‘രവീന്ദ്രന് സത്യസന്ധന്, വിശ്വസ്തന്’; ആശുപത്രി ചികിത്സ തെറ്റായി വ്യഖ്യാനിക്കുന്നെന്ന് മന്ത്രി കടകംപള്ളി
മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് അസുഖ ബാധിതനായതിനാലാണ് ആശുപത്രിയില്‍ പ്രവേശിച്ചതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. അതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ട കാര്യമില്ലെന്നും കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. സ്വര്‍ണകടത്ത് കേസില്‍ ചോദ്യം ചെയ്യലിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് കൈപ്പറ്റിയതിന് പിന്നാലെ സിഎം രവീന്ദ്രനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കടകംപള്ളിയുടെ പ്രതികരണം. രവീന്ദ്രന് വിശ്വസ്തനും സത്യസന്ധനുമായ ഉദ്യോഗസ്ഥനാണ്. ബോധപൂര്‍വമാണ് അദ്ദേഹത്തെ കുടുക്കാന്‍ ശ്രമിക്കുന്നത്.മൂന്നല്ല മുപ്പതു പ്രാവശ്യം നോട്ടീസ് നല്കിയാലും അസുഖമാണെങ്കില്‍ ചികിത്സിച്ചേ പറ്റൂവെന്നും കടകംപള്ളി സുരേന്ദ്രന് […]

മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് അസുഖ ബാധിതനായതിനാലാണ് ആശുപത്രിയില്‍ പ്രവേശിച്ചതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. അതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ട കാര്യമില്ലെന്നും കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
സ്വര്‍ണകടത്ത് കേസില്‍ ചോദ്യം ചെയ്യലിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് കൈപ്പറ്റിയതിന് പിന്നാലെ സിഎം രവീന്ദ്രനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കടകംപള്ളിയുടെ പ്രതികരണം.
രവീന്ദ്രന് വിശ്വസ്തനും സത്യസന്ധനുമായ ഉദ്യോഗസ്ഥനാണ്. ബോധപൂര്‍വമാണ് അദ്ദേഹത്തെ കുടുക്കാന്‍ ശ്രമിക്കുന്നത്.മൂന്നല്ല മുപ്പതു പ്രാവശ്യം നോട്ടീസ് നല്കിയാലും അസുഖമാണെങ്കില്‍ ചികിത്സിച്ചേ പറ്റൂവെന്നും കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിനെ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എല്ലാവര്ക്കും മനസ്സിലാകുമെന്നും കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
കേസില്‍ ബുധനാഴ്ച്ച ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നില്‍ ഹാജരാകേണ്ടതായിരുന്നു സിഎം രവീന്ദ്രന്. എന്നാല്‍ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ കിടത്തി ചികിത്സക്കായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി ആദ്യ നോട്ടീസ് നല്‍കിയതിന് പിന്നാലെ സിഎം രവീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് കൊവിഡ് നെഗറ്റീവായി ആശുപത്രിയില്‍നിന്നും ഡിസ്ചാര്ജ്ജായതോടെ ഇഡി വീണ്ടും നോട്ടീസുമായി എത്തി. ആ ഘട്ടത്തില്‍ കൊവിഡാനന്തര ചികിത്സക്കായി സിഎം രവീന്ദ്രനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് ശേഷം ഇഡി മൂന്നാമതും നോട്ടീസ് നല്‍കുകയായിരുന്നു.