‘ദേവസ്വം മന്ത്രി പിന്നെ റെയില്‍വേ സ്റ്റേഷനുകള്‍ ആണോ ഉദ്ഘാടനം ചെയ്യേണ്ടത്’? ട്രോള്‍ കമന്റിന് കടകംപള്ളിയുടെ മറുട്രോള്‍
ക്ഷേത്ര പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന പരിഹാസത്തിന് മറുപടിയുമായി മന്ത്രി തന്നെ രംഗത്ത്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കടകംപള്ളിക്ക് ഭക്തി മൂത്ത് ഭ്രാന്തായല്ലോ, എവിടെ നോക്കിയാലും ഭക്തിനിര്‍ഭരമായ പോസ്റ്റും അമ്പലപുനരുദ്ധാരണ പോസ്റ്റുകളാണെന്നുമായിരുന്നു ഒരാളുടെ കമന്റ്. ഇതിന് ദേവസ്വം മന്ത്രി പിന്നെ റെയില്‍വേ സ്റ്റേഷനുകളാണോ ഉദ്ഘാടനം ചെയ്യേണ്ടത് എന്നായിരുന്നു മന്ത്രി മറുപടി നല്‍കിയത്. ‘ സെല്‍ഫ് ഗോള്‍ ആണല്ലോ, ദേവസ്വം മന്ത്രി പിന്നെ റെയില്‍വേ സ്റ്റേഷനുകളാണോ ഉദ്ഘാടനം ചെയ്യേണ്ടത്? പരിഹാസം ആണുദ്ദേശിച്ചതെങ്കിലും […]

ക്ഷേത്ര പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന പരിഹാസത്തിന് മറുപടിയുമായി മന്ത്രി തന്നെ രംഗത്ത്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കടകംപള്ളിക്ക് ഭക്തി മൂത്ത് ഭ്രാന്തായല്ലോ, എവിടെ നോക്കിയാലും ഭക്തിനിര്‍ഭരമായ പോസ്റ്റും അമ്പലപുനരുദ്ധാരണ പോസ്റ്റുകളാണെന്നുമായിരുന്നു ഒരാളുടെ കമന്റ്.
ഇതിന് ദേവസ്വം മന്ത്രി പിന്നെ റെയില്‍വേ സ്റ്റേഷനുകളാണോ ഉദ്ഘാടനം ചെയ്യേണ്ടത് എന്നായിരുന്നു മന്ത്രി മറുപടി നല്‍കിയത്. ‘ സെല്‍ഫ് ഗോള്‍ ആണല്ലോ, ദേവസ്വം മന്ത്രി പിന്നെ റെയില്‍വേ സ്റ്റേഷനുകളാണോ ഉദ്ഘാടനം ചെയ്യേണ്ടത്? പരിഹാസം ആണുദ്ദേശിച്ചതെങ്കിലും ദേവസ്വം വകുപ്പ് മന്ത്രി എന്ന നിലയില്‍ ഞാന്‍ എന്റെ കര്‍ത്തവ്യം വളരെ നന്നായി ചെയ്യുന്നു എന്ന് സമ്മതിച്ചല്ലോ, അത് മതി,’ കടകംപള്ളി സുരേന്ദ്രന് കമന്റ് ചെയ്തു. മൂവായിരത്തിനടുത്ത് ലൈക്കുകളാണ് കടകം പള്ളിയുടെ കമന്റിന് ലഭിച്ചിരിക്കുന്നത്.
കുളത്തൂര്‍ തൃപ്പാക്കൂര് ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ ഭാഗമായ ആറാട്ടുകുളം നവീകരണത്തിന് ദേവസ്വം ബോര്‍ഡ് തുക അനുവദിച്ചതും പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്വഹിച്ചതുമായിരുന്നു കടകംപള്ളി പോസ്റ്റ് ചെയ്തത്. ആറാട്ടുകുളത്തിന്റെ നവീകരണത്തിന് ടൂറിസം വകുപ്പിന്റെ തീര്‍ത്ഥാടക സഞ്ചാര പൈതൃക പദ്ധതി പ്രകാരം 99.50 ലക്ഷം രൂപ ചിലവഴിച്ചു നവീകരിക്കുവാനാണ് തീരുമാനമായത്.
വിശ്വാസികൾക്കിടയിൽ ഏറെ പ്രാധാന്യമുള്ള ക്ഷേത്രമാണ് കുളത്തൂർ തൃപ്പാപ്പൂർ ശ്രീ മഹാദേവ ക്ഷേത്രം. വില്വമംഗലം സ്വാമിയാർ…
Posted by Kadakampally Surendran on Tuesday, 16 February 2021