Top

‘ബയോ ബബിള്‍ ഒരാഡംബര ജയിലാണ്’; കൊവിഡ് കാലത്ത് ജീവിക്കാനും സമ്പാദിക്കാനും കഴിയുന്നതുതന്നെ ആശ്വാസമെന്ന് റബാഡ

കൊവിഡ് പശ്ചാത്തലത്തില്‍ ബയോ ബബിളിനുള്ളില്‍ ജീവിക്കുന്നത് ഒരാഡംബര ജയിലില്‍ കഴിയുന്നതിന് സമാനമാണെന്ന് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ റബാഡ

23 Nov 2020 10:33 PM GMT

‘ബയോ ബബിള്‍ ഒരാഡംബര ജയിലാണ്’; കൊവിഡ് കാലത്ത് ജീവിക്കാനും സമ്പാദിക്കാനും കഴിയുന്നതുതന്നെ ആശ്വാസമെന്ന് റബാഡ
X

കൊവിഡ് പശ്ചാത്തലത്തില്‍ ബയോ ബബിളിനുള്ളില്‍ ജീവിക്കുന്നത് ഒരാഡംബര ജയിലില്‍ കഴിയുന്നതിന് സമാനമാണെന്ന് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ റബാഡ. ബയോ ബബിള്‍ ഒരു ജയിലുപോലെയാണ്, ഒരു ആഡംബര ജയിലാണത്. അതില്‍ പരാതി പറയാനാകില്ല. കൊവിഡ് കാരണം ജീവിതം വഴിമുട്ടി നില്‍ക്കുന്ന അനേകം മനുഷ്യര്‍ക്കിടയില്‍ ഇങ്ങനെ ജീവിക്കാനാകുന്നതും സമ്പാദിക്കാനാകുന്നതും തന്നെ ആശ്വാസകരമാണെന്ന് റബാഡ പറഞ്ഞു.

നിലവില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് വേണ്ടി ദക്ഷിണാഫ്രിക്കന്‍ ടീമിനൊപ്പം ബയോ ബബിളില്‍ കഴിയുകയാണ് റബാഡ. രണ്ടം തവണയാണ് താരം ബയോ ബബിളില്‍ കഴിയേണ്ടി വരുന്നത്. മുന്‍പ് ഐപിഎലില്‍ ഡല്‍ഹി കാപിറ്റല്‍സിന് വേണ്ടി കളിക്കുമ്പോഴും താരം ബയോ ബബിളില്‍ ആയിരുന്നു.

അതേസമയം, പരമ്പരയ്ക്കായി ഇംഗ്ലണ്ടിലെത്തിയിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഇതിനകം തന്നെ രണ്ട് കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങളോടെയാണ് ടീം പരിശീലനവുമായി മുന്നോട്ടുപോകുന്നത്.

Next Story

Popular Stories