Top

‘ചെന്നിത്തലയുടെ ഇരട്ടവോട്ട് ആരോപണം നനഞ്ഞ പടക്കമായി’; കള്ളവോട്ട് ഉണ്ടാക്കിയവര്‍ക്കേ കൃത്യമായി എണ്ണം പറയാന്‍ പറ്റൂയെന്ന് മന്ത്രി കടകംപള്ളി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ഇരട്ട് വോട്ട് ആരോപണം നനഞ്ഞ പടക്കം പോലെയായെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ചെന്നിത്തലയ്ക്കും അമ്മയ്ക്കും രണ്ടിടങ്ങളിലായി വോട്ടുണ്ടെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് സിപിഐഎം നേതാവിന്റെ പരിഹാസം. അടിസ്ഥാന രഹിതമായി ആരോപണങ്ങള്‍ ഉന്നയിച്ച പ്രതിപക്ഷ നേതാവ് ജനങ്ങളോട് മാപ്പ് പറയണമെന്ന് കടകം പള്ളി ആവശ്യപ്പെട്ടു. കള്ളവോട്ട് ഉണ്ടാക്കിയവര്‍ക്കെ ഇത്ര കൃത്യമായി എണ്ണം പറയാന്‍ പറ്റൂ. കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വാര്‍ത്താ സമ്മേളനം നടത്തി ധാര്‍മ്മികത പറഞ്ഞ ആളാണ്. ഇവര്‍ ചെയ്ത പ്രവൃത്തിക്ക് […]

27 March 2021 12:57 AM GMT

‘ചെന്നിത്തലയുടെ ഇരട്ടവോട്ട് ആരോപണം നനഞ്ഞ പടക്കമായി’; കള്ളവോട്ട് ഉണ്ടാക്കിയവര്‍ക്കേ കൃത്യമായി എണ്ണം പറയാന്‍ പറ്റൂയെന്ന് മന്ത്രി കടകംപള്ളി
X

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ഇരട്ട് വോട്ട് ആരോപണം നനഞ്ഞ പടക്കം പോലെയായെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ചെന്നിത്തലയ്ക്കും അമ്മയ്ക്കും രണ്ടിടങ്ങളിലായി വോട്ടുണ്ടെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് സിപിഐഎം നേതാവിന്റെ പരിഹാസം. അടിസ്ഥാന രഹിതമായി ആരോപണങ്ങള്‍ ഉന്നയിച്ച പ്രതിപക്ഷ നേതാവ് ജനങ്ങളോട് മാപ്പ് പറയണമെന്ന് കടകം പള്ളി ആവശ്യപ്പെട്ടു.

കള്ളവോട്ട് ഉണ്ടാക്കിയവര്‍ക്കെ ഇത്ര കൃത്യമായി എണ്ണം പറയാന്‍ പറ്റൂ. കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വാര്‍ത്താ സമ്മേളനം നടത്തി ധാര്‍മ്മികത പറഞ്ഞ ആളാണ്. ഇവര്‍ ചെയ്ത പ്രവൃത്തിക്ക് ഇവര്‍ തന്നെ അനുഭവിക്കണം.

കടകംപള്ളി സുരേന്ദ്രന്‍

കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. എസ് എസ് ലാലിന് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ 170-ാം നമ്പര്‍ ബൂത്തില്‍ രണ്ട് വോട്ടുണ്ടെന്ന വാര്‍ത്ത സിപിഐഎം ആയുധമാക്കിയിരുന്നു. ഇരട്ട് വോട്ട് സര്‍ക്കാര്‍ സംവിധാനത്തിന്റേയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടേയും പരാജയം കൊണ്ടാണെന്നാണ് എസ് എസ് ലാലിന്റെ വിശദീകരണം.

ചെന്നിത്തലയുടെ അമ്മ ദേവികയമ്മയ്ക്ക് പഞ്ചായത്തിലും ഹരിപ്പാട് നഗരസഭയിലുമായി രണ്ട് വോട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ചെന്നിത്തലയില്‍ നിന്നും ഹരിപ്പാടിലേക്ക് മാറിയപ്പോള്‍ എല്ലാവരുടേയും വോട്ട് മാറ്റിയതാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അമ്മയ്ക്ക് എങ്ങനെ രണ്ട് വോട്ടുണ്ടായി എന്ന കാര്യത്തില്‍ മറുപടി പറയേണ്ടത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ്. കള്ളവോട്ടുകള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു.

ഇരട്ടവോട്ട് ആരോപണത്തില്‍ ചെന്നിത്തലയ്‌ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ഇത്തരം ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നോടിയായുള്ള മുന്‍കൂര്‍ ജാമ്യമാണ്. ആരോപണം ഉണ്ടെങ്കില്‍ അത് പരിശോധിക്കണം, ചെന്നിത്തലയുടെ എംഎല്‍എമാര്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കുമെല്ലാം ഇരട്ട വോട്ടുണ്ടെന്നാണ് മനസിലാവുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. രമേശ് ചെന്നിത്തലയുടെ അമ്മക്ക് രണ്ട് മണ്ഡലങ്ങളില്‍ വോട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Next Story