Top

എകെ ശശീന്ദ്രനെ കോണ്‍ഗ്രസ് എസിലേക്ക് സ്വാഗതം ചെയ്ത് കടന്നപ്പള്ളി രാമചന്ദ്രന്‍; ‘മുഖവുരയില്ലാതെ കടന്നുവരാം’

തിരുവനന്തപുരം: എകെ ശശീന്ദ്രന്‍ വിഭാഗത്തെ കേരള കോണ്‍ഗ്രസ് എസിലേക്ക് സ്വാഗതം ചെയ്ത് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. ശശീന്ദ്രന്‍ കോണ്‍ഗ്രസ് എസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ വരുന്നതിനിടെയാണ് കടന്നപ്പള്ളിയുടെ ക്ഷണം. എകെ ശശീന്ദ്രന്‍ പഴയ സഹപ്രവര്‍ത്തകനാണ്. മുഖവുരയില്ലാതെ പാര്‍ട്ടിയിലേക്ക് കടന്നുവരാം. എകെ ശശീന്ദ്രന്‍ വരുന്നത് കോണ്‍ഗ്രസ് എസിന് കരുത്താകുമെന്നും കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസ് എസില്‍ ചേരുമെന്നുളളത് ഭാവനാ സൃഷ്ടി മാത്രമെന്ന് എകെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു. എന്‍സിപിയെ കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണ്. എന്‍സിപി 40 […]

3 Jan 2021 1:22 AM GMT

എകെ ശശീന്ദ്രനെ കോണ്‍ഗ്രസ് എസിലേക്ക് സ്വാഗതം ചെയ്ത് കടന്നപ്പള്ളി രാമചന്ദ്രന്‍; ‘മുഖവുരയില്ലാതെ കടന്നുവരാം’
X

തിരുവനന്തപുരം: എകെ ശശീന്ദ്രന്‍ വിഭാഗത്തെ കേരള കോണ്‍ഗ്രസ് എസിലേക്ക് സ്വാഗതം ചെയ്ത് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. ശശീന്ദ്രന്‍ കോണ്‍ഗ്രസ് എസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ വരുന്നതിനിടെയാണ് കടന്നപ്പള്ളിയുടെ ക്ഷണം.

എകെ ശശീന്ദ്രന്‍ പഴയ സഹപ്രവര്‍ത്തകനാണ്. മുഖവുരയില്ലാതെ പാര്‍ട്ടിയിലേക്ക് കടന്നുവരാം. എകെ ശശീന്ദ്രന്‍ വരുന്നത് കോണ്‍ഗ്രസ് എസിന് കരുത്താകുമെന്നും കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

കോണ്‍ഗ്രസ് എസില്‍ ചേരുമെന്നുളളത് ഭാവനാ സൃഷ്ടി മാത്രമെന്ന് എകെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു. എന്‍സിപിയെ കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണ്. എന്‍സിപി 40 വര്‍ഷമായി ഇടത് മുന്നണിയ്‌ക്കൊപ്പം നില്‍ക്കുന്ന പാര്‍ട്ടിയാണെന്നും ശശീന്ദ്രന്‍ പറഞ്ഞു.

എന്‍സിപി 40 വര്‍ഷമായി ഇടത് മുന്നണിയ്‌ക്കൊപ്പം നില്‍ക്കുന്ന പാര്‍ട്ടിയാണ്. മുന്നണി വിടേണ്ട സാഹചര്യം പാര്‍ട്ടിക്ക് ഉണ്ടായിട്ടില്ല. കഴിഞ്ഞ തവണ മത്സരിച്ച എല്ലാ സീറ്റിലും എന്‍സിപി തന്നെ മത്സരിക്കും. അതില്‍ സംശയമില്ല. മുന്നണിമാറ്റം ചര്‍ച്ച ചെയ്യാനുള്ള രാഷ്ട്രീയ സാഹചര്യം ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഉയര്‍ന്ന് കൊണ്ടിരിക്കുന്ന പ്രചാരണങ്ങള്‍ അണികളെ ആശയക്കുഴപ്പത്തിലാക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story