Top

തിരുവനന്തപുരത്ത് എല്‍ഡിഎഫ് കേവല ഭൂരിപക്ഷം മറികടക്കുമെന്ന് മന്ത്രി കടകംപള്ളി; ‘ബിജെപിക്ക് സീറ്റുകള്‍ കുറയും’

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് കേവല ഭൂരിപക്ഷം മറികടക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നഗരസഭയില്‍ ബിജെപിക്ക് സീറ്റുകള്‍ കുറയും. തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാന രാഷ്ട്രീയം തന്നെയാണ് ചര്‍ച്ചാ വിഷയം. യുഡിഎഫും- ബിജെപിയും സയാമീസ് ഇരട്ടകളാണെന്നും കടകംപള്ളി പറഞ്ഞു. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രചാരണം അവസാന ഘട്ടത്തിലാണ്. കഴിഞ്ഞ 25 വര്‍ഷമായി ഇടതുപക്ഷമാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരിക്കുന്നത്. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ ഇടതുമുന്നണിക്ക് ഭരണം ലഭിക്കുകയായിരുന്നു. സിപിഐഎമ്മിന്റെ മുപ്പത്തിനാലും സിപിഐയുടെ […]

6 Dec 2020 1:05 AM GMT

തിരുവനന്തപുരത്ത് എല്‍ഡിഎഫ് കേവല ഭൂരിപക്ഷം മറികടക്കുമെന്ന് മന്ത്രി കടകംപള്ളി; ‘ബിജെപിക്ക് സീറ്റുകള്‍ കുറയും’
X

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് കേവല ഭൂരിപക്ഷം മറികടക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നഗരസഭയില്‍ ബിജെപിക്ക് സീറ്റുകള്‍ കുറയും. തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാന രാഷ്ട്രീയം തന്നെയാണ് ചര്‍ച്ചാ വിഷയം. യുഡിഎഫും- ബിജെപിയും സയാമീസ് ഇരട്ടകളാണെന്നും കടകംപള്ളി പറഞ്ഞു.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രചാരണം അവസാന ഘട്ടത്തിലാണ്. കഴിഞ്ഞ 25 വര്‍ഷമായി ഇടതുപക്ഷമാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരിക്കുന്നത്. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ ഇടതുമുന്നണിക്ക് ഭരണം ലഭിക്കുകയായിരുന്നു. സിപിഐഎമ്മിന്റെ മുപ്പത്തിനാലും സിപിഐയുടെ ആറും ഉള്‍പ്പെടെ 43 സീറ്റുകളാണ് എല്‍ഡിഎഫിന് ഉള്ളത്. ബിജെപിക്ക് 35 സീറ്റുകളുണ്ട്. കോണ്‍ഗ്രസ് 21, സ്വതന്ത്രന്‍ 1. എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില.

അതേസമയം, ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് കൊട്ടിക്കലാശമില്ലാതെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അവസാനമാവുകയാണ്. എട്ടിന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് ആറോടെ അവസാനിക്കും. കൊവിഡ് പ്രതിസന്ധി ഒഴിയാത്തതിനാലാണ് കൊട്ടിക്കലാശമില്ലാത്തത്. ജാഥ, ആള്‍ക്കൂട്ടമുണ്ടാക്കുന്ന പരിപാടി എന്നിവ ഒഴിവാക്കണം. പ്രചാരണ സമയം അവസാനിച്ചാലുടന്‍ പുറത്തുനിന്ന് പ്രചാരണത്തിനെത്തിയവര്‍ വാര്‍ഡുകള്‍ക്ക് പുറത്തുപോകണം. സ്ഥാനാര്‍ഥിക്കും ഏജന്റിനും വാര്‍ഡില്‍ കഴിയാം. കൊവിഡ് മാനദണ്ഡം പാലിക്കാത്ത സ്ഥാനാര്‍ഥിക്കെതിരെ ജില്ലാ അധികൃതര്‍ നടപടി സ്വീകരിക്കും. പ്രചാരണ വാഹനം കൂടുതല്‍സമയം നിര്‍ത്തിയിട്ട് അനൗണ്‍സ്മെന്റ് നടത്തുന്നത് ഒഴിവാക്കണം. ഇത് പൊലീസ് നിരീക്ഷിക്കണം. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നടപടിയുണ്ടാകും.

Next Story