കശുവണ്ടി അഴിമതിക്കേസ് പ്രതിയായ ഉദ്യോഗസ്ഥന് 1.72 ലക്ഷം ശമ്പളം; വേതനം ഇരട്ടിപ്പിച്ചത് മന്ത്രി ഇപിയുടെ നിര്‍ദ്ദേശപ്രകാരം
കശുവണ്ടി കോര്പ്പറേഷന് അഴിമതി കേസില്‍ പ്രതിയായ ഖാദി ബോര്‍ഡ് സെക്രട്ടറിയുടെ ശമ്പളം ഇരട്ടിയാക്കാന്‍ തീരുമാനം. 80,000 രൂപയായിരുന്നു സെക്രട്ടറിയായിരുന്ന കെഎ രതീഷിന്റെ ശമ്പളം.

കശുവണ്ടി കോര്പ്പറേഷന് അഴിമതി കേസില്‍ പ്രതിയായ ഖാദി ബോര്‍ഡ് സെക്രട്ടറിയുടെ ശമ്പളം ഇരട്ടിയാക്കാന്‍ തീരുമാനം. 80,000 രൂപയായിരുന്നു സെക്രട്ടറിയായിരുന്ന കെഎ രതീഷിന്റെ ശമ്പളം. വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്റെ ശുപാര്‍ശ പ്രകാരമാണ് ശമ്പളം വര്‍ദ്ധിപ്പിച്ചിരിക്കുന്നതെന്നാണ് ആരോപണം. ഖാദി ബോര്‍ഡിലെ അഞ്ച് അംഗങ്ങളില്‍ രണ്ട് പേര് മാത്രമായിരുന്നു കെഎ രതീഷിന്റെ ശമ്പളം വര്‍ദ്ധിപ്പിക്കുന്നതിന് പിന്തുണ നല്‍കിയിരുന്നത്.
80,000 രൂപയായിരുന്നു കെഎ രതീഷിന്റെ ശമ്പളം. ഇതി 1.72 ലക്ഷം രൂപയാക്കി ഉയര്‍ത്താനാണ് തീരുമാനമായിരിക്കുന്നത്. കിന്‍ഫ്ര എംഡിക്ക് ശമ്പളം 3.5 ലക്ഷമാണെന്നും അതുകൊണ്ട് തന്നെ തന്റെ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഖാദി ബോര്‍ഡ് സെക്രട്ടറി നേരത്തെ വൈസ് ചെയര്‍പേഴ്സണ്‍ കത്ത് നല്‍കിയിരുന്നു. എന്നാല്‍ 1.72 ലക്ഷമാക്കാം എന്ന ശുപാര്‍ശ വൈസ് ചെയര്‍പേഴ്സണ്‍ ബോര്‍ഡിന് മുമ്പില്‍ വെയ്ക്കുകയായിരുന്നു. ഇത് അംഗീകരിക്കാനാണ് മന്ത്രി ഇപി ജയരാജന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ വ്യവസായ മന്ത്രി അംഗീകാരം നല്‍കിയെങ്കിലും ഇതിന്റെ ഫയലില്‍ ഒപ്പിടാന്‍ വ്യവസായ സെക്രട്ടറി ഇതുവരെ തയ്യാറായിട്ടില്ല. നേരത്തേയും ഇതേ ശമ്പളമായിരുന്നത് കൊണ്ട് തന്നെ ഇതിന്റെ ആവശ്യമില്ല എന്ന നിലപാടിലാണ് വ്യവസായ വകുപ്പ് സെക്രട്ടറിയുള്ളത്.
- TAGS:
- EP Jayarajan
- KA Ratheesh