Top

‘മാപ്പ് പറഞ്ഞിട്ടില്ല, തിരുത്താതിരുന്നത് കെണിയില്‍ വീഴാതിരിക്കാന്‍’; ശബരിമല വിഷയത്തില്‍ കടകംപള്ളി

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ താന്‍ മാപ്പ് പറഞ്ഞിട്ടില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല വിഷയങ്ങളില്‍ ഖേദമുണ്ടെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്നും കടകംപള്ളി പറഞ്ഞു. നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ടായിരുന്നു കടകംപള്ളിയുടെ പ്രതീകരണം. ‘സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ശബരിമലയില്‍ ഉണ്ടായ സംഘര്‍ഷാന്തരീക്ഷത്തില്‍ എല്ലാവര്‍ക്കും ഖേദമുണ്ട്. വിഷമമുണ്ടെന്നാണ് ഞാന്‍ പറഞ്ഞത്. ഖേദമെന്നത് വാര്‍ത്ത വന്നപ്പോള്‍ മാപ്പ് പറഞ്ഞതായി വളച്ചൊടിക്കപ്പെട്ടു. എന്തുകൊണ്ടാണ് അന്ന് തിരുത്താത്തതെന്ന് സ്വാഭാവികമായും എല്ലാവരും ചിന്തിച്ചേക്കാം. തിരുത്തിയാല്‍ എന്താ വാര്‍ത്ത വരിക, ‘മാപ്പ് പറയുന്നില്ലെന്ന് […]

31 May 2021 2:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘മാപ്പ് പറഞ്ഞിട്ടില്ല, തിരുത്താതിരുന്നത് കെണിയില്‍ വീഴാതിരിക്കാന്‍’; ശബരിമല വിഷയത്തില്‍ കടകംപള്ളി
X

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ താന്‍ മാപ്പ് പറഞ്ഞിട്ടില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല വിഷയങ്ങളില്‍ ഖേദമുണ്ടെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്നും കടകംപള്ളി പറഞ്ഞു. നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ടായിരുന്നു കടകംപള്ളിയുടെ പ്രതീകരണം.

‘സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ശബരിമലയില്‍ ഉണ്ടായ സംഘര്‍ഷാന്തരീക്ഷത്തില്‍ എല്ലാവര്‍ക്കും ഖേദമുണ്ട്. വിഷമമുണ്ടെന്നാണ് ഞാന്‍ പറഞ്ഞത്. ഖേദമെന്നത് വാര്‍ത്ത വന്നപ്പോള്‍ മാപ്പ് പറഞ്ഞതായി വളച്ചൊടിക്കപ്പെട്ടു. എന്തുകൊണ്ടാണ് അന്ന് തിരുത്താത്തതെന്ന് സ്വാഭാവികമായും എല്ലാവരും ചിന്തിച്ചേക്കാം. തിരുത്തിയാല്‍ എന്താ വാര്‍ത്ത വരിക, ‘മാപ്പ് പറയുന്നില്ലെന്ന് കടകംപള്ളി’യെന്ന്. ആ കെണിയില്‍ വീഴാന്‍ ഞാന്‍ പോയില്ല.’ കടകംപള്ളി നിയമസഭയില്‍ പറഞ്ഞു.

ശബരിമല വിഷയം വിവാദമായത് കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ കുറ്റസമ്മതത്തിലൂടെയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരാമര്‍ശത്തിന് മറുപടി എന്ന നിലക്കാണ് കടകംപള്ളി ഇക്കാര്യം നിയമസഭയില്‍ വിശദീകരിച്ചത്.

Next Story