‘വളര്‍ന്നത് തൊഴിലാളികള്‍ക്കിടയില്‍നിന്ന്, പഠിച്ചത് സ്ത്രീകളെ ബഹുമാനിക്കാന്‍’; ശോഭാസുരേന്ദ്രന്റെ ‘പൂതന’യില്‍ കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ പൂതന പരാമര്‍ശത്തില്‍ പ്രതികരിച്ച് എതിര് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്. താന്‍ തൊഴിലാളി വര്‍ഗ സംസ്കാരത്തില്‍ വളര്‍ന്ന നേതാവാണ്്. സ്ത്രീകളെയും എതിരാളികളെയും ബഹുമാനിക്കാനാണ് പഠിച്ചിട്ടുള്ളത്. ശോഭാ സുരേന്ദ്രനെ ജനം വിലയിരുത്തട്ടെയെന്നും കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. വിശ്വാസികളെ ഇല്ലാതാക്കാന്‍ വന്ന പൂതന അവതാരമാണ് കടകംപള്ളിയെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പരാമര്‍ശം. കഴക്കൂട്ടത്തെ മണ്ഡലം കണ്വെന്ഷനില്വെച്ചായിരുന്നു ശോഭ കടകംപള്ളിയെ കടന്നാക്രമിച്ചത്. ശബരിമല വിഷയവും കടകംപള്ളിയുടെ ഇക്കാര്യത്തിലെ നിലപാടുമാണ് പ്രചാരണത്തില്‍ ശോഭാ സുരേന്ദ്രന്റെ മുഖ്യആയുധം. […]

തിരുവനന്തപുരം: കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ പൂതന പരാമര്‍ശത്തില്‍ പ്രതികരിച്ച് എതിര് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്. താന്‍ തൊഴിലാളി വര്‍ഗ സംസ്കാരത്തില്‍ വളര്‍ന്ന നേതാവാണ്്. സ്ത്രീകളെയും എതിരാളികളെയും ബഹുമാനിക്കാനാണ് പഠിച്ചിട്ടുള്ളത്. ശോഭാ സുരേന്ദ്രനെ ജനം വിലയിരുത്തട്ടെയെന്നും കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
വിശ്വാസികളെ ഇല്ലാതാക്കാന്‍ വന്ന പൂതന അവതാരമാണ് കടകംപള്ളിയെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പരാമര്‍ശം. കഴക്കൂട്ടത്തെ മണ്ഡലം കണ്വെന്ഷനില്വെച്ചായിരുന്നു ശോഭ കടകംപള്ളിയെ കടന്നാക്രമിച്ചത്. ശബരിമല വിഷയവും കടകംപള്ളിയുടെ ഇക്കാര്യത്തിലെ നിലപാടുമാണ് പ്രചാരണത്തില്‍ ശോഭാ സുരേന്ദ്രന്റെ മുഖ്യആയുധം.
പരാമര്‍ശത്തില്‍ തിരുത്തുകളില്ലെന്നും ശോഭ വ്യക്തമാക്കിയിട്ടുണ്ട്. അയ്യപ്പ വിശ്വാസികളെ ദ്രോഹിക്കാന്‍ വന്ന പൂതനയാണ് കടകംപള്ളി സുരേന്ദ്രന്. കഴക്കൂട്ടത്തെ വിശ്വാസികള്‍ കൃഷ്ണന്മാരായി മാറും. കടകംപള്ളിയുടെ ഖേദപ്രകടനം വീണിടത്തു കിടന്നുള്ള ഉരുളലാണെന്നും ശോഭ പറഞ്ഞു.