Top

മന്ത്രി കെ രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: പട്ടിക ജാതി ദേവസ്വം ബോർഡ് മന്ത്രി മന്ത്രി കെ രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. കാച്ചാണി സ്വദേശി അജിത്തിനെയാണ് കൻ്റോൻമെൻ്റ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും. തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് നേരത്തെ മന്ത്രി വ്യക്തമാക്കിയിരുന്നു. പട്ടിക ജാതി ക്ഷേമ വകുപ്പിലെ അഴിമതി കണ്ടെത്തിയതോടെയാണ് ഭീഷണി ഉയർന്നതെന്നും മന്ത്രി പറഞ്ഞു. ഓഫീസിലെ ഫോണിൽ വിളിച്ചാണ് മന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്. ‘തെറ്റ് ചെയ്യുന്നവർക്ക് നല്ല ദീർഘവീക്ഷണം ഉണ്ടല്ലോ. ഒരു കാര്യം ചെയ്യാൻ സാധിക്കുമോയെന്ന് അവർക്ക് […]

14 July 2021 5:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മന്ത്രി കെ രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ
X

തിരുവനന്തപുരം: പട്ടിക ജാതി ദേവസ്വം ബോർഡ് മന്ത്രി മന്ത്രി കെ രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. കാച്ചാണി സ്വദേശി അജിത്തിനെയാണ് കൻ്റോൻമെൻ്റ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും.

തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് നേരത്തെ മന്ത്രി വ്യക്തമാക്കിയിരുന്നു. പട്ടിക ജാതി ക്ഷേമ വകുപ്പിലെ അഴിമതി കണ്ടെത്തിയതോടെയാണ് ഭീഷണി ഉയർന്നതെന്നും മന്ത്രി പറഞ്ഞു. ഓഫീസിലെ ഫോണിൽ വിളിച്ചാണ് മന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്.

‘തെറ്റ് ചെയ്യുന്നവർക്ക് നല്ല ദീർഘവീക്ഷണം ഉണ്ടല്ലോ. ഒരു കാര്യം ചെയ്യാൻ സാധിക്കുമോയെന്ന് അവർക്ക് മുൻകൂട്ടി മനസിലാവും. അത് സാധിക്കില്ലായെന്ന് മനസിലായതോടെയാണ് ഓഫീസിലേക്ക് വിളിച്ച് തെറി പറയുന്നതും ഭീഷണിപ്പെടുത്തുന്ന സ്ഥിതിയും ഉണ്ടായത്. എന്നാൽ ഇതിലൊന്നും വശംവദരാകാൻ പാടില്ല.’ കെ രാധാകൃഷ്ണൻ പറഞ്ഞു.

എസ്എസ്ടി ഫണ്ടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഇടനിലക്കാരിൽ ഒരാളാണ് ഭീഷണിപ്പെടുത്തിയതെന്നാണ് ആദ്യം ലഭിച്ച സൂചന. പട്ടികജാതി, പട്ടിക വകുപ്പ് വിഭാഗത്തിലെ കുട്ടികൾക്ക് പഠനമുറി നിർമ്മിക്കുന്നതിനും വിവാഹ സഹായവുമായും നൽകുന്ന ഗ്രാന്റ് തട്ടിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

Next Story