Top

‘ലക്ഷ്യം മുസ്ലീം സമുദായത്തിന്റെ വര്‍ഗീയധ്രൂവീകരണം’; ബയോടെക്നോളജി ക്യാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നതില്‍ അനാവശ്യ വിവാദമെന്ന് കെ സുരേന്ദ്രന്‍

തൃശൂര്‍: സംസ്ഥാനത്തെ പ്രമുഖ ശാസ്ത്ര ഗവേഷണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ക്യാമ്പസിന് ആര്‍എസ്എസ് നേതാവായിരുന്ന എം.എസ് ഗോള്‍വാള്‍ക്കറുടെപേര് നല്‍കുന്നതില്‍ അനാവശ്യ വിവാദമാണ് ഉണ്ടാക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഗോള്‍വാള്‍ക്കറുടെ പേര് പറഞ്ഞ് മുസ്ലിം സമുദായത്തിന്റെ വര്‍ഗീയ ധ്രുവീകരണമാണ് വിവാദമുണ്ടാക്കുന്നവരുടെ ലക്ഷ്യം. മഅദനിയെ മഹാത്മാഗാന്ധിയുമായി താരതമ്യം ചെയ്തവരാണ് ഇപ്പോള്‍ എതിര്‍പ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്. സിപിഐഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പ്രതിഷേധം ജമാഅത്തെ ഇസ്ലാമിയെ പോലുള്ള തീവ്ര ഇസ്ലാമിക സംഘങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. […]

6 Dec 2020 1:34 AM GMT

‘ലക്ഷ്യം മുസ്ലീം സമുദായത്തിന്റെ വര്‍ഗീയധ്രൂവീകരണം’; ബയോടെക്നോളജി ക്യാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നതില്‍ അനാവശ്യ വിവാദമെന്ന് കെ സുരേന്ദ്രന്‍
X

തൃശൂര്‍: സംസ്ഥാനത്തെ പ്രമുഖ ശാസ്ത്ര ഗവേഷണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ക്യാമ്പസിന് ആര്‍എസ്എസ് നേതാവായിരുന്ന എം.എസ് ഗോള്‍വാള്‍ക്കറുടെ
പേര് നല്‍കുന്നതില്‍ അനാവശ്യ വിവാദമാണ് ഉണ്ടാക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഗോള്‍വാള്‍ക്കറുടെ പേര് പറഞ്ഞ് മുസ്ലിം സമുദായത്തിന്റെ വര്‍ഗീയ ധ്രുവീകരണമാണ് വിവാദമുണ്ടാക്കുന്നവരുടെ ലക്ഷ്യം. മഅദനിയെ മഹാത്മാഗാന്ധിയുമായി താരതമ്യം ചെയ്തവരാണ് ഇപ്പോള്‍ എതിര്‍പ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്. സിപിഐഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പ്രതിഷേധം ജമാഅത്തെ ഇസ്ലാമിയെ പോലുള്ള തീവ്ര ഇസ്ലാമിക സംഘങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി തിരുവനന്തപുരത്ത് ആരംഭിക്കുന്ന രണ്ടാമത്തെ കാമ്പസിനാണ് ഗോള്‍വാള്‍ക്കറിന്റെ പേരിടാന്‍ തീരുമാനിച്ചത്. കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധനാണ് ഇത് പ്രഖ്യാപിച്ചത്. ശ്രീ ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്സ് ഡിസീസ് ഇന്‍ ക്യാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍ എന്നാകും സ്ഥാപനത്തിന്റെ പേര്.

എന്നാല്‍ കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ സംസ്ഥാന രംഗത്തെത്തി. ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നതിനെ എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹര്‍ഷവര്‍ധന് കത്ത് നല്‍കുകയും ചെയ്തു. മുഖ്യമന്ത്രി അയച്ച കത്തിന്റെ പൂര്‍ണരൂപം: സ്വാതന്ത്ര്യാനന്തരം മതവര്‍ഗീയത തീര്‍ത്ത നിരവധി സംഘര്‍ഷങ്ങളിലൂടെ കടന്നു പോയ ഒരു രാജ്യത്തിന്റെ ഭാഗമായിരുന്നിട്ടും, അതെല്ലാം സധൈര്യം ചെറുത്ത് മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ചു നിലകൊണ്ട സംസ്ഥാനമാണ് കേരളം. വര്‍ഗീയത പോലുള്ള സങ്കുചിത ചിന്തകകള്‍ തീര്‍ത്ത വേലിക്കെട്ടുകള്‍ തകര്‍ത്തുകൊണ്ട് മാനവികത ഉയര്‍ത്തിപ്പിടിച്ച സംസ്‌കാരമാണ് നമ്മുടേത്. അതുകൊണ്ടുതന്നെ എം. എസ്. ഗോള്‍വാള്‍ക്കറെപ്പോലെ വര്‍ഗീയതയുടെ പ്രത്യയശാസ്ത്രം ചമച്ച ഒരു വ്യക്തിയുടെ നാമം കേരളത്തിലെ ഒരു പ്രമുഖ ശാസ്ത്ര ഗവേഷണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ പുതിയ ക്യാംപസിനു നല്‍കുന്നത് അനുചിതമാണ്.

ഈ നാട്ടിലെ ജനാധിപത്യ വിശ്വാസികള്‍ക്ക് അംഗീകരിക്കാനാവാത്ത നടപടിയാണത്. ശാസ്ത്രമുള്‍പ്പെടെ ആധുനികതയുടെ സംഭാവനകളെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് പ്രാകൃതമായ സംസ്‌കൃതിയെ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്ന ഗോള്‍വാള്‍ക്കെറെപ്പോലൊരു വ്യക്തിയുടെ നാമം ഇത്തരമൊരു ഗവേഷണസ്ഥാപനത്തിനു ചാര്‍ത്തുന്നത് അനീതിയാണ്. വര്‍ഗീയതയില്‍ ഊന്നിയ വെറുപ്പിന്റെ വിചാരധാരയല്ല, മറിച്ച് സ്വതന്ത്രചിന്തയുടെ മാതൃകയായി മാറിയ വ്യക്തികളുടെ ചരിത്രമായിരിക്കണം അത്തരമൊരു സ്ഥാപനത്തിനു പ്രചോദനമാകേണ്ടത്. ഈ പ്രശ്‌നം ഉയര്‍ത്തിക്കാണിച്ചു കൊണ്ട്, പ്രസ്തുത തീരുമാനത്തില്‍ പുനര്‍വിചിന്തനം ആവശ്യമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട്, കേന്ദ്ര മന്ത്രി ഹര്‍ഷ വര്‍ദ്ധനു കത്തയച്ചു.

Next Story