Top

‘ശബരിമലയില്‍ നടന്ന സംഭവങ്ങളില്‍ ഖേദമുണ്ട്’; പ്രസ്താവനയിലുറച്ച് കടകംപള്ളി സുരേന്ദ്രന്‍

ശബരിമലയില്‍ നടന്ന സംഭവങ്ങളില്‍ വിഷമമുണ്ടെന്ന പ്രസ്താവനയില്‍ ഉറച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അവിടെ നടന്നത്. അതില്‍ എല്ലാവര്‍ക്കും വിഷമമുണ്ട്.സുപ്രീംകോടതി ഇങ്ങനെയൊരു വിധി പുറപ്പെടുവിക്കാമായിരുന്നോ എന്ന ചോദ്യമുണ്ട്. അങ്ങനെ ഉത്തരവിട്ടാല്‍ അത് നടപ്പിലാക്കാന്‍ സുപ്രീംകോടതികള്‍ക്കും കീഴ്‌കോടതികള്‍ക്കും ഉത്തരവാദിത്തമില്ലേ എന്ന ചോദ്യമുണ്ട്. പ്രധാനമന്ത്രിയെക്കൊണ്ടു പോലും ശബരിമലയാണ് കഴക്കൂട്ടത്തിന്റെ പ്രശ്‌നമെന്ന് പറയിപ്പിക്കുന്ന സ്ഥിതിയുണ്ടായി. താന്‍ പൊലീസിനെ ഉപയോഗിച്ച് അയ്യപ്പന്‍മാരെ അടിച്ചോടിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ കള്ളം പറഞ്ഞു. ശോഭാ സുരേന്ദ്രന്‍ തന്നെ പറയാന്‍ പാടില്ലാത്ത വാക്കുകള്‍ പറഞ്ഞു. […]

3 May 2021 1:25 AM GMT

‘ശബരിമലയില്‍ നടന്ന സംഭവങ്ങളില്‍ ഖേദമുണ്ട്’; പ്രസ്താവനയിലുറച്ച് കടകംപള്ളി സുരേന്ദ്രന്‍
X

ശബരിമലയില്‍ നടന്ന സംഭവങ്ങളില്‍ വിഷമമുണ്ടെന്ന പ്രസ്താവനയില്‍ ഉറച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അവിടെ നടന്നത്. അതില്‍ എല്ലാവര്‍ക്കും വിഷമമുണ്ട്.
സുപ്രീംകോടതി ഇങ്ങനെയൊരു വിധി പുറപ്പെടുവിക്കാമായിരുന്നോ എന്ന ചോദ്യമുണ്ട്. അങ്ങനെ ഉത്തരവിട്ടാല്‍ അത് നടപ്പിലാക്കാന്‍ സുപ്രീംകോടതികള്‍ക്കും കീഴ്‌കോടതികള്‍ക്കും ഉത്തരവാദിത്തമില്ലേ എന്ന ചോദ്യമുണ്ട്.

പ്രധാനമന്ത്രിയെക്കൊണ്ടു പോലും ശബരിമലയാണ് കഴക്കൂട്ടത്തിന്റെ പ്രശ്‌നമെന്ന് പറയിപ്പിക്കുന്ന സ്ഥിതിയുണ്ടായി. താന്‍ പൊലീസിനെ ഉപയോഗിച്ച് അയ്യപ്പന്‍മാരെ അടിച്ചോടിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ കള്ളം പറഞ്ഞു. ശോഭാ സുരേന്ദ്രന്‍ തന്നെ പറയാന്‍ പാടില്ലാത്ത വാക്കുകള്‍ പറഞ്ഞു. പറഞ്ഞതെല്ലാം അവര്‍ക്ക് തന്നെ വിനയായി.

തെരഞ്ഞെടുപ്പ് ദിവസം ശബരിമല വിഷയം ചൂണ്ടിക്കാട്ടി ഇടത് സര്‍ക്കാര്‍ മാറണമെന്ന് പറഞ്ഞതിനെക്കുറിച്ചും കടകംപള്ളി പ്രതികരിച്ചു. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അങ്ങനെയൊക്കെ അഭിപ്രായപ്പെടാന്‍ ഈ രാജ്യത്തെ വ്യക്തികള്‍ക്ക് അവകാശമുണ്ട്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ നിലപാട് ആവര്‍ത്തിച്ചു പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിനെയൊന്നും നമ്മള്‍ ചോദ്യം ചെയ്യാന്‍ പാടില്ല,’ കടകംപള്ളി പറഞ്ഞു.

Next Story