Top

‘എതിര്‍സ്വരങ്ങളെ ഭയപ്പെടുത്തി അമര്‍ച്ച ചെയ്യുന്നതാണ് ഫാസിസ്റ്റ് രീതി’; പൃഥ്വിരാജിന് പിന്തുണയറിയിച്ച് കടകംപള്ളി സുരേന്ദ്രന്‍

ലക്ഷദ്വീപ് വിഷയത്തില്‍ ദ്വീപുകാര്‍ക്ക് പിന്തുണയറിയിച്ചതിന്റെ പേരില്‍ നടന്‍ പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ നടത്തുന്ന വിമര്‍ശനങ്ങളെ അപലപിച്ച് മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എതിര്‍സ്വരങ്ങളെ അമര്‍ച്ച ചെയ്യുന്ന രീതിയാണ് ഫാസിസ്റ്റുകള്‍ സ്വീകരിച്ച് പോന്നിട്ടുള്ളതെന്നും പൃഥ്വിരാജിന് ഐക്യദാര്‍ഢ്യം അറിയിക്കുന്നതായും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. എതിര്‍സ്വരങ്ങളെ ഭീഷണിയിലൂടെയും അക്രമണങ്ങളിലൂടെയും ഭയപ്പെടുത്തി അമര്‍ച്ച് ചെയ്യുന്ന രീതിയാണ് ഫാസിസ്റ്റുകള്‍ എല്ലാകാലവും സ്വീകരിച്ച് പോയിട്ടുള്ളത്. എന്നാല്‍ ചരിത്രത്തില്‍ ഒരിക്കലും അവര്‍ വിജയിച്ചിട്ടില്ല. ലക്ഷദ്വീപ് ജനതക്ക് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരില്‍ പൃഥ്വിരാജ് നേരിടുന്ന സംഘപരിവാര്‍ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. പ്രിയ […]

27 May 2021 7:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘എതിര്‍സ്വരങ്ങളെ ഭയപ്പെടുത്തി അമര്‍ച്ച  ചെയ്യുന്നതാണ് ഫാസിസ്റ്റ് രീതി’; പൃഥ്വിരാജിന് പിന്തുണയറിയിച്ച് കടകംപള്ളി സുരേന്ദ്രന്‍
X

ലക്ഷദ്വീപ് വിഷയത്തില്‍ ദ്വീപുകാര്‍ക്ക് പിന്തുണയറിയിച്ചതിന്റെ പേരില്‍ നടന്‍ പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ നടത്തുന്ന വിമര്‍ശനങ്ങളെ അപലപിച്ച് മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എതിര്‍സ്വരങ്ങളെ അമര്‍ച്ച ചെയ്യുന്ന രീതിയാണ് ഫാസിസ്റ്റുകള്‍ സ്വീകരിച്ച് പോന്നിട്ടുള്ളതെന്നും പൃഥ്വിരാജിന് ഐക്യദാര്‍ഢ്യം അറിയിക്കുന്നതായും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

എതിര്‍സ്വരങ്ങളെ ഭീഷണിയിലൂടെയും അക്രമണങ്ങളിലൂടെയും ഭയപ്പെടുത്തി അമര്‍ച്ച് ചെയ്യുന്ന രീതിയാണ് ഫാസിസ്റ്റുകള്‍ എല്ലാകാലവും സ്വീകരിച്ച് പോയിട്ടുള്ളത്. എന്നാല്‍ ചരിത്രത്തില്‍ ഒരിക്കലും അവര്‍ വിജയിച്ചിട്ടില്ല. ലക്ഷദ്വീപ് ജനതക്ക് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരില്‍ പൃഥ്വിരാജ് നേരിടുന്ന സംഘപരിവാര്‍ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. പ്രിയ പ്രിഥ്വിക്ക് പിന്തുണ.

കടകംപള്ളി സുരേന്ദ്രന്‍

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ അവിടെ നടത്തുന്ന ജനവിരുദ്ധ നടപടികളുടെ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ദ്വീപുകാര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച പൃഥ്വിരാജിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് സംഘപരിവാര്‍ ശക്തികള്‍ ഉയര്‍ത്തിയത്. പൃഥ്വിരാജിനെയും കുടുംബത്തെയും ആക്ഷേപിച്ച് ജനം ടിവി ലേഖനവുമെഴുതിയിരുന്നു.’സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണം എന്നാണ് ജനം ടിവി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ പരാമര്‍ശം. ‘പൃഥ്വിരാജിന്റെ കണ്ണീര്‍ വീണ്ടും ജിഹാദികള്‍ക്കു വേണ്ടി’ എന്ന തലക്കെട്ടില്‍ ജികെ സുരേഷ് ബാബുവാണ് ലേഖനം എഴുതിയിരിക്കുന്നത്. രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം പൃഥ്വിരാജ് കുരച്ചു ചാടുമ്പോള്‍ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ അത് പിതൃസ്മരണയായിപ്പോകുമെന്നും ലേഖനത്തില്‍ പറഞ്ഞു. മാത്രമല്ല, ബിജെപി നേതാക്കളായ ബി ഗോപാലകൃഷ്ണന്‍, എ പി അബ്ദുള്ളക്കുട്ടിയെന്നിവരും പൃഥ്വിരാജിനെതിരെ പരസ്യ പ്രതികരണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

ALSO READ: പ്രഫുല്‍ പട്ടേലിന്റെ ഗസ്റ്റ് ഹൗസിന് മുന്നില്‍ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുസ്ലിം പള്ളി പൊളിച്ചു മാറ്റാന്‍ ഉത്തരവ്

Next Story

Popular Stories