഥ മെച്ചപ്പെടണം. അത് ഉപകാര പ്രദമായ മുന്നേറ്റങ്ങളോടെ നടപ്പിലാക്കപ്പെടണം.

Sub-classification of Scheduled Castes and Scheduled Tribes Current Affairs  Insight

അതില്‍ തന്നെ പട്ടികജാതി വിഭാഗത്തെ ഉദ്ധരിച്ച് അദ്ദേഹം എഴുതി

അവരിലേക്കിതുവരെ വികസനത്തിന്റെ ഗുണങ്ങള്‍ എത്തിയിട്ടില്ല. രാജ്യത്തിന്റെ പലപലകോണുകളില്‍ അവര്‍ ഒറ്റപ്പെട്ടു ജീവിക്കുന്നു. പട്ടികജാതി വിഭാഗങ്ങളെ സാമൂഹികമായും സാമ്പത്തികമായും ഉയര്‍ത്തിക്കൊണ്ടുവരുന്നതും വിദ്യാഭ്യാസവും അവരെ തുല്യരാക്കുന്നതില്‍ സുപ്രധാനമാണ്.

സമാനമായ വാക്കുകളില്‍ ഇവി ചിന്നയ്യ കേസിലെ ബെഞ്ചും നിരീക്ഷണം നടത്തി:

സംവരണത്തിന്റെ ഗുണങ്ങള്‍ എല്ലാവരിലേക്കും തുല്യമായി എത്തുന്നില്ലെങ്കില്‍ അവര്‍ക്ക് ആവശ്യമായ സ്‌കോളര്‍ഷിപ്പുകളും ഹോസ്റ്റല്‍ സൗകര്യങ്ങള്‍, പ്രത്യേക പരിശീലനങ്ങള്‍ എന്നിവ അടങ്ങുന്ന പ്രത്യേക പരിഗണന കൊടുത്ത് അവരെ മറ്റുള്ളവരുമായി മത്സരിക്കാന്‍ പര്യാപ്തരാക്കണം. അങ്ങനെയാണ് അവര്‍ക്ക് മറ്റ് എസ്ടി വിഭാഗങ്ങളുടെ അത്രയും തന്നെ അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത്.

ദി വയറില്‍ കൈലാഷ് ജീന്‍ഗര്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. വിവര്‍ത്തനം: അനുപമ ശ്രീദേവി

Next Story

Popular Stories