Top

പ്രായമായ ഗെറ്റപ്പിൽ കാർത്തി; മലയാളി സാന്നിധ്യമായി രജീഷ; സർദാർ മോഷൻ പോസ്റ്റർ പുറത്ത്

പിഎസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുമ്പുതിറൈ, ഹീറോ തുടങ്ങിയ ആദ്ദേഹത്തിന്റെ മുൻകാല ചിത്രങ്ങൾ പോലെ തന്നെ സർദാറും സാമൂഹിക പ്രതിബദ്ധത ഉള്ള വിഷയമായിരിക്കും കൈകാര്യം ചെയ്യുക എന്ന് കരുതപ്പെടുന്നു.

25 April 2021 2:55 AM GMT
ഫിൽമി റിപ്പോർട്ടർ

പ്രായമായ ഗെറ്റപ്പിൽ കാർത്തി; മലയാളി സാന്നിധ്യമായി രജീഷ; സർദാർ മോഷൻ പോസ്റ്റർ പുറത്ത്
X

കാർത്തി നായകനാകുന്ന പുതിയ ചിത്രം സർദാറിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. നടന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. നടി രജീഷ വിജയനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

കാർത്തിയുടെ വ്യത്യസ്ത ഗെറ്റപ്പുമായാണ് മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. മുടിയും താടിയുമെല്ലാം നരച്ച് അൽപം പ്രായം തോന്നുന്ന ഗെറ്റപ്പിലാണ് നടൻ എത്തുന്നത്. ഇത് ആദ്യമായാണ് കാർത്തി പ്രായമായ ഗെറ്റപ്പിൽ അഭിനയിക്കുന്നത്.

പിഎസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുമ്പുതിറൈ, ഹീറോ തുടങ്ങിയ ആദ്ദേഹത്തിന്റെ മുൻകാല ചിത്രങ്ങൾ പോലെ തന്നെ സർദാറും സാമൂഹിക പ്രതിബദ്ധത ഉള്ള വിഷയമായിരിക്കും കൈകാര്യം ചെയ്യുക എന്ന് കരുതപ്പെടുന്നു.

രജീഷ വിജയന് പുറമേ രാശി ഖന്നയും ചിത്രത്തിൽ മറ്റൊരു നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജിവി പ്രകാശാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ജോർജ് സി വില്യംസ് ഛായാഗ്രഹണം നിർവഹിക്കുന്നു.പ്രിൻസ് പിക്‌ചേഴ്‌സിന്റെ ബാനറിൽ ലക്ഷ്മൺ കുമാറാണ് ചിത്രം നിർമ്മിക്കുന്നത്.

സുൽത്താനാണ് കാർത്തിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ആക്ഷൻ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രം ഭാഗ്യരാജ് കണ്ണനാണ്. അദ്ദേഹം തന്നെ തിരക്കഥയും ഒരുക്കുന്നു. ചിത്രത്തിൽ ശക്തമായ സാന്നിധ്യമായി മലയാളി നടന്മാരായ ലാലും ഹരീഷ് പേരാടിയും ഉണ്ട്. നെപ്പോളിയൻ, യോഗി ബാബു എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Next Story