കടുത്തുരുത്തിയില്‍ തെരഞ്ഞെടുപ്പിന് മുമ്പേ ജോസ് കെ മാണി വിഭാഗത്തിന് മറ്റൊരു തെരഞ്ഞെടുപ്പ് വിജയം; യുഡിഎഫിന് അധികാരം നഷ്ടപ്പെട്ടു
കടുത്തുരുത്തി: തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പേ നടന്ന മറ്റൊരു തെരഞ്ഞെടുപ്പില്‍ വിജയിച്ച ആത്മവിശ്വാസത്തിലാണ് ജോസ് കെ മാണി വിഭാഗം. കടുത്തുരുത്തി സഹകരണ ആശുപത്രിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ജോസ് കെ മാണി വിഭാഗം നേതൃത്വം നല്കിയ പാനല്‍ വിജയിച്ചത്. യുഡിഎഫ് നേതൃത്വത്തിലാണ് ആശുപത്രി ഭരണം നടന്നിരുന്നത്. യുഡിഎഫ് വിട്ടതോടെ ജോസ് കെ മാണി വിഭാഗം ഒറ്റക്ക് മത്സരിക്കുകയായിരുന്നു. യുഡിഎഫില്‍ കോണ്‍ഗ്രസും ജോസഫ് വിഭാഗവും മത്സരിക്കാന്‍ നേരത്തെ തീരുമാനിച്ചു. എന്നാല്‍ അവസാനം തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുകയായിരുന്നു. 13അംഗ ഭരണസമിതിയില്‍ നിലവിലെ പ്രസിഡന്റ് ഇമ്മാനുവല്‍ […]

കടുത്തുരുത്തി: തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പേ നടന്ന മറ്റൊരു തെരഞ്ഞെടുപ്പില്‍ വിജയിച്ച ആത്മവിശ്വാസത്തിലാണ് ജോസ് കെ മാണി വിഭാഗം. കടുത്തുരുത്തി സഹകരണ ആശുപത്രിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ജോസ് കെ മാണി വിഭാഗം നേതൃത്വം നല്കിയ പാനല്‍ വിജയിച്ചത്.
യുഡിഎഫ് നേതൃത്വത്തിലാണ് ആശുപത്രി ഭരണം നടന്നിരുന്നത്. യുഡിഎഫ് വിട്ടതോടെ ജോസ് കെ മാണി വിഭാഗം ഒറ്റക്ക് മത്സരിക്കുകയായിരുന്നു.
യുഡിഎഫില്‍ കോണ്‍ഗ്രസും ജോസഫ് വിഭാഗവും മത്സരിക്കാന്‍ നേരത്തെ തീരുമാനിച്ചു. എന്നാല്‍ അവസാനം തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുകയായിരുന്നു.
13അംഗ ഭരണസമിതിയില്‍ നിലവിലെ പ്രസിഡന്റ് ഇമ്മാനുവല്‍ തോമസ് ഇടത്തുപറമ്പിലിന്റെ നേതൃത്വത്തില്‍ കുഞ്ഞുമോന് കണിവേലില്‍, ബോസ് അഗസ്റ്റിന്, സ്റ്റീഫന്‍ പനങ്കലാ, നിജോമോന് ജോണി ചെറുപള്ളിയില്‍, എന്‍.പത്മനാഭപിള്ള, ബിനോയി ജോണ്‍ ഓലേടത്ത്, എ.എം. മാത്യു അരീക്കതുണ്ടത്തില്‍, യൂജിന്‍ ജോസഫ് കൂവള്ളൂര്‍, വനിതാ വിഭാഗത്തില്‍ സൈനമ്മ ഷാജു, ട്രീസാ മേരി ആന്റണി, ഡിബിള്‍ ജോര്‍ജ്, ഓമന വാവ എന്നിവരാണ് വിജയിച്ചത്.